/indian-express-malayalam/media/media_files/korqL2ru1ymBo9vXvSy7.jpg)
രൺബീർ കപൂറിനെ പ്രധാന കഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമലിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനന്ദനങ്ങൾക്കൊപ്പം തന്നെ 'ടോക്സിക് മനുഷ്യരെ മഹത്വവൽക്കരിക്കുന്നു' എന്ന വിമർശനവും ചിത്രം ഏറ്റുവാങ്ങുന്നുണ്ട്.
അനിമലിനെ പുകഴ്ത്തിയ നടി തൃഷയും ഇപ്പോൾ ട്രോളുകൾ നേരിടുകയാണ്. സോഷ്യൽ മീഡിയയിൽ ചിത്രത്തെ 'കൾട്ട്' എന്ന് വിളിച്ചതിന് പിന്നാലെയാണ് തൃഷയ്ക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നത്.
അനിമലിന്റെ ഒരു പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത് തൃഷ കുറിച്ചത്, “ഒരു വാക്ക്- കൾട്ട്!" എന്നാണ്. എന്നാൽ തൃഷ ചിത്രത്തെ പുകഴ്ത്തിയത് സോഷ്യൽ മീഡിയയിൽ പലർക്കും ഇഷ്ടമായില്ല. ബലാത്സംഗ പരാമർശത്തിന് മൻസൂർ അലി ഖാനെ വിമർശിച്ചതിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ തൃഷ ഇടം നേടിയിരുന്നു. അതേ തൃഷ തന്നെയാണോ ‘ടോക്സിക് മനുഷ്യരെ മഹത്വവൽക്കരിക്കുന്ന’ ചിത്രത്തെ പിന്തുണച്ചത് എന്ന രീതിയിലായിരുന്നു താരത്തിനെതിരെ വിമർശനം ഉയർന്നത്. തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്തുകൊണ്ടായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചത്. തൊട്ടു പിന്നാലെ തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യുകയും ചെയ്തു.
“നിങ്ങൾ എന്തിനാണ് ഈ സിനിമയെ മഹത്വവൽക്കരിക്കുന്നത്. കൾട്ട് ആണത്രേ! സീരിയസ്സായി പറയുകയാണോ? അനിമൽ സിനിമയെ മഹത്വവൽക്കരിക്കുന്നതും ഹൈപ്പുചെയ്യുന്നതും നിർത്തുക,” എന്നാണ് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് കുറിച്ചത്. 'മൻസൂർ അലി ഖാനെപ്പോലുള്ളവരെ വളർത്തിയെടുക്കുന്നത് അനിമൽ പോലുള്ള സിനിമകളാണ്. എന്നിട്ട് തൃഷയെ പോലുള്ളവർ ആ ചിത്രത്തെ പുകഴ്ത്തുന്നു' എന്നായിരുന്നു മറ്റൊരാളുടെ വിമർശനം.
അതേസമയം തൃഷയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. “എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ അർഹതയുണ്ട്. തൃഷക്കെതിരെ വിദ്വേഷ ആക്രമണം അഴിച്ചുവിടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന ചിലർ (തൃഷയെ കുറിച്ച് പരസ്യമായി മോശമായ അഭിപ്രായങ്ങൾ പറയുകയും നിയമനടപടികൾ നേരിടുകയും ചെയ്ത ക്രൂരനെ നിശബ്ദമായി പിന്തുണച്ച അതേ ആളുകൾ) ഇത് ലാപ് ചെയ്തു. പാവം തൃഷയ്ക്ക് പെട്ടെന്ന് തന്നെ അഭിപ്രായപ്രകടനം പിൻവലിക്കേണ്ടി വന്നു. കണ്ട ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ പോലും കഴിയാതെ പേടിച്ച് ജീവിക്കേണ്ടി വരുന്നു! എന്തൊരു ലോകമാണിത്?" എന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.
Read More Entertainment News Here
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.