New Update
/indian-express-malayalam/media/media_files/2024/10/24/FpsC25Sm5GMsatojF8P8.jpeg)
ചപ്പാത്തി അട
ചപ്പാത്തി ചുട്ടെടുത്തിട്ടും മാവ് ബാക്കി വന്നോ?. എങ്കിൽ അതും കൂടി പരത്തി വച്ചോളൂ. വൈകിട്ട് സ്കൂൾ വിട്ട് വിശന്നെത്തുന്ന കുട്ടികൾക്ക് കൊതിയോടെ കഴിച്ചു തീർക്കാൻ ക്രിസ്പിയായ സ്നാക്ക് റെഡിയാക്കാം. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കാറുള്ള അടയുടെ അതേ ചേരുവകൾ തന്നെയാണ്, പക്ഷേ പാചക രീതിയിൽ സ്വൽപ്പം വ്യത്യാസം ഉണ്ടെന്നു മാത്രം.ജെബിന ബഷീർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ഗോതമ്പ് പൊടി
- ഉപ്പ്
- തേങ്ങ
- ശർക്കര
- നെയ്യ്
തയ്യാറാക്കുന്ന വിധം
- ഗോതമ്പ് പൊടിയിൽ അൽപ്പം നെയ്യും, ഉപ്പും, വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാവ് തയ്യാറാക്കുക.
- ശേഷം അതുപയോഗിച്ച് ചപ്പാത്തി പരത്തിയെടുക്കുക.
- പരത്തിയെടുത്ത ചപ്പാത്തിയുടെ ഉള്ളിലേക്ക് അൽപ്പം തേങ്ങ ചിരകിയതും, മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതും ചേർത്ത് അടച്ച് വശങ്ങൾ ഒട്ടിക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നെയ്യ് പുരട്ടി ചൂടാക്കുക.
- മുകളിലായി ചപ്പാത്തി വച്ച് ഇരുവശങ്ങളും വേവിച്ചെടുക്കുക.
Read More
- രുചിയിൽ ഒട്ടും പിന്നിലല്ല ഈ മുട്ടക്കറി
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- ആപ്പിൾ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തു നോക്കൂ
- ഉലുവ ചീര ആരോഗ്യകരമാണ്, കഴിക്കുന്നതിനു മുമ്പായി ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- ചുവന്നുള്ളി ചേർത്ത ഉണക്കമീൻ കറി കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
- സിംപിളാണ് സ്വീറ്റാണ്, സീതപ്പഴം ഐസ്ക്രീം കഴിച്ചോളൂ
- നാടൻ രുചിയിൽ എല്ലും കപ്പയും, ഇങ്ങനെ വരട്ടിയെടുത്തോളൂ
- വഴുതനങ്ങ കിട്ടിയാൽ തീയലിൽ ചേർക്കാൻ മറക്കേണ്ട, അസാധ്യ രുചിയാണ്
- ചായക്കടയിലെ പൊരിച്ച പത്തിരി ഇനി വീട്ടിൽ തയ്യാറാക്കാം
- ബ്രെഡ് ഓംലെറ്റ് മുട്ടയില്ലാതെ തയ്യാറാക്കിയാലോ?
- ലേശം കയ്പില്ലാതെ പാവയ്ക്ക ചേർത്ത നാടൻ പുളിങ്കറി
- വെണ്ടയ്ക്ക ഉണ്ടെങ്കിൽ ചോറിന് ഇനി മറ്റൊരു കറി വേണ്ട
- ചൂടോടെ കഴിച്ചു നോക്കൂ ഈ ഇൻസ്റ്റൻ്റ് ചിക്കൻ സൂപ്പ്
- മുരിങ്ങയില സൂപ്പറാണ്, ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചമ്മന്തി തയ്യാറാക്കാം
- ചമ്മന്തിയും കളർഫുൾ ആകും, ഇങ്ങനെ ചെയ്തു നോക്കൂ
- മൾട്ടി ഗ്രെയിൻ ബ്രെഡ് സാൻഡ്വിച്ച് ഇങ്ങനെ തയ്യാറാക്കാം
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us