scorecardresearch

ജനുവരിയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ജനുവരിയിൽ റിലീസിനെത്തിയ  ഏറ്റവും പുതിയ മലയാളം സിനിമകളും വെബ് സീരിസും.

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ജനുവരിയിൽ റിലീസിനെത്തിയ  ഏറ്റവും പുതിയ മലയാളം സിനിമകളും വെബ് സീരിസും.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Neru Kaathal OTT | Kaathal OTT

കാതൽ, തോൽവി എഫ് സി, പേരില്ലൂർ പ്രീമിയർ ലീഗ്, നേര്- ജനുവരി  ഒടിടി റിലീസ്

New OTT Release: ഒടിടി പ്ലാറ്റ്‌ഫോമുകൾ സിനിമാക്കാഴ്ചയുടെ ലോകം വലുതാക്കിയിരിക്കുകയാണ്. ഒടിടിയിലേക്കുള്ള മാറ്റം മലയാളസിനിമകളെ സംബന്ധിച്ചും ഭാഷാപരമായ തടസ്സങ്ങളെ മറികടന്ന് മുന്നേറാൻ ഏറെ സഹായിക്കുന്നുണ്ട്.  സബ്‌ടൈറ്റിലുകളും വിവർത്തനങ്ങളും ലഭ്യമായതിനാൽ തന്നെ മലയാളം ചിത്രങ്ങൾ കാണാനും അവയെ വിലയിരുത്താനുമൊക്കെ ആഗോള തലത്തിലുള്ളൊരു പ്രേക്ഷകലോകം തന്നെ ഇന്നുണ്ട്. 

Advertisment

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ജനുവരിയിൽ റിലീസിനെത്തിയ ഏറ്റവും പുതിയ മലയാളം സിനിമകൾ ഏതെന്നു നോക്കാം. കാതൽ, തോൽവി എഫ് സി

Kaathal: The Core OTT: കാതൽ 

മികച്ച നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ‘കാതല്‍: ദി കോർ’ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ കാതൽ, ഗേ ആയൊരു  വ്യക്തി സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് സംസാരിച്ചത്. നവംബര്‍ 23നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മികച്ച കളക്ഷൻ നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മമ്മൂട്ടി, ജ്യോതിക, ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.  ആമസോൺ പ്രൈമിലാണ് ‘കാതല്‍’ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Tholvi F.C. OTT:  തോൽവി എഫ്.സി

2023 നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജോർജ്ജ് കാര സംവിധാനം ചെയ്ത ‘തോൽവി എഫ്.സി.’ (ലോസേഴ്സ് എഫ്.സി.) ഷറഫുദ്ദീൻ,  ജോണി ആന്റണി, ജോർജ്ജ് കോര, ആശാ മടത്തിൽ ശ്രീകാന്ത്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  ആമസോൺ പ്രൈം വീഡിയോയിൽ 2024 ജനുവരി 3 മുതൽ  തോൽവി എഫ്.സി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

Advertisment

Perilloor Premier League OTT: പേരില്ലൂർ പ്രീമിയർ ലീഗ്

ഡിസ്നി+ ഹോട്ട്സ്റ്റാർ ഒർജിനൽസ് മലയാളത്തിന്റെ വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്.  പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമൽ, സണ്ണി വെയ്ൻ, അജു വർഗീസ്, വിജയ രാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 'കുഞ്ഞിരാമായണം', 'പത്മിനി' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ദീപു പ്രദീപിന്റേതാണ് തിരക്കഥ.  ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയും ചേർന്നാണ് ഈ വെബ് സീരിസിന്റെ നിർമാണം. അനൂപ് വി ഷൈലജയും അമീലും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, മുജീബ് മജീദാണ് സംഗീതം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് പേരില്ലൂർ പ്രീമിയർ ലീഗ് സ്ട്രീം ചെയ്യുന്നത്. 



Udal OTT : ഉടൽ

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് ഗോകുലം ഗോപാലൻ നിർമ്മിച്ച് നിരൂപക പ്രശംസ നേടിയ ഡ്രാമ ത്രില്ലറായ ഉടൽ ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.  ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും ഇന്ദ്രൻസുമാണ് മറ്റു ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  സൈന പ്ലേ ഒടിടിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 



Antony OTT: ആന്റണി

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി' ഒടിടിയിൽ എത്തി.  'പൊറുഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജും ഒന്നിച്ച ചിത്രമാണ് ആന്റണി. ചിത്രത്തിൽ കല്യാണി പ്രിയദർശൻ,  നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ആശ ശരത്ത് എന്നിവരും ചിത്രത്തിലുണ്ട്. 

ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളുടെ കീഴിൽ ഐൻസ്റ്റീൻ സാക് പോളാണ് ആന്റണി നിർമിച്ചിരിക്കുന്നത്. രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്. 

ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Hodu OTT: ഹോഡു

അനുഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച 'ഹോഡു' ഒടിടിയിലേക്ക്. കെഎൽ 01 സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനീഷ് അമരവിള്ള. രൂപേഷ് പീതാംബരൻ, ഹരികൃഷ്ണൻ സനു, വിസാക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 'ഹോഡു' 2024 ജനുവരി 22 മുതൽ ഐസ്ട്രീമിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Conjuring Kannappan: കോൺജറിംഗ് കണ്ണപ്പൻ ഒടിടിയിൽ

തമിഴ് നടൻ സതീഷ് കേന്ദ്രകഥാപാത്രമായി എത്തിയ കോൺജറിംഗ് കണ്ണപ്പൻ ഒടിടിയിൽ. ഹൊറർ കോമഡി ചിത്രമാണിത്. ആർ സേവ്യർ ആണ് സംവിധായകൻ. തമിഴ് ചിത്രം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Neru OTT: നേര് 

മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേരി'ന്റെ ഒടിടി റിലീസും ജനുവരിയിൽ ഉണ്ടാവും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഈ കോർട്ട് റൂം ഡ്രാമയിൽ പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ശ്രീധന്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നേര് സ്ട്രീമിംഗ് ആരംഭിക്കും. 

Read More Entertainment Stories Here


New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: