scorecardresearch

സ്വന്തം കല്യാണത്തിന് വരനെത്തിയത് ഷോർട്സ് അണിഞ്ഞ്; ട്രോളുകളിൽ നിറഞ്ഞ് ആമിർ ഖാന്റെ മരുമകൻ

ആമിർ ഖാൻ്റെ ലാളിത്യത്തിന് ഇണങ്ങിയ മരുമകനെ തന്നെ കിട്ടി എന്നാണ് ആരാധകരുടെ കമന്റ്

ആമിർ ഖാൻ്റെ ലാളിത്യത്തിന് ഇണങ്ങിയ മരുമകനെ തന്നെ കിട്ടി എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
New Update
Ira Khan Wedding

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഫിറ്റ്‌നസ് ട്രെയിനർ നൂപുർ ശിഖരെയാണ് ഇറാ ഖാനെ വിവാഹം ചെയ്തിരിക്കുന്നത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബുധനാഴ്ച രാത്രിയാണ് വിവാഹം നടന്നത്. 

Advertisment

ബോളിവുഡ് വിവാഹങ്ങളിൽ നിന്നും അൽപ്പം  വ്യത്യസ്‌തവും അസാധാരണവുമായ കാഴ്ചകളാണ് ഇറാ-നൂപുർ വിവാഹവേദിയിൽ കാണാനായത്.  ഷോർട്സും ജിം ഡ്രസ്സുമണിഞ്ഞാണ് വരൻ വേദിയിലെത്തിയത്.

ഷോർട്ട്സ് അണിഞ്ഞ് ധോൽ സംഘത്തിനൊപ്പം നൃത്തം ചെയ്യുന്ന നൂപുറിന്റെ വീഡിയോകളും വൈറലാവുകയാണ്. 

Advertisment

വിവാഹം രജിസ്റ്റർ ചെയ്യുന്ന വേളയിലും വിവാഹവാഗ്ദാനം കൈമാറുമ്പോഴുമെല്ലാം ഷോർട്സ് തന്നെയായിരുന്നു നൂപുരിന്റെ വേഷം. 

ആമിറിന്റെ ലാളിത്യത്തിന് ഇണങ്ങിയ മരുമകനെ തന്നെ കിട്ടി എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ആമിറിന്റെ മരുമകൻ ആവാൻ എന്തുകൊണ്ടും യോഗ്യനാണ് നൂപുർ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എല്ലായിടത്തും കാഷ്വൽ ഡ്രസ്സിൽ പോവാൻ ഇഷ്ടപ്പെടുന്ന താരമാണ് ആമിർ. തന്റെ വിവാഹത്തിന് ഏറ്റവും സിമ്പിളായ വേഷത്തിൽ എത്തി നൂപുറും ശ്രദ്ധ കവർന്നിരിക്കുകയാണ്. 

അതേസമയം, വിവാഹനാളിൽ ഇത്തരമൊരു വസ്ത്രം ധരിച്ചെത്തിയ നൂപുറിനെ ട്രോളികൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്. 

ആമിർ തന്റെ മുൻ ഭാര്യമാരായ റീന ദത്ത, ചലച്ചിത്ര നിർമ്മാതാവ് കിരൺ റാവു,  മക്കളായ ജുനൈദ് ഖാൻ, ആസാദ് റാവു ഖാൻ  എന്നിവരെല്ലാം വിവാഹവേദിയിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു. 

Read More Entertainment Stories Here

Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: