scorecardresearch

കാൻ കഴിഞ്ഞു ഇനി ഓസ്കാർ വേദിയിലേക്ക്: ഫ്രാൻസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'

പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഫ്രാൻസിന്റെ 'ഓസ്കർ' ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്

പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഫ്രാൻസിന്റെ 'ഓസ്കർ' ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്

author-image
Entertainment Desk
New Update
All We Imagine as Light Oscar

നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഫ്രാൻസിന്റെ 'ഓസ്കർ' ചുരുക്കപ്പട്ടികയിൽ ഇടം നേടി. 2025-ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ഓസ്കർ എൻട്രിയായും ചിത്രം മാറാനുളള സാധ്യതയുണ്ട്.  ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമിച്ച ചിത്രമാണിത്. 

Advertisment

മുൻപ്, കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'ഗ്രാന്‍ഡ് പ്രി' പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 

 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം യുവ താരം ഹ്രിദ്ദു ഹാറൂണും അഭിനയിക്കുന്നുണ്ട്.  രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരായാണ് കനിയും ദിവ്യയും ചിത്രത്തിൽ എത്തുന്നത്. മുംബൈയിലും രത്‌നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.

Read More Entertainment Stories Here

    Oscar

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: