scorecardresearch

സൂപ്പർ ഹിറ്റ് ചിത്രത്തിന് മൂന്നാം ഭാഗമോ? ശ്രദ്ധ കപൂർ പറയുന്നു

ഒരു ചിത്രത്തിന്റെ തുടർച്ച വെറുതേ നിർമ്മിക്കുന്നതിൽ കാര്യമില്ലെന്നും, ആളുകളെ തിയേറ്ററിൽ എത്തിക്കാനും, അഭിനന്ദനം നേടാനും ചില ഘടകങ്ങൾ ആവശ്യമാണെന്നും ശ്രദ്ധ പറഞ്ഞു

ഒരു ചിത്രത്തിന്റെ തുടർച്ച വെറുതേ നിർമ്മിക്കുന്നതിൽ കാര്യമില്ലെന്നും, ആളുകളെ തിയേറ്ററിൽ എത്തിക്കാനും, അഭിനന്ദനം നേടാനും ചില ഘടകങ്ങൾ ആവശ്യമാണെന്നും ശ്രദ്ധ പറഞ്ഞു

author-image
Entertainment Desk
New Update
Shraddha Kapoor, SCREEN launch

ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്‌ക്രീൻ' ഔദ്യോഗികമായി പ്രകാശനം ചെയ്ത ശേഷം, സാരിക്കുകയായിരുന്നു ശ്രദ്ധ കപൂർ

ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയ ബോളിവുഡിനെ പിടിച്ചുയർത്തിയ സിനിമയാണ്, ശ്ര​ദ്ധ കപൂറും രാജ് കുമാർ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സ്ത്രീ 2.' അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമാണ്. 

Advertisment

തുടർ പരാജയങ്ങൾ നേരിട്ട ബോളിവുഡിനെ, ശാപത്തിൽ നിന്ന് മോചിപ്പിക്കാൻ സ്ത്രീ 2ന് കഴിയുമോ എന്ന് ഇൻഡസ്ട്രിയിൽ പോലും സംശയം ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം നേടിയത്. 856 കോടി രൂപയാണ് ലോകമെമ്പാടുമായി ചിത്രം ബോക്സ് ഓഫീസിൽ കളക്ടു ചെയ്തത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ശ്രദ്ധ കപൂർ. ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്‌ക്രീൻ' ഔദ്യോഗികമായി പ്രകാശനം ചെയ്ത ശേഷം, 'സ്‌ക്രീൻ ലൈവ്' സെഷനിൽ സംസാരിക്കുകയായിരുന്നു നടി. "ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ കഥ കേട്ടപ്പോൾ, ഇതുപോലൊരു സ്‌ക്രിപ്റ്റ് ഇതുവരെ കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. അക്ഷരാർത്ഥത്തിൽ കഥ കേട്ട് ഞാൻ ഞെട്ടി.

ഇത്തരം ഒരു കഥയുമായി അവർ എന്നെ സമീപിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു. പ്യുവർ എന്റർടെയ്നറായിരുന്നു ചിത്രം. ഡയലോഗുകളും സീനുകളും കേട്ട് ഞാൻ ഒത്തിരി ചിരിച്ചു. ചിത്രത്തിലെ നിഗൂഡമായ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആദ്യ ഭാഗത്തിനു ലഭിച്ച സ്നേഹവും അംഗീകാരങ്ങളും വളരെ വലുതാണ്. എല്ലാം അവിടെനിന്നാണ് തുടങ്ങിയത്.

Advertisment

ഈ ചിത്രത്തിന് രണ്ടാം ഭാഗം സൃഷ്ടിച്ച സംവിധായകനും എഴുത്തുകാരനും നിർമ്മാതാവിനും അഭിനന്ദനങ്ങൾ. വെറുതേ ഒരു രണ്ടാം ഭാഗം ഉണ്ടാക്കുന്നതിൽ കാര്യമില്ല. ആളുകളെ തിയേറ്ററുകളിൽ എത്തിക്കാനും അഭിനന്ദനം നേടാനും സബ്സ്റ്റൻസ് ആവശ്യമാണ്. എങ്ങനെ ഒരു രണ്ടാം ഭാഗം നിർമ്മിക്കാമെന്നതിൽ അവർ ഉറച്ചു നിന്നു. അങ്ങനെ സ്ത്രീ 2ന്റെ കഥ ഉണ്ടായി. എന്റർടെയിനിങ് ഘടകങ്ങളും, മികച്ച ഡയലോഗുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. അതൊരു മികച്ച ടീം വർക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' ശ്രദ്ധ പറഞ്ഞു.

സ്ക്രീൻ ലോഞ്ച്

ചിത്രത്തിനു മുന്നാം ഭാഗം ഉണ്ടാകുമെന്നും ശ്രദ്ധ പറഞ്ഞു. 'സ്ത്രീ 3ന്റെ കഥ അമർ സാർ എന്നോട് പറഞ്ഞപ്പോൾ ഞാൻ വളരെ ആവേശത്തിലായി. കാരണം അതും വളരെ മികച്ച ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സിംപിൾ സിനിമകൾ എപ്പോഴും വിജയിക്കും.' ഒരു സിനിമയുടെ വിജയത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകം ഗുണനിലവാരമെന്നും ശ്രദ്ധ പറഞ്ഞു.

Read More


 
 

Bollywood Shraddha Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: