/indian-express-malayalam/media/media_files/2024/11/06/SycyMWECRhU6Zvy1tlEa.jpeg)
Instant Ragi Dosa: ഹെൽത്തി റാഗി ദോശ റെസിപ്പി ചിത്രം: ഫ്രീപിക്
Instant Ragi Dosa: കാൽസ്യം, പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്.
പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്. മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പ്രതിരോധിക്കാനും നല്ലതാണ്.
റാഗി ഉപയോഗിച്ച് പോഷകസമൃദ്ധമായ ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് തസ്നിം താജ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു. അതിൻ്റെ ചേരുവകളെന്തെല്ലാം എന്ന് പരിചയപ്പെടാം:
ചേരുവകൾ
- റാഗി - 1 കപ്പ്
- അരി - 1/2 കപ്പ്
- ഉഴുന്ന്- 1/2 കപ്പ്
- ഉലുവ - 1/2 ടേബിൾസ്പൂൺ
- വെള്ളം- 2 കപ്പ്
- അവൽ- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് റാഗി, അര കപ്പ് പച്ചരി, അര കപ്പ് ഉഴുന്ന്, അര ടേബിൾസ്പൂൺ ഉലുവ എന്നിവ കഴുകിയെടുക്കാം.
- അഞ്ച് മണിക്കൂർ എങ്കിലും ഇവ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- കുതിർത്തെടുത്ത ധാന്യങ്ങളിലേക്ക് രണ്ട് ടേബിൾസ്പൂൺ അവൽ ചേർത്ത് അരച്ചെടുക്കാം.
- ഇത് ഒരു രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വയ്ക്കാം.
- രാവിലെ നന്നായി ഇളക്കി ദോശക്കല്ലിൽ അൽപ്പം നെയ്യ് പുരട്ടി ദോശ ചുട്ടെടുത്തോളൂ.
Read More
- കോളിഫ്ലവർ മസാല ട്രൈ ചെയ്തോളൂ, ഇനി ചിക്കൻ കറി തയ്യാറാക്കി സമയം കളയേണ്ട
- ആപ്പിൾ വേവിച്ചെടുത്ത് വച്ചോളൂ, കിടിലൻ ഡ്രിങ്ക് റെഡിയാക്കാം
- അച്ചാർ ഇനി കളർഫുള്ളാകും, ഇങ്ങനെ ചെയ്തോളൂ
- ചോറിന് ചമ്മന്തി, അതും വാളൻപുളി കൊണ്ട്
- ഹെൽത്തി സാലഡാണോ വേണ്ടത്? എങ്കിൽ ഈ റെസിപ്പി പരീക്ഷിച്ചോളൂ
- വിശപ്പും ദാഹവും അകറ്റാൻ ഹെൽത്തി കാരറ്റ് സ്മൂത്തി
- Make Soft Chapati at Home: ചപ്പാത്തി ഇനി കൂടുതൽ സോഫ്റ്റാകും, ഇങ്ങനെ ചെയ്തു നോക്കൂ
- കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കാം, രണ്ട് കാരറ്റ് മതി
- കാബേജും മുട്ടയും ഉണ്ടെങ്കിൽ ഓംലെറ്റ് സൂപ്പർ ആകും
- ചപ്പാത്തി മാവ് ബാക്കി വന്നാൽ ചായക്കുള്ള പലഹാരമാക്കിക്കോളൂ
- രുചിയിൽ ഒട്ടും പിന്നിലല്ല ഈ മുട്ടക്കറി
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- ആപ്പിൾ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തു നോക്കൂ
- ഉലുവ ചീര ആരോഗ്യകരമാണ്, കഴിക്കുന്നതിനു മുമ്പായി ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- ചുവന്നുള്ളി ചേർത്ത ഉണക്കമീൻ കറി കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.