scorecardresearch

മാറിയ സ്ക്രീനും സിനിമയും; ഓർമ്മകൾ പങ്കിട്ട് ബച്ചൻ

ജനപ്രിയ സിനിമാ മാസികയായ 'സ്‌ക്രീൻ' വീണ്ടും അവതരിപ്പിക്കുന്ന ചടങ്ങിൽ ആശംസയറിച്ച് സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ

ജനപ്രിയ സിനിമാ മാസികയായ 'സ്‌ക്രീൻ' വീണ്ടും അവതരിപ്പിക്കുന്ന ചടങ്ങിൽ ആശംസയറിച്ച് സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ

author-image
Entertainment Desk
New Update
Amitabh Bachchan, SCREEN

അമിതാഭ് ബച്ചൻ

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിനിമാ മേഖലയ്ക്കുണ്ടായ മാറ്റങ്ങളെ ഓർത്തെടുത്ത് ബോളിവുഡിന്റെ 'ബിഗ് ബി' അമിതാഭ് ബച്ചൻ. മാറ്റം പ്രക്രിയയുടെ ഭാഗമാണെന്നും, എന്നാൽ താൻ യഥാർത്ഥത്തിൽ അഭിനന്ദിക്കുന്നത് സിനിമ സെറ്റുകളിലെ തൊഴിലാളികൾക്കുണ്ടായ മാറ്റത്തെയാണെന്നും ബച്ചൻ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസികയായ 'സ്‌ക്രീൻ' വീണ്ടും അവതരിപ്പിക്കുന്ന ചടങ്ങിൽ ആശംസയറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'എൻ്റെ കാലത്ത് സിനിമാ മേഖലയിൽ തൊഴിലാളികൾ കഠിനാധ്വാനം ചെയ്തിരുന്നു. നല്ല വസ്ത്രമോ, ചെരുപ്പോ പോലും ധരിക്കാതെയാണ് പലരും അക്കാലത്ത് സെറ്റുകളിൽ എത്തിയിരുന്നത്. തരാഫകളിൽ കയറുന്നതു പോലുള്ള അപകടകരമായ ജോലികൾ അവർ സ്വയം ചെയ്തിരുന്നു. മിക്കപ്പോഴും അവർ താഴെ വീഴുമോ എന്ന ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. കാരണം ഇങ്ങനെ പരിക്കേറ്റ നിരവധി സംഭവങ്ങളുണ്ട്.

പക്ഷെ ഇപ്പോൾ അതെല്ലാം ഒരുപാട് മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയിൽ പുരോഗതി ഉണ്ടായി. ക്രൂ അംഗങ്ങൾക്ക് സെറ്റിൽ മികച്ച ആശയവിനിമയം നടത്താൻ സാധിക്കുന്നു. ഞാൻ ഇപ്പോൾ തൊഴിലാളികളെ ശ്രദ്ധിക്കാറുണ്ട്. അവരെല്ലെ വളരെ ആധുനിക വസ്ത്രധാരണത്തിലാണ് സെറ്റുകളിൽ എത്താറുള്ളത്. അവർ ജീൻസും ടീ ഷർട്ടും സ്‌നീക്കറുകളും ധരിക്കുന്നു. എല്ലാവരും സിനിമ സെറ്റുകളിൽ വോക്കി-ടോക്കി ഉപയോഗിക്കുന്നു. മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ അവർക്ക് കഴിയുന്നു,' അദ്ദേഹം പറഞ്ഞു.

1951ൽ ആരംഭിച്ച 'സ്ക്രീൻ' അക്കാലത്തെ പ്രമുഖ ചലച്ചിത്ര പ്രസിദ്ധീകരണമായിരുന്നുവെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. "അക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിരുന്ന ഒരു കാര്യം, സിനിമാക്കാർ തങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുന്ന സമയത്ത് പുറത്തിറക്കുന്ന പരസ്യങ്ങളായിരുന്നു. ഒരു പേജ് മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുമായിരുന്നു.

Advertisment

അന്ന് പരസ്യം നൽകിയാൽ, 'സ്ക്രീനിൽ ഞങ്ങൾ പരസ്യമുണ്ട്, നിങ്ങൾക്ക് ഇല്ലല്ലോ' എന്നൊക്കെ പറഞ്ഞ് സഹപ്രവർത്തകരെ പരിഹസിക്കുമായിരുന്നു.' അക്കാലത്തെ മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്‌ക്രീൻ ഏതെങ്കിലും തരത്തിലുള്ള സെൻസേഷണലിസം ഒഴിവാക്കിയിരുന്നുവെന്നും അമിതാഭ് പറഞ്ഞു.

'സിനിമാ താരങ്ങളെ കുറിച്ചുള്ള അനാവശ്യ ഗോസിപ്പുകളൊന്നും സ്ക്രീനിൽ ഉണ്ടായിരുന്നില്ല. സിനിമകളെക്കുറിച്ചുള്ള വാർത്തകളും, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള നല്ല രചനകളും മാത്രമായിരുന്നു സ്ക്രീനിൽ പ്രസിദ്ധീകരിച്ചിരുന്നത്.' അമിതാഭ് ബച്ചൻ പറഞ്ഞു.

screen launch

പതിനൊന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് 'സ്‌ക്രീൻ' വീണ്ടും ജനങ്ങളിലേക്കെത്തുന്നത്. ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് സ്‌ക്രീൻ മുംബൈയിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഇന്ത്യൻ എക്‌സ്പ്രസിന്റെ വിനോദ വിഭാഗം സ്‌ക്രീനായി പുനർനാമകരണം ചെയ്തു.
 

Read More

Amitabh Bachchan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: