/indian-express-malayalam/media/media_files/MzLafg7NehaX1IKtYXBl.jpg)
അക്ഷയ് കുമാറും പ്രീതി ജാംഗിയാനിയും
തന്റെ സിനിമകളുടെ ലൊക്കേഷനിൽ പ്രാങ്കുകൾ ഒപ്പിച്ച് സഹതാരങ്ങൾക്ക് ചിരിക്കാഴ്ച ഒരുക്കുന്നതിൽ പേരുകേട്ട താരമാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറിന്റെ പ്രാങ്കിൽ കുടുങ്ങിയ രസകരമായ കഥകൾ പലപ്പോഴും സഹതാരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ആവാര പാഗൽ ദീവാനയിൽ അക്ഷയ്ക്ക് ഒപ്പം പ്രവർത്തിച്ച നടി പ്രീതി ജാംഗിയാനി താരത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആളുകളുടെ വാച്ചുകൾ മോഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള തമാശകൾ സെറ്റുകളിൽ അക്ഷയ് ചെയ്യാറുണ്ടെന്നാണ് പ്രീതി പറയുന്നത്. 2002ൽ പുറത്തിറങ്ങിയ ആവാര പാഗൽ ദീവാനയിൽ അക്ഷയ് കുമാറിന്റെ ജോഡിയായിട്ടായിരുന്നു പ്രീതി അഭിനയിച്ചത്. സുനിൽ ഷെട്ടി, അഫ്താബ് ശിവദാസനി, പരേഷ് റാവൽ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു.
“അദ്ദേഹം അസാമാന്യനാണ്, സെറ്റിൽ വലിയ തമാശക്കാരനാണ്. അദ്ദേഹം നിരവധി വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ട്! നിങ്ങൾ അദ്ദേഹത്തിനു ഷേക്ക് ഹാൻഡ് നൽകൂ, അദ്ദേഹം അവൻ നിങ്ങളുടെ വാച്ച് മോഷ്ടിക്കും! നിങ്ങളുടെ കൈകൾ ശൂന്യമാക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിനറിയാം, ” പ്രീതി പറയുന്നു. ബോളിവുഡ് തികാനയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അക്ഷയ് കുമാറിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് പ്രീതി സംസാരിച്ചത്.
അക്ഷയ് ഒരു നടൻ അല്ലായിരുന്നെങ്കിൽ നല്ലൊരു പോക്കറ്റടിക്കാരൻ ആകുമായിരുന്നുവെന്ന് ഷോയിലെത്തിയ മറ്റൊരു അതിഥി മുൻപു പറഞ്ഞിരുന്നെന്ന് അവതാരകൻ സൂചിപ്പിച്ചപ്പോൾ, “വേണമെങ്കിൽ സംഭവിക്കാമായിരുന്നു! എന്നാൽ ആ സെറ്റിൽ ഏറ്റവും രസകരമായ വ്യക്തി ജോണി ലിവർ ആയിരുന്നു. അദ്ദേഹം എല്ലാവരെയും ചിരിപ്പിക്കുമായിരുന്നു,” എന്നായിരുന്നു ചിരിയോടെ പ്രീതിയുടെ മറുപടി.
മൊഹബത്തേൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രീതി തെലുങ്ക്, കന്നഡ സിനിമകളിലും നായികയായി. സോണിലിവ് സീരീസായ കഫാസിലാണ് അവർ അവസാനമായി അഭിനയിച്ചത്.
അതേസമയം, സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക്, ബഡേ മിയാൻ ചോട്ടെ മിയാൻ, സ്കൈ ഫോഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Read More Entertainment News Here
- രൺബീർ ചിത്രത്തെ പുകഴ്ത്തി തൃഷ; ട്രോളുകൾ വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.