scorecardresearch

മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി

മുംബൈ പൊലീസിൽ പൃഥ്വിരാജിന്റെ ഗേ ഫ്രണ്ടായി എത്തിയത് നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുടെ ഭർത്താവായ നിഹാൽ പിള്ളയായിരുന്നു.

മുംബൈ പൊലീസിൽ പൃഥ്വിരാജിന്റെ ഗേ ഫ്രണ്ടായി എത്തിയത് നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുടെ ഭർത്താവായ നിഹാൽ പിള്ളയായിരുന്നു.

author-image
Entertainment Desk
New Update
Nihal Pillai | Prithviraj

സ്വവർഗലൈംഗികതയെ കുറിച്ച് വളരെ ബോൾഡായി സംസാരിച്ച അപൂർവ്വം മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു 'മുംബൈ പൊലീസ്'. ഒരേ സമയം നായകനും വില്ലനുമായി എത്തുന്ന പൃഥ്വിരാജ് അവതരിപ്പിച്ച  ആന്റണി മോസസ് എന്ന കഥാപാത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. കാതലിനും മുൻപ് ഗേ ആയ നായകൻ എന്ന രീതിയിൽ കൂടി ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു 'മുംബൈ പൊലീസ്'.

Advertisment

ചിത്രത്തിൽ പൃഥ്വിരാജിന്റെ ഗേ പാർട്ണറായി എത്തിയത് നടൻ നിഹാൽ പിള്ള ആയിരുന്നു. നടി പ്രിയ മോഹന്റെ ഭര്‍ത്താവായ നിഹാൽ പിള്ള പൃഥ്വിരാജിന്റെ ബന്ധു കൂടിയാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയയാണ് പൃഥ്വിരാജിനെയും നിഹാലിനെയും കണക്റ്റ് ചെയ്യുന്ന ആ കണി. എന്നാൽ മുംബൈ പൊലീസിൽ തന്റെ ഗേ ഫ്രണ്ടായി എത്തുന്നത് കോ ബ്രദറായ നിഹാൽ ആണെന്ന് പൃഥ്വിരാജ് അറിയുന്നത് ലൊക്കേഷനിൽ വച്ചാണ്, ആ കാര്യം പൃഥ്വിയിൽ നിന്നും മറച്ചുവച്ച് സർപ്രൈസായി അവതരിപ്പിക്കാമെന്നത് സംവിധായകൻ റോഷന്റെ ആശയമായിരുന്നു.

മുംബൈ പൊലീസിൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുകയാണ് നിഹാൽ. " അന്ന് രാജുവിനു അറിയില്ലായിരുന്നു ഞാൻ ആണ് വരുന്നതെന്ന്. ഓഡിഷൻ കഴിഞ്ഞപ്പോൾ റോഷൻ പറഞ്ഞു, 'ഇപ്പോൾ രാജുവിനോട് പറയേണ്ട, നമുക്ക് സെറ്റിൽ വച്ച് റിവീൽ ചെയ്യാം.  കോ ബ്രദർ എന്ന രീതിയിൽ ഒരു ഷോക്കാവട്ടെ' എന്ന്. സെറ്റിൽ വച്ചുകണ്ടപ്പോൾ രാജു, നീയെന്താ ഇവിടെ എന്നു പറഞ്ഞു അന്തം വിട്ടു നിൽക്കുകയായിരുന്നു. ആ കഥാപാത്രം ചെയ്യുന്നത് ഞാനാണെന്നു പറഞ്ഞപ്പോൾ അയ്യോ...എന്നു പറഞ്ഞ് രാജു തലയിൽ കൈ വച്ചുപോയി." 

ജീവിതത്തിൽ പൃഥ്വിരാജ് ഒരു 'ടാർഗറ്റ് അച്ചീവർ' ആണെന്നാണ് നിഹാൽ വിശേഷിപ്പിക്കുന്നത്. 'കൃത്യമായ വിഷനുണ്ടാവും രാജുവിന്, അതെല്ലാം പുള്ളി അച്ചീവ് ചെയ്തുകൊണ്ടേയിരിക്കും. ഇപ്പോൾ ചിലപ്പോൾ അടുത്ത ടാർഗറ്റ് രാജു സെറ്റ് ചെയ്തുകാണും,' നിഹാൽ പറയുന്നു. 

Advertisment

അതേസമയം, സുപ്രിയ മേനോനെ നല്ലൊരു മാനേജർ എന്നാണ് നിഹാലും ഭാര്യ പ്രിയ മോഹനും വിശേഷിപ്പിക്കുന്നത്. "എല്ലാറ്റിനെ കുറിച്ചും നല്ല അറിവാണ് ആൾക്ക്. അറിയാത്ത കാര്യങ്ങളാണെങ്കിലും അതിനെ കുറിച്ച് നന്നായി പഠിക്കും. കഠിനാധ്വാനിയാണ്. ഫീൽഡിൽ ഇറങ്ങി കഷ്ടപ്പെട്ട് എല്ലാം പഠിച്ചെടുക്കും. "

മുംബൈ പൊലീസിൽ കൂടാതെ ടിയാൻ, രസം തുടങ്ങിയ സിനിമകളിലും നിഹാൽ അഭിനയിച്ചിട്ടുണ്ട്. 

Read More Entertainment Stories Here

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: