/indian-express-malayalam/media/media_files/2024/11/20/nvSkO4rrPvdzf9NQkwCy.jpeg)
ഡ്രീം കേക്ക് ഇനി വീട്ടിൽ തയ്യാറാക്കാം
ക്രിസ്തുമസ് കാലമായിരിക്കുന്നു. കേക്കും വൈനുമില്ലാത്ത ആഘോഷങ്ങൾ ഉണ്ടാകില്ല. കുറച്ചധികം മധുരം കഴിക്കേണ്ടി വന്നാലും കേക്ക് ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് മലയാളിക്ക് ചിന്തിക്കുക വയ്യ. അങ്ങനെയെങ്കിൽ ഇനി അത് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. കൂട്ടുകാരും കുടുംബവും ഒത്തു കൂടുമ്പോൾ പങ്കുവയ്ക്കാൻ ഒരു ട്രെൻഡിംഗ് കേക്ക് തന്നെ നിർമ്മിക്കാം. ഡ്രീം കേക്ക് എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് മാത്രമല്ല വിലയിലും മുൻപന്തിയിലാണ് ഈ കേക്ക്. അഞ്ച് ലെയറുകളായാണ് അത് തയ്യാറാക്കുന്നത്. കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ് ഡ്രീം കേക്ക്. ചിക്കൂസ് ഡൈൻ എന്ന യൂട്യൂബ് ചാനലാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മൈദ/ഗോതമ്പു പൊടി -1 കപ്പ്
- കൊക്കോ പൗഡർ -1/2 കപ്പ്
- പഞ്ചസാര-1 കപ്പ്
- എണ്ണ -1/4
- തൈര് -1/2 കപ്പ്
- വാനില എസൻസ് -1 ടീസ്പൂൺ
- ബേക്കിങ് പൗഡർ -1 ടീസ്പൂൺ
- ബേക്കിങ് സോഡാ -1/2 ടീസ്പൂൺ
- ഉപ്പ്- 1 നുള്ള്
- ചൂട് വെള്ളം -1/2 കപ്പ്
- മുട്ട -1
- ചോക്ലേറ്റ് മൂസ്
- ചോക്ലേറ്റ് ഗനാഷ്
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് അര കപ്പ് കൊക്കോ പൗഡറും, ഒരു കപ്പ് പഞ്ചസാരയും ചേർക്കാം.
- അതിലേക്ക് അര കപ്പ് തൈര്, ഒരു ടീസ്പൂൺ വാനില എസൻസ്, ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർക്കുക.
- കാൽ ടീസ്പൂൺ​ വെജിറ്റബിൾ ഓയിൽ, ഒരു നുള്ള് ഉപ്പ്, അര കപ്പ് ചൂട് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.
- ഇതിലേക്ക് ഒരു മുട്ട അടിച്ചെടുത്തു ചേർത്തിളക്കി യോജിപ്പിക്കുക.
- കേക്ക് തയ്യാറാക്കാൻ ഉചിതമായ പാനിൽ ഒരു ബട്ടർ പേപ്പർ വയ്ക്കാം.
- അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്യാം.
- ബേക്ക് ചെയ്തെടുത്ത കേക്ക് രണ്ട് ലെയറുകളായി മുറിക്കാം.
- കേക്ക് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അതിൽ ഒരു കഷ്ണം വയ്ക്കാം. ചോക്ലേറ്റ് ചേർത്ത പാൽ അതിനു മുകളിൽ ഒഴിക്കാം.
- ഒരു കപ്പ് വീപ്പിങ് ക്രീമിലേക്ക് നാല് ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കേക്കിനു മുകളിലായി അത് ചേർക്കാം.
- ശേഷം പത്ത് മിനിറ്റ് കേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇതേ സമയം 150 ഗ്രാം ഡാർക്ക് ചോക്ലേറ്റിലേക്ക് 200 മില്ലി വിപിങ് ക്രീമും, ചെറിയ കഷ്ണം വെണ്ണയും ചേർത്തിളക്കാം. അതിലേക്ക് ഒരു കപ്പ് ചോക്ലേറ്റും, രണ്ട് ടേബിൾസ്പൂൺ നട്സും, മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുപ്പിൽ വച്ച് അലിയിക്കാം. ഇതാണ് ചോക്ലേറ്റ് ഗനാഷ്.
- ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത കേക്കിനു മിതെ ചോക്ലേറ്റ് ഗനാഷ് ആവശ്യത്തിന് പുരട്ടാം.
- വീണ്ടും പത്ത് മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
- ശേഷം അൽപ്പം ചോക്ലേറ്റ് ഉരുക്കിയെടുത്തത് മുകളിൽ ഒഴിച്ച് സ്പ്രെഡ് ചെയ്യാം.
- വീണ്ടും ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം ഇഷ്ടാനുസരണം കഴിക്കാം.
Read More
- ചോറ് ഇനി ബാക്കി വരില്ല, ഇങ്ങനെ ചെയ്താൽ മതി: Egg Fried Rice Recipe
- കരിക്ക് കിട്ടിയാൽ കിടിലൻ കുലുക്കി സർബത്ത് കുടിക്കാം
- മൈദയും കടലമാവും വേണ്ട ഇനി ഉള്ളിവട ക്രിസ്പിയാകാൻ അരിപ്പൊടി മതി
- ഇപ്പോൾ കെട്ടിയാൽ ക്രിസ്തുമസിന് പൊട്ടിക്കാം ഈ വൈൻ ഭരണി
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- ഏത്തപ്പഴം ഉണ്ടോ? സിംപിൾ കുക്കർ കേക്ക് പരീക്ഷിച്ചോളൂ
- മുട്ടയും ഓവനും ഇല്ലാതെ കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം
- ഇത്തിരി കുഞ്ഞൻ പൈനാപ്പിൾ കേക്ക്
- ഇതിലും രുചികരമായി അയല വറുത്ത് കഴിച്ചിട്ടുണ്ടാകില്ല
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- മുട്ട പഴുങ്ങിയത് കഴിക്കാൻ മടിയാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ
- ഗോതമ്പ് ദോശ ഇനി കിടിലൻ രുചിയിൽ കഴിക്കാം
- ഇഷ്ടം പോലെ പാൻ കേക്ക് കഴിക്കാം, ഏത്തപ്പഴവും മുട്ടയും മതി
- ബാക്കി വന്ന ചപ്പാത്തിയും മുട്ടയും ഉണ്ടെങ്കിൽ എഗ് റോൾ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ കിടിലൻ​ മധുരക്കിഴങ്ങ് ഫ്രൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us