/indian-express-malayalam/media/media_files/2025/03/26/NNIfGHPIIoH8OOH4Rkuz.jpg)
Thudarum OTT
Thudarum OTT: മോഹൻലാലിനെയും ശോഭനയേയും കേന്ദ്രകഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഇന്ന് തിയേറ്ററുകളിലെത്തി. ഗംഭീര വരവേൽപ്പാണ് ചിത്രത്തിനു ലഭിച്ചത്. ഏറെനാളായി പ്രേക്ഷകർ കാത്തിരുന്ന ഒരു മോഹൻലാലിനെ ചിത്രത്തിൽ ഉടനീളം കാണാം എന്നാണ് ആദ്യഷോകൾ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വലിയ തുകയ്ക്കാണ് വിറ്റുപോയത് എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കെ ആര്‍ സുനിലും തരുണും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ് വി.ബി, സംഘട്ടനം സ്റ്റണ്ട് സിൽവ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read More
- Thudarum Review: ഒരു സിമ്പിൾ കുടുംബചിത്രമല്ല, സംഭവം ഇറുക്ക്!; തുടരും റിവ്യൂ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാളചിത്രങ്ങൾ
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- 'മെസ്സി അണ്ണനു ആവാമെങ്കിൽ നമ്മടെ ചെക്കനുമാവാം'; സംഗീതിന്റെ പുരസ്കാരനേട്ടം ആഘോഷമാക്കി സുഹൃത്തുക്കൾ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.