/indian-express-malayalam/media/media_files/4OaqQng70pvLmLIIEXVi.jpg)
വരുൺ ധവാനൊപ്പം കുഞ്ഞാറ്റ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടീനടന്മാരാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ജീവിതത്തില്‍ ഒന്നിച്ച ഇവര്‍ പിന്നീട് രണ്ടു വഴിക്ക് പിരിയുകയായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനൊപ്പം പോയി. എന്നാൽ ഇടയ്ക്ക് അമ്മയെ കാണാനെത്തുന്ന കുഞ്ഞാറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെയും ഇഷ്ടം കവരാറുണ്ട്.
കുഞ്ഞാറ്റയുടെ പിറന്നാൾ ദിവസം തേടിയെത്തിയ അപ്രതീക്ഷിത സർപ്രൈസിനെ കുറിച്ച് മനോജ് കെ ജയൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയിൽ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അൽപ്പം വൈകി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ, വരുൺ ധവാൻ എന്ന ഐക്കണിൽ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചപ്പോൾ," എന്നാണ് വരുൺ ധവാനൊപ്പം നിൽക്കുന്ന കുഞ്ഞാറ്റയുടെ ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ കുറിച്ചത്.
നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇഷാൻ എന്നൊരു മകനുണ്ട്.
Read More Entertainment News Here
- ഷേക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ വാച്ച് അടിച്ചുമാറ്റും: അക്ഷയ് കുമാറിന്റെ പ്രാങ്കിനെ കുറിച്ച് സഹതാരം
- രൺബീർ ചിത്രത്തെ പുകഴ്ത്തി തൃഷ; ട്രോളുകൾ വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.