/indian-express-malayalam/media/media_files/hVBftxwpW45Or5JIAU3Y.jpg)
ഐശ്വര്യയും ആരാധ്യയും 2022 ലും അഭിഷേകിന്റെ ടീമിനെ പിന്തുണക്കാൻ ടൂർണമെന്റിൽ എത്തിയിരുന്നു (ചിത്രം: സ്ക്രീൻഗ്രാബ്/സ്റ്റാർസ്പോർട്സ്/എക്സ്)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേകിനെ പിന്തുണക്കാൻ ഐശ്യര്യ എത്തി. മുംബൈയിൽ നടന്ന പ്രോ കബഡി ലീഗിൽ അഭിഷേക് ബച്ചന്റെ ജയ്പൂർ പിങ്ക് പാന്തേഴ്‌സിനെ സപ്പോർട്ട് ചെയ്യാൻ മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ റായ് ബച്ചനെത്തിയത്. അമിതാഭ് ബച്ചനും ദമ്പതികൾക്കൊപ്പം ടീം ജേഴ്‌സിയിൽ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെ, ഏറെ നാളായി താരദമ്പതികൾ പിരിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി എന്നാണ് ആരാധകർ പറയുന്നത്.
.@SrBachchan, @juniorbachchan & #AishwaryaRaiBachchan were all in attendance to watch the #JaipurPinkPanthers win their 1st game of the Mumbai leg! 🤩
— Star Sports (@StarSportsIndia) January 6, 2024
Tune-in to #PUNvCHE in #PKLOnStarSports
Tomorrow, 7:30 PM onwards | Star Sports Network#HarSaansMeinKabaddipic.twitter.com/lUE0ksnU8r
2022ലും ഐശ്വര്യയും ആരാധ്യയും അഭിഷേകിന്റെ ടീമിനെ പിന്തുണക്കാൻ ടൂർണമെന്റിൽ എത്തിയിരുന്നു. ഇതിനു മുൻപ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മകൾ ആരാധ്യയുടെ സ്കൂളിലെ വാർഷിക പരിപാടിയിലായിരുന്നു. കൂടാതെ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസ് എന്ന ചിത്രത്തിന്റെ പ്രീമിയർ വേദിയിലും കുടുംബം ഒന്നിച്ചു.
ചിത്രത്തിലെ മുഴുവൻ ടീമിനെയും അഭിനന്ദിച്ച ഐശ്വര്യ, എല്ലാവർക്കും അഭിനന്ദനങ്ങൾങ്ങളും നേർന്നിരുന്നു. ജയ ബച്ചൻ, അഭിഷേക് ബച്ചൻ , അമിതാഭ് ബച്ചൻ, നവ്യ നവേലി നന്ദ, ശ്വേത, ആരാധ്യ ബച്ചൻ എന്നിവരും അഗസ്ത്യയെ പിന്തുണച്ച് സ്ക്രീനിംഗിൽ പങ്കെടുത്തു.
2007 ൽ വിവാഹിതരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും 2011ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. 17 വർഷത്തെ ഇരുവരുടെയും ദാമ്പത്യം അവസാനിക്കുന്നു എന്ന തരത്തിൽ നിരവധി ഗോസിപ്പുകളാണ് അടുത്തിടെ ബോളിവുഡിൽ നിറഞ്ഞത്. ഇതോടെ ഇരുവരും ഒന്നിക്കും എന്ന ശുഭപ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
Read More Entertainment Stories Here
- രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ നിന്നൊരു പോളോ പ്ലയെർ; ചില്ലറക്കാരനല്ല ജാൻവിയുടെ ബോയ്ഫ്രണ്ട് ശിഖർ
- കഥ വീണ്ടും ഗ്രാമത്തെ തേടി ചെല്ലുമ്പോൾ; 'പേരില്ലൂർ പ്രീമിയം ലീഗ്' റിവ്യൂ
- അനിമലിൽ രൺബീറിന്റെ വീട്; യഥാർത്ഥത്തിൽ ഈ താരത്തിന്റെ ബംഗ്ലാവാണ്
- ത്രിപ്തി ദിമ്രിയുടെ 'പോപ്പുലാരിറ്റി'ക്ക് കാരണം അനിമലിലെ ചൂടൻ രംഗങ്ങളോ?
- 'സ്ത്രീകളോട് ഷൂ നക്കാൻ പറയുന്ന ചിത്രം ഹിറ്റാകുന്നത് അപകടം;' അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ
- ഭാര്യ ഭാര്യയാണ്, കാമുകി കാമുകിയും; തൃപ്തിയ്ക്ക് വേണ്ടി രശ്മികയെ ഒതുക്കാൻ ശ്രമിച്ചോ? നിർമാതാവിന്റെ മറുപടി
- ജനുവരിയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.