/indian-express-malayalam/media/media_files/Pvko39K0iuEtvQatZ4G4.jpg)
പട്ടൗഡി പാലസ്
രൺബീർ കപൂറിന്റെ ഏറ്റവും പുതിയ റിലീസായ അനിമൽ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് ഒപ്പം തന്നെ ചിത്രത്തിൽ രൺബീറിന്റെ വീടായി കാണിക്കുന്ന ബംഗ്ലാവും കാഴ്ചക്കാരുടെ ഇഷ്ടം കവരും. വിശാലമായ പുൽത്തകിടിയും ഇടനാഴികളുമായി റോയൽ ഫീൽ സമ്മാനിക്കുകയാണ് ഈ വീട്. യഥാർത്ഥത്തിൽ ഇതൊരു കൊട്ടാരം തന്നെയാണ്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പട്ടോഡി പാലസാണ് അനിമലിൽ രൺബീറിന്റെ വീടാക്കി മാറ്റിയിരിക്കുന്നത്.
ഇതാദ്യമായല്ല, സെയ്ഫ് അലിഖാൻ തന്റെ ഉടമസ്ഥതയിലുള്ള പട്ടോഡി പാലസ് സിനിമാചിത്രീകരണത്തിനായി വിട്ടു നൽകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താണ്ഡവ് എന്ന പ്രൈം വീഡിയോ സീരീസിലും പട്ടോഡി പാലസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെ ജൂലിയ റോബർട്ട്സ് അഭിനയിച്ച 'ഈറ്റ്, പ്രേ, ലവ്', ആമിർ ഖാന്റെ 'രംഗ് ദേ ബസന്തി', വീർസാറാ', 'മംഗൾ പാണ്ഡ,' 'ഗാന്ധി മൈ ഫാദർ' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പട്ടോഡി പാലസ് പശ്ചാത്തലമായിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെ കുടുംബവീടാണ് പട്ടോഡി പാലസ്. എത്രയോ തലമുറകളുടെ കഥകൾ പറയാനുള്ള പട്ടോഡി പാലസ് ഇന്ന് സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഉള്ളത്. സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനും തൈമൂർ അലി ഖാന്റെ ഒന്നാം പിറന്നാളിനുമൊക്കെ വേദിയായത് പട്ടോഡി പാലസ് ആയിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും വെക്കേഷൻ ഹോമാണ് പട്ടോഡി പാലസ് ഇപ്പോൾ.
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1930 കളിൽ സെയ്ഫിന്റെ മുത്തച്ഛനും പട്ടൗഡിയിലെ നവാബുമായ ഇഫ്തിഖർ അലി ഖാനാണ് ഈ പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോഠി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.
മൻസൂർ അലി ഖാന്റെ മരണശേഷം വസ്തു ഒരു ഹെറിറ്റേജ് ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിന് നൽകി. 2005 മുതൽ 2014 വരെ ഇവിടെ ഒരു ഹെറിറ്റേജ് ഹോട്ടൽ ആണ് പ്രവർത്തിച്ചിരുന്നത്. 2014 ൽ പട്ടോഡി പാലസ് സെയ്ഫ് പുതുക്കി പണിതിരുന്നു. 150 മുറികളും ഏഴ് ഡ്രസ്സിംഗ് റൂമുകളും ഏഴ് ബാത്ത് റൂമുകളും ഏഴ് ബില്യാർഡ് റൂമുകളും വലിയ ഡ്രോയിംഗ് റൂമുകളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ.
10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരത്തിന്റെയും പട്ടൗഡി കൊട്ടാരത്തിന്റെ കീഴിലുള്ള സ്വത്തുവകകളുടെയും മതിപ്പുവില 800 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇടയ്ക്ക്, സെയ്ഫും കരീനയും മക്കളും അല്ലെങ്കിൽ സെയ്ഫിന്റെ സഹോദരിമാരായ സോഹയും സബ അലി ഖാനും അവധിക്കാലം ചെലവഴിക്കാൻ ഇവിടെയെത്താറുണ്ട്. പട്ടോഡി പാലസിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നു.
Read More Entertainment News Here
- ഈ രംഗം ടിവിയിൽ വരുമ്പോൾ രാധിക എഴുന്നേറ്റു പോകും: സുരേഷ് ഗോപി
- പിറന്നാൾ അല്പം വൈകിയാലെന്താ, കോളടിച്ചില്ലേ; കുഞ്ഞാറ്റയ്ക്ക് കിട്ടിയ സ്പെഷ്യൽ പിറന്നാൾ വിഷ്
- ഷേക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ വാച്ച് അടിച്ചുമാറ്റും: അക്ഷയ് കുമാറിന്റെ പ്രാങ്കിനെ കുറിച്ച് സഹതാരം
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.