New Update
/indian-express-malayalam/media/media_files/2024/11/07/A8PB6CvigkP1og3JsPHj.jpeg)
ചൈനീസ് ഭേൽ റെസിപ്പി
പാകം ചെയ്തെടുത്ത ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷവും മിച്ചം വരുന്നത് നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ടോ?. ചപ്പാത്തി പോലെയുള്ള റൊട്ടികൾ രാവിലെ ചുട്ടെടുത്തത് ബാക്കി വന്നാൽ രാത്രി ഭക്ഷണമായി ചൂടാക്കി കഴിക്കുന്നതാണോ പതിവ്?. എന്നാൽ രണ്ട് നേരവും ഒരേ ഭക്ഷണം കഴിക്കാൻ മടിയുള്ളവരും ഉണ്ടാകാം. എങ്കിൽ ഇതാ അവർക്കായി ഒരു സ്നാക്ക് റെസിപ്പി, ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് സ്ട്രീറ്റ് സ്റ്റൈൽ ചൈനീസ് ഭേൽ റെഡിയാക്കാം. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചൈനീസ് ഭേൽ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ചപ്പാത്തി
- എണ്ണ
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- കാരറ്റ്
- കാപ്സിക്കം
- കാബേജ്
- സോയ സോസ്
- കുരുമുളക് പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന ചപ്പാത്തി വീതി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് ചപ്പാത്തി അരിഞ്ഞതു ചേർത്ത് വറുക്കാം.
- ചപ്പാത്തി ക്രിസ്പിയായി വരുന്നതു വരെ അടുപ്പിൽ തന്നെ വയ്ക്കാം.
- മറ്റൊരു പാനിൽ ഏൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കാം.​
- അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വേവിക്കുക.
- സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റാം.
- കാരറ്റ്, കാപ്സിക്കം, കാബേജ് എന്നിവയും പാനിലേക്ക് അരിഞ്ഞു ചേർക്കുക.
- പച്ചക്കറികൾ വെന്തതിനു ശേഷം ആവശ്യത്തിന് സോയ സോസും, കുരുമുളക് പൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- അടുപ്പണച്ച് വറുത്ത ചപ്പാത്തി ചേർത്ത് ഇളക്കാം. ഇഷ്ടാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
Advertisment
Read More
- എത്ര കഴിച്ചാലും മതിവരില്ല ഈ ചുവന്നുള്ളി ചമ്മന്തി
- കട്ടൻ കാപ്പിയും ആവി പറക്കുന്ന സോഫ്റ്റ് കപ്പ പുട്ടും: Kerala Puttu Recipe
- മുട്ട പുഴുങ്ങാതെ കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ഏത്തപ്പഴം ഇങ്ങനെ കഴിച്ചിട്ടുണ്ടാകില്ല, ട്രൈ ചെയ്തു നോക്കൂ
- പഞ്ഞി പോലെ സോഫ്റ്റായ റാഗി ദോശ ചുട്ടാലോ: Instant Ragi Dosa
- കോളിഫ്ലവർ മസാല ട്രൈ ചെയ്തോളൂ, ഇനി ചിക്കൻ കറി തയ്യാറാക്കി സമയം കളയേണ്ട
- ആപ്പിൾ വേവിച്ചെടുത്ത് വച്ചോളൂ, കിടിലൻ ഡ്രിങ്ക് റെഡിയാക്കാം
- അച്ചാർ ഇനി കളർഫുള്ളാകും, ഇങ്ങനെ ചെയ്തോളൂ
- ചോറിന് ചമ്മന്തി, അതും വാളൻപുളി കൊണ്ട്
- ഹെൽത്തി സാലഡാണോ വേണ്ടത്? എങ്കിൽ ഈ റെസിപ്പി പരീക്ഷിച്ചോളൂ
- വിശപ്പും ദാഹവും അകറ്റാൻ ഹെൽത്തി കാരറ്റ് സ്മൂത്തി
- Make Soft Chapati at Home: ചപ്പാത്തി ഇനി കൂടുതൽ സോഫ്റ്റാകും, ഇങ്ങനെ ചെയ്തു നോക്കൂ
- കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കാം, രണ്ട് കാരറ്റ് മതി
- കാബേജും മുട്ടയും ഉണ്ടെങ്കിൽ ഓംലെറ്റ് സൂപ്പർ ആകും
- ചപ്പാത്തി മാവ് ബാക്കി വന്നാൽ ചായക്കുള്ള പലഹാരമാക്കിക്കോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us