/indian-express-malayalam/media/media_files/9db6Uw7YPp4GXxTWwD4q.jpg)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടുപേരാണ് ഗായിക കെ എസ് ചിത്രയും ഗായകനും സംഗീത സംവിധായകനുമായ ശരത്തും. സംഗീതത്തെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന രണ്ടുപേർ. ഇരുവരുടെയും വളരെ ഫണ്ണായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ചിത്രവർണ്ണം 2024' എന്ന ഷോയ്ക്ക് വേണ്ടി വാൻകൂവറിലേക്ക് നടത്തിയ യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ വീഡിയോ. 'ചിക് പുക് ചിക് പുക് റെയിലേ' എന്ന ഗാനമാണ് രസകരമായി ചിത്രയും ശരത്തും പാടുന്നത് കൂടെ ഗായകരായ അനാമിക, കെ കെ നിഷാദ് എന്നിവരുമുണ്ട്.
രസകരമായ കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്.
"എങ്ങനെ നടന്ന മനുഷ്യരാ? കൂട്ടുക്കെട്ട് നന്നായില്ലെങ്കിൽ ഇങ്ങനെ ഇരിക്കും,"
"ഇങ്ങേര് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നല്ലോ", എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ചിത്രയുമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്ന മ്യൂസീഷന്മാരിൽ ഒരാളാണ് ശരത്. രക്തബന്ധത്തേക്കാൾ തീവ്രമാണ് ആ ആത്മബന്ധമെന്നാണ് ശരത് പറയുക. ശരത് ആദ്യമായി ഒരു ചലച്ചിത്രഗാനം പാടുന്നത് ചിത്രയ്ക്ക് ഒപ്പമാണ്. 'ഒന്നിങ്ങു വന്നെങ്കിൽ (1985)' എന്ന ചിത്രത്തിലെ 'ഡും ഡും ഡും സ്വരമേളം' എന്ന ഗാനം.
"കൂടപ്പിറപ്പുകൾ തമ്മിൽ പോലും ഇത്രയും ഗാഢവും ആത്മാർത്ഥവുമായുള്ള ബന്ധം ഉണ്ടാകുമോ എന്ന് തോന്നാറുണ്ട്. അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, ഒരുപക്ഷേ അവരെക്കാളൊക്കെ എന്റെ ജീവിതത്തിൽ നിർണായക സ്വാധീനമാണ് ചേച്ചി. എന്നെ ശാസിക്കാനും ഗുണദോഷിക്കാനും അടിക്കാനും വരെ അർഹതയുള്ള ആൾ. മാനസികമായ ഈ പൊരുത്തം തന്നെയാവണം ഞങ്ങളൊരുമിക്കുന്ന ഗാനങ്ങളിലും പ്രതിഫലിച്ചിരിക്കുക," ചിത്രയെ കുറിച്ച് ഒരിക്കൽ ശരത് പറഞ്ഞതിങ്ങനെ.
പ്രായത്തിൽ ഇളയ ആളാണെങ്കിലും ചിത്ര വളരെ കൗതുകത്തോടെയും ആദരവോടെയും കാണുന്ന സംഗീതജ്ഞരിൽ ഒരാൾ കൂടിയാണ് ശരത്. "ഏത് ഘട്ടങ്ങളിലും ഒരു സഹോദരനെപ്പോലെ എനിക്കൊപ്പം നിൽക്കുന്നയാളാണ് ശരത്. സന്തോഷത്തിലും സന്താപത്തിലുമെല്ലാം ഒപ്പമുള്ളയാൾ. സംഗീതജ്ഞൻ എന്ന നിലയിലാണെങ്കിൽ ശരിക്കും ജീനിയസ്. സ്വന്തം സൃഷ്ടിയെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളർത്തി കാലാതിവർത്തിയാക്കാൻ കഴിവുള്ള പ്രതിഭാശാലി," ചിത്രയുടെ വാക്കുകളിങ്ങനെ.
"ശ്യാം സാറിന് പാടാനായിട്ട് റെക്കോര്‍ഡിങ്ങിന് വരുമ്പോഴാണ് ആദ്യമായി ശരത്തിനെ കാണുന്നത്. അന്ന് ശരത് ചെറിയ കുട്ടിയാണ്. ഞാനും ചെറുത് തന്നെയായിരുന്നു. പക്ഷെ ശരത് വളരെ ചെറുതായിരുന്നു. അന്ന് ബാലമുരളി സാറിന്റെ ശിഷ്യന്‍. അസ്സലായി പാടുന്ന കുട്ടിയാണെന്ന് പറഞ്ഞു, ധും ധും ധും സ്വരമേളം എന്ന പാട്ടാണ് ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് പാടിയത്," ശരത്തിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ചിത്ര ഓർക്കുന്നു.
"ശരത്തിന്റെ പാട്ട് പാടാന്‍ വരുമ്പോള്‍ ദൈവത്തിന് എക്‌സ്ട്രാ ഒരു പ്രാര്‍ത്ഥന കൂടി നേര്‍ന്നിട്ടാണ് പോകാറ്. ശരത്തിന്റെ പാട്ട് എന്നെക്കൊണ്ട് പാടാന്‍ പറ്റുന്ന പാട്ടായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് പോകാറ്," ശരത്തിലെ മ്യൂസിഷനെ കുറിച്ച് കെ എസ് ചിത്ര ഒരിക്കൽ പറഞ്ഞതിങ്ങനെ.
Read More Entertainment Stories Here
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us