scorecardresearch

ത്രിപ്തി ദിമ്രിയുടെ 'പോപ്പുലാരിറ്റി'ക്ക് കാരണം അനിമലിലെ ചൂടൻ രംഗങ്ങളോ?

ഷാറൂഖിന്റെ മകൾ സുഹാന, ശ്രീദേവിയുടെ മകൾ ഖുഷി എന്നിങ്ങനെ ബോളിവുഡിന്റെ പ്രിയപ്പെട്ടവരെ പിന്നിലാക്കിയാണ് ത്രിപ്തി ഒന്നാം സ്ഥാനത്തെത്തിയത്

ഷാറൂഖിന്റെ മകൾ സുഹാന, ശ്രീദേവിയുടെ മകൾ ഖുഷി എന്നിങ്ങനെ ബോളിവുഡിന്റെ പ്രിയപ്പെട്ടവരെ പിന്നിലാക്കിയാണ് ത്രിപ്തി ഒന്നാം സ്ഥാനത്തെത്തിയത്

author-image
Entertainment Desk
New Update
Triptii Dimri

ത്രിപ്തി ദിമ്രി

സുഹാന ഖാനെയും ഖുഷി കപൂറിനെയും മറികടന്ന് ത്രിപ്തി ദിമ്രി ഐഎംഡിബിയിലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റിയായി. സോയ അക്തറിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച സ്റ്റാർ കിഡ്സായ സുഹാന ഖാനെയും ഖുഷി കപൂറിനെയും മറികടന്നാണ് ത്രിപ്തി ദിമ്രി ഇപ്പോൾ ഐഎംഡിബിയിലെ "ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റി" ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

Advertisment

രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിനു ശേഷം ത്രിപ്തി ദിമ്രി  തരംഗമായി മാറുകയാണ്. അധികം സ്ക്രീൻ ടൈം ലഭിക്കുന്നില്ലെങ്കിലും പ്രേക്ഷകരിൽ വളരെയേറെ സ്വാധീനമുണ്ടാക്കാൻ ത്രിപ്തിയുടെ വേഷത്തിനു കഴിഞ്ഞു. അനിമലിലെ ത്രിപ്തിയുടെ  ലുക്കിൽ ആകർഷിക്കപ്പെട്ട ആരാധകർ ഇന്ത്യയുടെ 'നാഷണൽ ക്രഷ്' എന്നാണ് നടിയെ വിശേഷിപ്പിക്കുന്നത്. 

ഐഎംഡിബിയുടെ "പോപ്പുലർ ഇന്ത്യൻ സെലിബ്രിറ്റീസ് ഫീച്ചറിന്റെ" ഏറ്റവും പുതിയ പതിപ്പിൽ ട്രിപ്റ്റി ദിമ്രി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി, അനിമൽ ഡയറക്ടർ സന്ദീപ് റെഡ്ഡി വംഗയാണ് രണ്ടാം സ്ഥാനത്ത്. സംവിധായിക സോയ അക്തർ, ഡങ്കി സംവിധായകൻ രാജ്കുമാർ ഹിരാനി, യാഷ് തുടങ്ങിയ പ്രമുഖരും പട്ടികയിൽ ഇടം നേടി.

അനിമലിന്റെ റിലീസിന് ശേഷമാണ് ത്രിപ്തിയുടെ ജനപ്രീതി കുതിച്ചുയർന്നത്.  ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ത്രിപ്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രണ്ട് ദശലക്ഷം ഫോളോവേഴ്‌സിന്റെ അമ്പരപ്പിക്കുന്ന വർധനവുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യാ ടുഡേ പറയുന്നതനുസരിച്ച്, 2023 ഡിസംബറിൽ ത്രിപ്തിയുടെ ഫോളോവേഴ്സിന്റെ എണ്ണം 320 ശതമാനം വർദ്ധിച്ചിരുന്നു.  മുൻപ് 6 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന  അക്കൗണ്ടിൽ ഇപ്പോൾ  ഫോളോവേഴ്സിന്റെ എണ്ണം 2.7 ദശലക്ഷം കടന്നു. 

Advertisment

2017ൽ ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രത്തിലൂടെയാണ് ത്രിപ്തി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, ത്രിപ്തിയുടെ സമീപകാല ചിത്രങ്ങളായ കാല, ബുൾബുൾ എന്നിവയും നിരൂപക പ്രശംസ നേടിയിരുന്നു. ഈ സിനിമകളിലെ ത്രിപ്തിയുടെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.

ത്രിപ്തി ദിമ്രിയും വിക്കി കൗശലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ക്രൊയേഷ്യയിൽ നിന്നുള്ള  ചിത്രങ്ങളും  സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിക്കി തന്റെ കൈകളിൽ ത്രിപ്റ്റിയെ ഉയർത്തുന്നതാണ് ചിത്രങ്ങളിൽ കാണാനാവുക. 

Actress Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: