/indian-express-malayalam/media/media_files/XJQnhIuFRlcXHyAsLyk4.jpg)
സെലിബ്രിറ്റികൾ എങ്ങനെയാണ് ശരീരഭാരം കുറച്ച് ഫിറ്റ്നസ്സ് നിലനിർത്തുന്നത് എന്നറിയാൻ എപ്പോഴും ആരാധകർക്ക് കൗതുകമാണ്. ആരോഗ്യകരമായ ജീവിതശൈലി പിൻതുടരുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മനോജ് ബാജ്പേയി. തന്റെ ഫിറ്റ്നസ്സ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
കഴിഞ്ഞ 14 വർഷമായി താൻ അത്താഴം കഴിക്കാറില്ലെന്നാണ് മനോജ് ബാജ്പേയി പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മനോജ് ഇക്കാര്യം തുറന്നു പറഞ്ഞത്. വ്യായാമത്തിനും താൻ വളരെയധികം പ്രാധാന്യം നൽകാറുണ്ടെന്നും മനോജ് കൂട്ടിച്ചേർത്തു.
“ഭാരത്തിന്റെയും അസുഖങ്ങളുടെയും കാര്യമെടുത്താൽ ഭക്ഷണമാണ് ഏറ്റവും വലിയ ശത്രു. നിങ്ങൾ അത്താഴം കഴിക്കുന്നത് നിർത്തുമ്പോൾ, പല രോഗങ്ങളിൽ നിന്നും നിന്നും സ്വയം രക്ഷിക്കുകയാണ്. എനിക്ക് ഭക്ഷണം വളരെ ഇഷ്ടമാണ്, അതിനാൽ ഞാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചു. എന്റെ ഉച്ചഭക്ഷണം വളരെ മികച്ചതാണ്. ചോറും റൊട്ടിയും എന്റെ പ്രിയപ്പെട്ട വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളുമെല്ലാം അതിൽ അടങ്ങിയിട്ടുണ്ടാവും," മനോജ് ബാജ്പേയി പറയുന്നു.
യോഗ, മെഡിറ്റേഷൻ എന്നിവയും തന്റെ ലൈഫ്സ്റ്റൈലിന്റെ ഭാഗമാണെന്നും താരം വ്യക്തമാക്കുന്നു.
Read More Entertainment Stories Here
- പണത്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് നിർത്തൂ, സിനിമ കണ്ട് ഭാര്യ പറഞ്ഞത്: മനോജ് ബാജ്പേയി
- അഭിഷേകിനെ സപ്പോർട്ട് ചെയ്ത് ഐശ്വര്യ; പ്രോ കബഡി ലീഗിൽ എത്തിയത് ആരാധ്യക്കൊപ്പം; വീഡിയോ
- രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ നിന്നൊരു പോളോ പ്ലയെർ; ചില്ലറക്കാരനല്ല ജാൻവിയുടെ ബോയ്ഫ്രണ്ട് ശിഖർ
- കഥ വീണ്ടും ഗ്രാമത്തെ തേടി ചെല്ലുമ്പോൾ; 'പേരില്ലൂർ പ്രീമിയം ലീഗ്' റിവ്യൂ
- അനിമലിൽ രൺബീറിന്റെ വീട്; യഥാർത്ഥത്തിൽ ഈ താരത്തിന്റെ ബംഗ്ലാവാണ്
- ത്രിപ്തി ദിമ്രിയുടെ 'പോപ്പുലാരിറ്റി'ക്ക് കാരണം അനിമലിലെ ചൂടൻ രംഗങ്ങളോ?
- 'സ്ത്രീകളോട് ഷൂ നക്കാൻ പറയുന്ന ചിത്രം ഹിറ്റാകുന്നത് അപകടം;' അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ
- ഭാര്യ ഭാര്യയാണ്, കാമുകി കാമുകിയും; തൃപ്തിയ്ക്ക് വേണ്ടി രശ്മികയെ ഒതുക്കാൻ ശ്രമിച്ചോ? നിർമാതാവിന്റെ മറുപടി
- ജനുവരിയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.