/indian-express-malayalam/media/media_files/2024/11/08/xSz4EBU1RoKlAunuTbi7.jpeg)
രുചികരമായ ചൂര മീൻ അച്ചാർ
ചോറിന് മറ്റൊരു കറി തയ്യാറാക്കാൻ സമയം കിട്ടിയില്ലെങ്കിലെന്താ അച്ചാറുണ്ടെങ്കിൽ കുശാൽ. മലയാളികളിൽ അച്ചാറിനോട് താൽപ്പര്യമില്ലാത്തവർ കുറവായിരിക്കും. മാങ്ങയും, നാരങ്ങയും മാത്രമല്ല ഇപ്പോൾ മീൻ അച്ചാറും വൈറലാണ്. എന്നാൽ ഇത് തയ്യാറാക്കാൻ ബുദ്ധിമുട്ടാണ് എന്ന് ചിന്തിക്കുന്നവരാണ് അധികവും. എങ്കിൽ അതോർത്ത് മടിച്ചിരിക്കേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി മീൻ അച്ചാർ തയ്യാറാക്കാം.
അച്ചാർ തയ്യാറാക്കുന്നതിന് അധികം മുള്ളില്ലാത്ത മീനാണ് തിരഞ്ഞെടുക്കേണ്ടത്. സാധാരണ കറി തയ്യാറാക്കാനും മറ്റും അരിയുന്നതിലും ചെറുതായി വേണം കഷ്ണങ്ങൾ മുറിച്ചെടുക്കാൻ. ആദ്യം തന്നെ മസാലകൾ പുരട്ടി ചെറിയ തീയിൽ വറുത്തു മാറ്റുക. അച്ചാർ തയ്യാറാക്കി കുറെയധികം നാൾ കേടുകൂടാതെ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ നല്ലെണ്ണയാണ് വറുക്കാൻ ഉപയോഗിക്കേണ്ടത്. താൽക്കാലിക ഉപയോഗത്തിനാണെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കിയ അച്ചാർ അൽപ്പം പോലും ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാനും മറക്കരുത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ മീൻ അച്ചാർ റെഡിയാക്കാം. ഫൈസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചൂര മീൻ അച്ചാർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചൂര മീൻ
- മുളുകപൊടി
- ഉപ്പ്
- മഞ്ഞൾപ്പൊടി
- ഗരംമസാല
- ഉലുവപ്പൊടി
- വെളിച്ചെണ്ണ
- നല്ലെണ്ണ
- കടുക്
- ഉലുവ
- കറിവേപ്പില
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- കായപ്പൊടി
- വിനാഗിരി
തയ്യാറാക്കുന്ന വിധം
- ചൂര മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക.
- അതിലേക്ക് അൽപ്പം ഉപ്പും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ഗരംമസാലയും, ഉലുവപ്പൊടിയും ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് മസാല പുരട്ടിയ ചൂര മീൻ കഷ്ണങ്ങൾ ചേർത്ത് വറുത്തോളൂ.
- മീൻ കഷ്ണങ്ങൾ വറുത്ത് മാറ്റി വയ്ക്കാം.
- മറ്റൊരു പാനിൽ അൽപ്പം നല്ലെണ്ണ ഒഴിക്കാം.
- കുറച്ച് കടുകും, ഉലുവയും ചേർത്ത് പൊട്ടിക്കുക.
- ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം.
- കറിവേപ്പിലയും പച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കാം.
- കായപ്പൊടിയും അൽപ്പം വിനാഗിരിയും കൂടി ചേർത്തിളക്കാം.
- ഇവ വഴറ്റിയെടുത്ത് വറുത്തെടുത്ത മീൻ ചേർത്തിളക്കി യോജിപ്പിക്കാം.
- ഉപ്പ് ആവശ്യത്തിനില്ലെങ്കിൽ അടുപ്പിൽ നിന്നും മാറ്റുന്നതിനു മുമ്പായി ചേർക്കാം.
- വൃത്തിയാക്കിയ ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി അച്ചാർ സൂക്ഷിക്കാം.
Read More
- ബീഫല്ല നല്ല ചൂടൻ മട്ടൺ സ്റ്റ്യൂ ആണ്
- ചായക്കടയിലെ വെട്ടു കേക്ക് വീട്ടിലുണ്ടാക്കാം
- കുനാഫ ഇനി ആർക്കും തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- ഫ്രഞ്ച് ഫ്രൈസ് അല്ല കായ വറുത്തെടുത്തതാണ്
- ചൈനീസ് ഭേൽ തയ്യാറാക്കാൻ ബാക്കി വന്ന ചപ്പാത്തി മതി
- എത്ര കഴിച്ചാലും മതിവരില്ല ഈ ചുവന്നുള്ളി ചമ്മന്തി
- മുട്ട പുഴുങ്ങാതെ കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ഏത്തപ്പഴം ഇങ്ങനെ കഴിച്ചിട്ടുണ്ടാകില്ല, ട്രൈ ചെയ്തു നോക്കൂ
- പഞ്ഞി പോലെ സോഫ്റ്റായ റാഗി ദോശ ചുട്ടാലോ: Instant Ragi Dosa
- കോളിഫ്ലവർ മസാല ട്രൈ ചെയ്തോളൂ, ഇനി ചിക്കൻ കറി തയ്യാറാക്കി സമയം കളയേണ്ട
- ആപ്പിൾ വേവിച്ചെടുത്ത് വച്ചോളൂ, കിടിലൻ ഡ്രിങ്ക് റെഡിയാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.