/indian-express-malayalam/media/media_files/OhHo3UkwdyFi4YmAEVDO.jpg)
New Ott Releases This Week
New Ott Releases This Week: വെള്ളിയാഴ്ചകൾ തിയേറ്ററുകൾക്കു മാത്രമല്ല, ഒടിടിയിക്കും റിലീസിന്റെ പൂക്കാലം സമ്മാനിച്ചാണ് കടന്നുപോവുന്നത്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഏറ്റവും പുതിയ 7 ചിത്രങ്ങൾ ഏതെന്നു നോക്കാം.
Bharathanatyam OTT: ഭരതനാട്യം ഒടിടിയിൽ
നടൻ സൈജു കുറിപ്പ് നായകനായ 'ഭരതനാട്യം' ഒടിടിയിൽ എത്തി. സൈജു കുറിപ്പിനൊപ്പം, സായ് കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ തുടങ്ങിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഭരതനാട്യം' ഇപ്പോൾ മനോരമ മാക്സിൽ കാണാം.
Kottukkaali OTT: 'കൊട്ടുകാളി' ഒടിടിയിൽ
സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത, റഷ്യയിൽ നടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ അവാർഡ് നേടിയ 'കൊട്ടുകാളി' ഒടിടിയിലെത്തി. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കൊട്ടുകാളി ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Ulajh OTT: ഉലാജ് ഒടിടിയിൽ
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘ഉലാജ്’ ഒടിടിയിൽ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.
Saripodhaa Sanivaaram OTT: സരിപോധാ ശനിവാരം ഒടിടിയിൽ
നാനിയുടെ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം സരിപോധാ ശനിവാരം ഒടിടിയിലെത്തി. വിവേക് ​​ആത്രേയ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീം ചെയ്യുന്നത്.
Prathinidhi 2 OTT: പ്രതിനിധി 2 ഒടിടിയിൽ
മൂർത്തി ദേവഗുപ്തപ്പുവിൻ്റെ ഏറ്റവും പുതിയ ചിത്രം പ്രതിനിധി 2 ഒടിടിയിൽ എത്തി. നരാ രോഹിതും സിരി ലെല്ലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. പ്രശാന്ത് മാണ്ഡവയുടെ 2014ലെ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ പ്രതിനിധിയുടെ തുടർച്ചയാണ് ഈ ചിത്രം. ആഹാ വീഡിയോയിലാണ് പ്രതിനിധി 2 സ്ട്രീം ചെയ്യുന്നത്.
Demonte Colony 2 OTT: ഡിമോണ്ടെ കോളനി 2 ഒടിടിയിൽ
സൂപ്പർ നാച്യുറൽ ത്രില്ലർ ചിത്രമായ ഡിമോണ്ടെ കോളനി 2 ഒടിടിയിൽ. തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തത് ആർ. അജയ് ജ്ഞാനമുത്തു ആണ്. അരുൾനിതി തമിഴരസുവും പ്രിയ ഭവാനിയുമാണ് പ്രധാന അഭിനേതാക്കൾ. ത്രില്ലിംഗും ഭയപ്പെടുത്തുന്നതുമായ കഥാഗതിയാണ് ചിത്രത്തിന്റെ പ്ലസ്. സീ 5ൽ ചിത്രം കാണാം.
Love, Sitara OTT: ലവ്, സിതാര ഒടിടിയിൽ
ശോഭിത ധൂലിപാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലവ്, സിതാര ഒടിടിയിൽ. ശോഭിതയെ കൂടാതെ സൊനാലി കുൽക്കർണി, ബി ജയശ്രീ, വിർജീനിയ റോഡ്രിഗസ്, സഞ്ജയ് ബൂട്ടിയാനി, താമര ഡിസൂസ, റിജുൽ റേ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നേരിട്ട് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരിക്കുകയാണ്. സീ 5ൽ ചിത്രം ലഭ്യമാണ്.
Stree 2 OTT: സ്ത്രീ 2 ഒടിടിയിലേക്ക്
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച, 826.15 കോടിയോളം കളക്റ്റ് ചെയ്ത 'സ്ത്രീ 2' ഒടിടിയിലെത്തി. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. 'സ്ത്രീ 2'ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോ ആണ്. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Auron Mein Kahan Dum Tha OTT: ഔറോൺ മേ കഹൻ ദം ഥാ ഒടിടിയിൽ
നീരജ് പാണ്ഡെ സംവിധാനം ചെയ്ത അജയ് ദേവ്ഗണും തബുവും അഭിനയിച്ച റൊമാൻ്റിക് ത്രില്ലർ ഔറോൺ മേ കഹൻ ദം ഥാ ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Read More Entertainment Stories Here
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.