New Update
/indian-express-malayalam/media/media_files/2025/06/03/ktjYv97M6OsxcQLmAPCJ.png)
പാലക്കാടൻ മാങ്ങ പെരുക്ക്
അൽപം പുളിയും എരിവും ചേർന്ന മാങ്ങ ചമ്മന്തിയാണ് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള കറി. വളരെ സിംപിളായി തേങ്ങയും, മാങ്ങയും, എരിവിനനുസരിച്ച് പച്ചമുളകും, അൽപ്പം ഉപ്പും ചേർത്താൽ കാര്യം കഴിഞ്ഞു. ആവശ്യമെങ്കിൽ ചുവന്നുള്ളിയും ചേർക്കുന്നവരുണ്ട്. എന്നാലിനി ഈ റെസിപ്പി ഒരു പാലക്കാടൻ സ്റ്റൈലിൽ ഒന്ന് മാറ്റി പിടിച്ചാലോ?. ചുവന്നുള്ളി ചേർക്കാതെ കടുക് വറുത്ത തനിനാടൻ മാങ്ങ പെരുക്കിൻ്റെ റെസിപ്പിയാണിത്. ജയ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- തേങ്ങ
- മാങ്ങ
- പച്ചമുളക്
- തൈര്
- ഉപ്പ്
- കടുക്
- ഉലുവ
- വറ്റൽമുളക്
- കറിവേപ്പില
Advertisment
തയ്യാറാക്കുന്ന വിധം
- തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ഇടത്തരം പച്ചമാങ്ങ മാങ്ങ ചെറുതായി അരിഞ്ഞത്, ആറ് ടേബിൾസ്പൂൺ തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഇതിലേയ്ക്ക് കടുക് വറുത്ത് പൊടിച്ചത് ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുകും, ഉലുവയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് അതിലേയ്ക്കൊഴിക്കാം.
- ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More:
- മാവ് തയ്യാറാക്കി ദോശ ചുടാൻ ഇനി 5 മിനിറ്റ് മതി, ഇങ്ങനെ ചെയ്തു നോക്കൂ
- ഗോതമ്പ് പൊടി ഉണ്ടോ? എങ്കിൽ ബേക്കറിയിൽ കിട്ടുന്ന മടക്ക് ഇനി വീട്ടിൽ തയ്യാറാക്കാം 5 മിനിറ്റിൽ
- ചീര മാത്രമല്ല ഈ ഇലയും തോരൻ തയ്യാറാക്കാൻ ബെസ്റ്റാണ്, ഇനി ഉച്ചയൂണ് പോഷകസമ്പുഷ്ടമാകും
- അരിപ്പൊടി മാത്രം പോര, പൂപോലുള്ള പുട്ടിന് ഇതു കൂടി ചേർക്കൂ
- മുട്ട വേണ്ട ബേക്ക് ചെയ്തെടുക്കേണ്ട, ഒരു മാമ്പഴം കിട്ടിയാൽ ഇനി ഉണ്ണിയപ്പ ചട്ടിയിലും കേക്ക് തയ്യാറാക്കാം
- പഞ്ഞി പോലെ സോഫ്റ്റ് റുമാലി റൊട്ടി ഇനി വീട്ടിൽ ചുട്ടെടുക്കാം
- രണ്ട് മിനിറ്റിൽ സ്നാക് റെഡി, മുട്ടയും ബ്രെഡും കൈയ്യിലുണ്ടോ?
- മൈദയോ ഗോതമ്പ് പൊടിയോ വേണ്ട, ഒരു കപ്പ് റവയിൽ സിംപിളായി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- രാവിലത്തെ ഇഡ്ഡലി വൈകിട്ടത്തെ സ്പെഷ്യൽ വിഭവമാക്കാം, ഇതാ ഒരു ഉഗ്രൻ വിദ്യ
- ഒരു കപ്പ് വേവിച്ച ചോറ് കൊണ്ട് ചൂടൻ കലത്തപ്പം 5 മിനിറ്റിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.