scorecardresearch

Prathinidhi 2 OTT Release: പ്രതിനിധി 2 ഒടിടിയിലേക്ക്

Prathinidhi 2 OTT Release: നരാ രോഹിതും സിരി ലെല്ലയും  പ്രധാന വേഷങ്ങളിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പ്രതിനിധി 2  ഒടിടിയിലേക്ക്, എവിടെ കാണാം?

Prathinidhi 2 OTT Release: നരാ രോഹിതും സിരി ലെല്ലയും  പ്രധാന വേഷങ്ങളിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പ്രതിനിധി 2  ഒടിടിയിലേക്ക്, എവിടെ കാണാം?

author-image
Entertainment Desk
New Update
Prathinidhi 2 OTT Release

Prathinidhi 2: A Telugu Political Thriller on OTT - When and Where to Watch

Prathinidhi 2 details, OTT release date, streaming platforms for Prathinidhi 2, Rohith Nara performance, Siri Lella in Prathinidhi 2, Telugu thriller movies, political dramas on OTT, movie reviews, watch online: മൂർത്തി ദേവഗുപ്തപ്പുവിൻ്റെ ഏറ്റവും പുതിയ ചിത്രം പ്രതിനിധി 2 ഒടിടിയിലേക്ക്. നരാ രോഹിതും സിരി ലെല്ലയും  പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. 

Advertisment

പ്രശാന്ത് മാണ്ഡവയുടെ 2014ലെ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ പ്രതിനിധിയുടെ തുടർച്ചയാണ് ഈ ചിത്രം. 2024 മെയ് 10-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. 

When and where to watch Pratinidhi 2 online

വളരെ ചെറിയ ബജറ്റിൽ മൂർത്തി ദേവഗുപ്തപു നിർമ്മിച്ച പ്രതിനിധി 2 സ്ട്രീം ചെയ്യുക ആഹാ വീഡിയോയിലാണ്. 2024 സെപ്തംബർ 27 മുതൽ, ആഹാ വീഡിയോയിൽ പ്രതിനിധി 2 കാണാം. 

വളരെ ഡെഡിക്കേറ്റഡായൊരു പത്രപ്രവർത്തകനാണ് ചേതൻ. തന്റെ ജോലിയോട് നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന ഒരാൾ. സത്യം പുറത്തുകൊണ്ടുവരാൻ എപ്പോഴും പോരാടുന്ന പത്രപ്രവർത്തകൻ. ഒരു ദിവസം, മുഖ്യമന്ത്രി ഒരു ബോംബ് സ്‌ഫോടനത്തിൽ ദുരൂഹമായി കൊല്ലപ്പെടുന്നു, ഇതിന്റെ കേസ് അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട രാഷ്ട്രീയക്കാരൻ്റെ മകൻ വിശ്വവും സി.ബി.ഐ ഓഫീസർ വിക്രം സന്തോഷും എങ്ങനെയാണ് കൊലപാതക കേസിൻ്റെ അന്വേഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

Advertisment

നരാ രോഹിത്, സിരി ലെല്ല എന്നിവരെ കൂടാതെ ഭരണി, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, തനിക്കെല്ല, ഇന്ദ്രജ, ഉദയ ഭാനു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  വാനര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും റാണാ ആർട്‌സിൻ്റെയും ബാനറിൽ ആഞ്ജനേയുലു ശ്രീ തോട്ട, കുമാർ റാസ ബത്തുല, സുരേന്ദ്രനാഥ് ബൊല്ലിനെനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More Entertainment Stories Here

    New Release OTT

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: