scorecardresearch

സമകാലിക സിനിമയുടെ സ്പന്ദനങ്ങളുമായി 'സ്ക്രീൻ' വീണ്ടും

SCREEN Launch Highlights: ബോളിവുഡ് താരം ശ്രദ്ധാ കപൂർ 'സ്‌ക്രീൻ' ഔദ്യോഗികമായി പ്രകാശനം ചെയ്തു

SCREEN Launch Highlights: ബോളിവുഡ് താരം ശ്രദ്ധാ കപൂർ 'സ്‌ക്രീൻ' ഔദ്യോഗികമായി പ്രകാശനം ചെയ്തു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Screen Launch Event

SCREEN Launch Highlights

SCREEN Launch Highlights: ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്‌ക്രീൻ' വീണ്ടും ഡിജിറ്റൽ രൂപത്തിൽ ജനങ്ങളിലേക്ക്. 1949 മുതൽ ഇന്ത്യൻ വിനോദ രംഗത്തെ പ്രമുഖ ശബ്ദമാണ് സ്‌ക്രീൻ. ബോളിവുഡ് താരം ശ്രദ്ധാ കപൂർ സ്‌ക്രീൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

Advertisment

പതിനൊന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് 'സ്‌ക്രീൻ' വീണ്ടും ജനങ്ങളിലേക്കെത്തുന്നത്. നിർമ്മാതാവ് രാജ്കുമാർ ഹിരാനി, അഭിനേതാക്കളായ വിക്രാന്ത് മാസി, വിജയ് വർമ്മ എന്നിവരുൾപ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ എക്‌സ്പ്രസിന്റെ വിനോദ വിഭാഗം ഇനി മുതൽ സ്‌ക്രീനായി പുനർനാമകരണം ചെയ്യും. 

മുംബൈയിൽ നടക്കുന്ന ഗാല ഇവൻ്റിലാണ് ഡിജിറ്റൽ കവർ ലോഞ്ച് ചെയ്യുന്നത്. സ്ക്രീൻ പ്രകാശനം ചെയ്യുന്ന ശ്രദ്ധാ കപൂർ ആദ്യ ഡിജിറ്റൽ കവറിൻ്റെ മുഖവുമാകും. ചടങ്ങിന്റെ ഭാഗമായി രണ്ട് പാനൽ ചർച്ചകളും നടക്കും. ശ്രദ്ധാ കപൂർ പങ്കെടുക്കുന്ന ചർച്ചയ്ക്ക് ദി ഇന്ത്യൻ എക്സ്പ്രസിന്റെ എന്റർടൈൻമെന്റ് എഡിറ്റർ ജ്യോതി ശർമ്മ ബാവ നേതൃത്വം നൽകും.

ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക ഹോസ്റ്റ് ചെയ്യുന്ന പ്രത്യേക സെഗ്മെന്റും ചടങ്ങിൽ ഉണ്ടാകും. രാജ്കുമാർ ഹിരാനി, വിക്രാന്ത് മാസി, വിജയ് വർമ്മ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയ്ക്ക് ഇന്ത്യൻ എക്സ്പ്രസ് ഫിലിം ക്രിട്ടിക് ശുഭ്ര ഗുപ്ത നേതൃത്വം നൽകും..

Advertisment
  • Oct 18, 2024 19:55 IST

    ധും 4ൽ ശ്രദ്ധാ കപൂർ; മറുപടിയുമായി താരം

    ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക ആയ 'സ്‌ക്രീൻ' ലോഞ്ചിംഗ് ചടങ്ങിൽ ധൂം 4ൽ താൻ ഉണ്ടാകുമോ എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം, ശ്രദ്ധ കപൂർ. "താൻ ഇതുവരെ അങ്ങനെ ഒരു സിനിമയും ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ല. കിംവദന്തികൾ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല," ശ്രദ്ധ പറഞ്ഞു.



  • Oct 18, 2024 19:23 IST

    ഗോസിപ്പുകളോ പരിഹാസങ്ങളോ അല്ല; സ്ക്രീനിൽ ഉണ്ടായിരുന്നത് നല്ല രചനകൾ മാത്രം: അമിതാഭ് ബച്ചൻ

    ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്‌ക്രീൻ' വീണ്ടും ഡിജിറ്റൽ രൂപത്തിൽ ജനങ്ങളിലേക്ക് എത്തി. സ്‌ക്രീനുമായുള്ള ബന്ധം ഏറെക്കാലം നീണ്ടതാണെന്ന് ബോളിവുഡിന്റെ ഷഹെൻഷാ അമിതാഭ് ബച്ചൻ പറഞ്ഞു. "60കളുടെ അവസാനത്തിൽ ചലച്ചിത്രമേഖലയിൽ എത്തുമ്പോൾ, സ്‌ക്രീൻ വളരെ പ്രമുഖമായിരുന്നു. അതു വളരെ വലുപ്പത്തിലായിരുന്നു, അതിനാൽ സ്ക്രീൻ-നെ പത്രമെന്നാണോ മാസികയെന്നാണോ വിളിക്കുക എന്ന് എനിക്കറിയില്ല. മറ്റു സിനിമാ മാഗസിനുകളിൽ നിന്ന് വ്യത്യസ്തമായി, സംവിധായകർ സ്വന്തം സിനിമകൾക്കായി നൽകുന്ന പരസ്യങ്ങളോ, ഗോസിപ്പുകളോ പരിഹാസങ്ങളോ സ്ക്രീനിൽ ഇല്ലായിരുന്നു. സിനിമാ വ്യവസായത്തെക്കുറിച്ചുള്ള നല്ല രചനകൾ മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്." അമിതാഭ് ബച്ചൻ പറഞ്ഞു.



