South OTT Releases This Week: ഏറ്റവും പുതിയ ചിത്രങ്ങൾ, ഇപ്പോൾ ഒടിടിയിൽ

South OTT Releases This Week: വാഴ, ഡിമോണ്ടെ കോളനി 2, സരിപോധാ ശനിവാരം, ലവ്, സിതാര, ഭരതനാട്യം എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഒടിടിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

South OTT Releases This Week: വാഴ, ഡിമോണ്ടെ കോളനി 2, സരിപോധാ ശനിവാരം, ലവ്, സിതാര, ഭരതനാട്യം എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഒടിടിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

author-image
Entertainment Desk
New Update
OTT RELEASE

South Indian Movies on OTT: Sep 23 to 29 Releases on Netflix, Prime Video, and More

South Indian OTT releases, latest movies on OTT, streaming platforms, new releases on Netflix, Prime Video releases, Hotstar, JioCinema new content, Zee5 movies, South Indian cinema: ഒടിടിയിൽ പുതിയ ചിത്രങ്ങളുടെ റിലീസ് കാത്തിരിക്കുന്നവരാണോ നിങ്ങൾ? നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ 5, ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ എന്നിങ്ങനെയുള്ള വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം.

Vaazha OTT: വാഴ ഒടിടിയിലേക്ക്

Advertisment

Vaazha OTT: വലിയ താരങ്ങള്‍ ഒന്നുമില്ലാതെ തിയേറ്ററിലെത്തി തരംഗമായി മാറിയ ‘വാഴ’ ഒ.ടി.ടിയിലേക്ക്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ ആണ്. 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. ‘വാഴ’ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം. 

Saripodhaa Sanivaaram On OTT: സരിപോധാ ശനിവാരം ഒടിടിയിലേക്ക്

Saripodhaa Sanivaaram On OTT: നാനിയുടെ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം സരിപോധാ ശനിവാരം ഒടിടിയിലേക്ക്. തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 29 നായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്. വിവേക് ​​ആത്രേയ സംവിധാനം ചെയ്ത ചിത്രം 90 കോടി ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ചിത്രത്തിനു സാധിച്ചിരുന്നില്ല. 59.25 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയതത്. ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, 45 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. 2024 സെപ്തംബർ 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.

Advertisment

Demonte Colony 2 OTT: ഡിമോണ്ടെ കോളനി 2

Demonte Colony 2 OTT: സൂപ്പർ നാച്യുറൽ ത്രില്ലർ ചിത്രമായ ഡിമോണ്ടെ കോളനി 2 ഒടിടിയിലേക്ക്. തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തത് ആർ. അജയ് ജ്ഞാനമുത്തു ആണ്. അരുൾനിതി തമിഴരസുവും പ്രിയ ഭവാനിയുമാണ് പ്രധാന അഭിനേതാക്കൾ. ത്രില്ലിംഗും ഭയപ്പെടുത്തുന്നതുമായ കഥാഗതിയാണ് ചിത്രത്തിന്റെ പ്ലസ്.  സീ 5ൽ സെപ്റ്റംബർ 27 മുതൽ ചിത്രം കാണാം. 

Jaladhara Pumpset Since 1962 OTT: ജലധാര പമ്പ്‌സെറ്റ് സിൻസ് 1962 ഒടിടിയിൽ

Jaladhara Pumpset Since 1962 OTT: ഉര്‍വശിയും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തിയ ജലധാര പമ്പ് സെറ്റ് സിൻസ് 1962 ഒടിടിയിൽ. ജിയോ സിനിമയില്‍ ആണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്.

CID Ramachandran Retd. SI OTT: സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ

CID Ramachandran Retd. SI OTT: കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ . നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന, പ്രേം കുമാർ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.

Love, Sitara OTT: ശോഭിത ധൂലിപാലയുടെ ലവ്, സിതാര ഒടിടിയിൽ

Love, Sitara On OTT: ശോഭിത ധൂലിപാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലവ്, സിതാര ഒടിടിയിലേക്ക്. ശോഭിതയെ കൂടാതെ സൊനാലി കുൽക്കർണി, ബി ജയശ്രീ, വിർജീനിയ റോഡ്രിഗസ്, സഞ്ജയ് ബൂട്ടിയാനി, താമര ഡിസൂസ, റിജുൽ റേ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനു തിയേറ്റർ റിലീസ് ഇല്ല, നേരിട്ട് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 27ന് സീ 5ൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Read More Entertainment Stories Here

    Special Story Amazon OTT Disney Hotstar Netflix

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: