scorecardresearch

അച്ചൻകോവിലിൽ സന്ദർശനം നടത്തി മോഹൻലാൽ, ചിത്രങ്ങൾ

പ്രശസ്തമായ അച്ചൻകോവിലിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. താരത്തിന്റെ ക്ഷേത്രസന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

പ്രശസ്തമായ അച്ചൻകോവിലിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. താരത്തിന്റെ ക്ഷേത്രസന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

author-image
Entertainment Desk
New Update
Mohanlal Achankovil Sri Dharmasastha Temple

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അച്ചൻകോവിലിൽ ദർശനം നടത്തി മോഹൻലാൽ. താരത്തിന്റെ ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ ഫാൻസ്‌ പേജുകൾ ആഘോഷമാക്കുകയാണ്.

Advertisment

തന്റെ സിനിമാതിരക്കുകൾക്കിടയിലും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് മോഹൻലാൽ. ഈ വർഷമാദ്യത്തിൽ കുടജാദ്രിയിലും തിരുവണ്ണാമലയിലും തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലുമെല്ലാം മോഹൻലാൽ സന്ദർശനം നടത്തിയിരുന്നു.

താരത്തിന്റെ ഒരുപിടി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുകയാണ്. എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ.

അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റപ്പെട്ടിരിക്കുകയാണ്. ഈ ഓണത്തിനു  ചിത്രം റിലീസിനെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റിലീസ് ഇനിയും വൈകുമെന്ന് അടുത്തിടെ കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോൾ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. 

Advertisment

മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്. കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. 

Read More

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: