/indian-express-malayalam/media/media_files/XDG4y2fFrgNu8bctDf4n.jpg)
ശോഭനയും സുരേഷ് ഗോപിയും സിന്ദൂരരേഖയിൽ (ഇടത്), രാധിക (വലത്)
കഴിഞ്ഞ 33 വർഷത്തിലേറെയായി സുരേഷ് ഗോപിയുടെ ജീവിതത്തിൽ കരുത്തായി പങ്കാളി രാധികയുണ്ട്. രാധിക ജീവിതത്തിലേക്കു കടന്നു വന്നതിനെ കുറിച്ചും തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചുമൊക്ക അഭിമുഖങ്ങളിൽ സുരേഷ് ഗോപി വാചാലനാവാറുണ്ട്. ഇപ്പോഴിതാ, രാധികയുമായി ബന്ധപ്പെട്ട ചില രസകരമായ ഓർമകൾ പങ്കിടുകയാണ് സുരേഷ് ഗോപി.
പൊതുവെ നായികമാരുമായി താൻ ഇടപഴകി അഭിനയിക്കുന്നതിൽ പൊസസീവ്നെസ്സ് ഒന്നും രാധികയ്ക്ക് ഇല്ലെങ്കിലും ഒരു രംഗം ടിവിയിൽ വരുമ്പോൾ രാധിക എഴുന്നേറ്റു പോകുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
"സിന്ദൂരരേഖ എന്ന ചിത്രത്തിൽ ഞാനും ശോഭനയും ചേർന്ന് അഭിനയിച്ച കാളിന്ദി എന്ന ഗാനമുണ്ട്. ആ പാട്ട് ഇടയ്ക്കിടയ്ക്ക് ടിവിയിൽ വരും. അതു കാണുമ്പോൾ ഒരു രംഗമെത്തുമ്പോൾ രാധിക എണീറ്റുപോവും. ഞാനത് പല തവണ ശ്രദ്ധിച്ചു. ഇപ്പോഴും രാധിക പറയും, ശോഭനയുടെ കൂടെ അഭിനയിക്കുന്നതു കാണുമ്പോൾ ശരിക്കും ഭാര്യയും ഭർത്താവിനെയും പോലെ തോന്നുന്നു എന്ന്. എന്നിരുന്നാലും ശോഭനയും ഞാനും തമ്മിലുള്ള പെയർ രാധികയ്ക്ക് ഇഷ്ടമാണ്," സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ.
താൻ പാമ്പർ ചെയ്യപ്പെടാൻ ഒരുപാട് ഇഷ്ടമുള്ള ആളാണെന്നും അഭിമുഖത്തിനിടയിൽ സുരേഷ് ഗോപി പറഞ്ഞു. ഭാര്യ ഇങ്ങനെ കൊഞ്ചിച്ചു വച്ചേക്കുവാണോ എന്ന അവതാരകയുടെ ചോദ്യത്തിന്, തനിക്ക് ബ്രേക്ക്ഫാസ്റ്റ് വാരി തരുന്നത് രാധികയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
"കൊഞ്ചിച്ചു വച്ചേക്കുന്നു എന്നല്ല, പക്ഷെ എല്ലാ ദിവസവും കാലത്ത് ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് രാധിക ആണ്. അത് എനിക്ക് കൊഞ്ചൽ പോലെയാണ് തോന്നുന്നത്. രാവിലെ ആറുമണി മുതൽ ഞാൻ ബിസി ആയിരിക്കും. ഫോണിൽ വന്നുകിടക്കുന്ന മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും. ഇതിന്റെ ഇടയിലാകും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. അപ്പോൾ ആ കൊഞ്ചൽ വർക്ക് സ്ട്രെസ്സിന്റെ ഇടയിൽ മുങ്ങി പോകും".
Read More Entertainment News Here
- പിറന്നാൾ അല്പം വൈകിയാലെന്താ, കോളടിച്ചില്ലേ; കുഞ്ഞാറ്റയ്ക്ക് കിട്ടിയ സ്പെഷ്യൽ പിറന്നാൾ വിഷ്
- ഷേക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ വാച്ച് അടിച്ചുമാറ്റും: അക്ഷയ് കുമാറിന്റെ പ്രാങ്കിനെ കുറിച്ച് സഹതാരം
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.