  • Oct 18, 2024 19:15 IST

    സ്ക്രീൻ പ്രകാശനം ചെയ്തു ബോളിവുഡിന്റെ സ്വന്തം ശ്രദ്ധാ കപൂർ

    ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്‌ക്രീൻ' ഔദ്യോഗികമായി പ്രകാശനം ചെയ്ത് ബോളിവുഡ് താരം ശ്രദ്ധാ കപൂർ. 1949 മുതൽ ഇന്ത്യൻ വിനോദ രംഗത്തെ പ്രമുഖ ശബ്ദമായ സ്ക്രീൻ ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. 



  • Oct 18, 2024 19:03 IST

    ഗംഭീര മടങ്ങിവരവിന് ആശംസയുമായി ബോളിവുഡ് താരനിര

    ബോളിവുഡിന്റെ ഷഹെൻഷാ അമിതാഭ് ബച്ചൻ മുതൽ കരിഷ്മ കപൂർ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ തുടങ്ങി നിരവധി താരങ്ങൾ 'സ്ക്രീൻ' തിരിച്ചു വരുന്ന ആവേശത്തിലാണ്. വീഡിയോ ഇവിടെ കാണുക



  • Oct 18, 2024 18:59 IST

    'സ്‌ക്രീൻ' ലോഞ്ച് വേദിയെ ആവേശത്തിലാക്കാൻ ശ്രദ്ധാ കപൂർ 

    'സ്‌ക്രീൻ' ലോഞ്ച് ചടങ്ങിനെ ആവേശത്തിലാക്കിക്കൊണ്ട് ബോളിവുഡ് താരം ശ്രദ്ധാ കപൂർ വേദിയിലെത്തി. ഇവൻ്റ് തത്സമയം ഇവിടെ കാണൂ.



  • Oct 18, 2024 18:36 IST

    പുത്തൻ തലമുറ സിനിമാ പ്രേമികളെ വളർത്തിയെടുക്കുന്നതിൽ സ്‌ക്രീൻ പ്രധാന പങ്കുവഹിച്ചു: നടൻ മനോജ് ബാജ്‌പേയ്

    ചിന്താപരമായി സിനിമകളുമായി ഇടപഴകുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ തലമുറ സിനിമാ പ്രേമികളെ വളർത്തിയെടുക്കുന്നതിൽ സ്‌ക്രീൻ പ്രധാന പങ്കുവഹിച്ചുവെന്ന് നടൻ മനോജ് ബാജ്‌പേയ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പത്രത്തിൻ്റെ ആകൃതിയിലുള്ള സ്‌ക്രീൻ മാഗസിൻ ചെറുപ്പത്തിൽ താൻ വാങ്ങുമായിരുന്നുവെന്നും,  അക്കാലത്തെ സ്‌ക്രീനിന്റെ ഓർമ്മകൾ തനിക്കിപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.



  • Oct 18, 2024 18:18 IST

    സ്‌ക്രീൻ അവാർഡ്; റെക്കോർഡ് സ്വന്തമാക്കിയത് മലയാളികളുടെ പ്രിയതാരം വിദ്യാ ബാലൻ

    മികച്ച നടിക്കുള്ള സ്ക്രീൻ അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയത് മലയാളികളുടെ പ്രിയ താരം വിദ്യാ ബാലനാണ്. 2010 മുതൽ 2013 വരെ, 2018 വർഷങ്ങളിലായി അഞ്ചു തവണയാണ് വിദ്യാ ബാലൻ അവാർഡ് നേടിയത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങി ബോളിവൂഡിന്റെ സൂപ്പർ താരങ്ങൾ നാല് തവണ വീതം മികച്ച നടനുള്ള സ്‌ക്രീൻ അവാർഡ് നേടിയിട്ടുണ്ട്.



  • Oct 18, 2024 18:09 IST

    'സ്ക്രീൻ' ലോഞ്ചു ചെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി; 'ക്രിയേറ്റർ x ക്രിയേറ്റർ' സെഷനിലൂടെ ശ്രദ്ധാ കപൂർ

    സിനിമ ആസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന, 'സ്ക്രീൻ' ലോഞ്ചു ചെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ആദ്യ ഡിജിറ്റൽ കവർ അവതരിപ്പിച്ച ശേഷം ബോളിവുഡ് താരം ശ്രദ്ധാ കപൂർ, 'ക്രിയേറ്റർ x ക്രിയേറ്റർ' സെഷനിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തും.



film news Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: