/indian-express-malayalam/media/media_files/sRS6UALGiyRyViE50xzU.jpg)
ബോളിവുഡിന്റെ കിരീടം വയ്ക്കാത്ത രാജാവാണ് ഷാരൂഖ്. ആ സ്റ്റാർഡത്തെ വെല്ലാൻ ഇന്ന് ബോളിവുഡിൽ മറ്റാരുമില്ലെന്നു തന്നെ പറയാം. 100 കോടി ക്ലബ്ബുകളുടെ വിജയകഥയെ 1000 കോടി ക്ലബ്ബിലേക്ക് എത്തിച്ച് രണ്ടു ഷാരൂഖ് ചിത്രങ്ങളാണ് ഈ വർഷം ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. 58കാരനായ ഷാരൂഖ് തന്റെ അഭിനയ ജീവിതം കൊണ്ടുമാത്രമല്ല, വ്യക്തിയെന്ന രീതിയിലും പ്രേക്ഷകപ്രീതി നേടിയിട്ടുള്ള വ്യക്തിത്വമാണ്.
30 വർഷത്തിലേറെയായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുകയാണ് ഷാരൂഖ്. എന്നാൽ ഇന്നും സിനിമയോട് ഷാരൂഖ് കാണിക്കുന്ന പാഷനും കഠിനാധ്വാനവും തുടക്കക്കാരനോട് സമാനമായ ആവേശവും ആരെയും അത്ഭുതപ്പെടുത്തും. ഷാരൂഖിനെ കുറിച്ച് മുതിർന്ന നടനായ ഗോവിന്ദ് നാംദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം, ഖാൻമാരോടൊപ്പം പ്രവർത്തിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നും അവരുടെ പ്രവർത്തന നൈതികതയെ അഭിനന്ദിക്കാതെ വയ്യ എന്നുമായിരുന്നു മുതിർന്ന നടൻ്റെ മറുപടി.
“അതുകൊണ്ടാണ് അവർ താരങ്ങളും പ്രധാന വ്യക്തിത്വങ്ങളുമായത്,” ലെഹ്‌റൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗോവിന്ദ് നാം ദേവ് പറഞ്ഞു. കിങ് ഖാനെ കുറിച്ച് സംസാരിച്ച ഗോവിന്ദ്, ഷാരൂഖിനെ 24 മണിക്കൂറും ജോലി ചെയ്യാൻ കഴിയുന്ന ഒരു "വർക്ക്ഹോളിക്" എന്നാണ് വിശേഷിപ്പിച്ചത്. “ഷാരൂഖ് ഒരു വർക്ക്ഹോളിക് ആണ്. നിങ്ങൾ അദ്ദേഹത്തോട് 24 മണിക്കൂർ ജോലി ചെയ്യിപ്പിക്കൂ, അയാളത് ചെയ്യും. അതൊരു താരത്തിന്റെ വലിയ ഗുണമാണ്.”
ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയിൽ ഗോവിന്ദ് ഷാരൂഖിനൊപ്പം പ്രവർത്തിച്ചിരുന്നു. ഡ്രീംസ് അൺലിമിറ്റഡിന്റെ ബാനറിൽ ഷാരൂഖ് നിർമ്മിച്ച ആദ്യ ചിത്രമാണിത്, ഈ നിർമാണ കമ്പനിയാണ് പിന്നീട് റെഡ് ചില്ലീസ് എന്റർടൈൻമെന്റായി മാറിയത്. “അദ്ദേഹം ഒരു സിനിമ നിർമ്മിക്കുമ്പോൾ അദ്ദേഹത്തിന് അതിന്റെ പ്രൊഡക്ഷൻ കാര്യങ്ങൾ ബാലൻസ് ചെയ്യണം. ആ സിനിമയിൽ നായകനാണെങ്കിൽ ആ വശവും നോക്കണം. ആ സിനിമയ്ക്ക് പുറത്തുള്ള മറ്റ് ഇടപഴകലുകളും.. അതൊക്കെ മനോഹരമാക്കുന്ന ആ ശീലം ബഹുമാനിക്കപ്പെടേണ്ടതാണ്, ”ഗോവിന്ദ് പറഞ്ഞു.
മുൻപ്, ഷാരൂഖിന്റെ ഹോം പ്രൊഡക്ഷൻ ചിത്രമായ സീറോയിൽ പ്രവർത്തിച്ച ടിഗ്മാൻഷു ധൂലിയയും നിർമാതാവ് എന്ന രീതിയിലുള്ള താരത്തിന്റെ കരുതലിനെ കുറിച്ച് വാചാലയായിരുന്നു. മാഷബിൾ ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ, ഷാരൂഖ് സിനിമയിൽ ജോലി ചെയ്യുന്നത് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു ടിഗ്മാൻഷു പറഞ്ഞത്. “സീറോ, അദ്ദേഹത്തിന്റെ സ്വന്തം നിർമ്മാണമായതിനാൽ, അദ്ദേഹം എല്ലാവർക്കും കസേരകൾ വാഗ്ദാനം ചെയ്യുമായിരുന്നു. എല്ലാവരോടും ഭക്ഷണം കഴിച്ചോ എന്നു തിരക്കും. ഞങ്ങൾ വധുവിന്റെ വീട്ടുകാരാണെന്നു തോന്നി, അദ്ദേഹം പയ്യന്റെ വീട്ടുകാരെ പോലെയാണ് പെരുമാറിയത്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ വീട്ടിലെ കല്യാണം കൂടാൻ വന്നതാണ്, ഞങ്ങൾക്കൊന്നും കുറവു വരരുതെന്ന കരുതലോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിലും ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ അദ്ദേഹം അതു ചെയ്യും, കാരണം അദ്ദേഹത്തിന്റെ പേര് ഷാരൂഖ് ഖാൻ എന്നാണ്. ആ പെരുമാറ്റം അസാധാരണമാണ്. അദ്ദേഹം വളരെ എളിമയുള്ള ആളാണ്, വളരെ നല്ല പെരുമാറ്റമുള്ള ആളാണ്, ” ടിഗ്മാൻഷു കൂട്ടിച്ചേർത്തു.
പത്താൻ, ജവാൻ എന്നിവയ്ക്കു പിന്നാലെ ഷാരൂഖിന്റെ മൂന്നാമത്തെ ചിത്രമായ ഡങ്കിയും ഈ വർഷം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തന്റെ അടുത്ത ചിത്രം അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More Entertainment Stories Here
- ഇതാണ് ഞങ്ങളുടെ റാഹ; ഒടുവിൽ മകളുടെ മുഖം കാണിച്ച് ആലിയയും രൺബീറും
- ആലിയയെ ചേർത്തുപിടിച്ച് രൺബീർ; ക്യൂട്ട് കപ്പിൾ എന്ന് ആരാധകർ
- മക്കളുമൊത്ത് കൊച്ചിയിലെത്തി നയന്താര, ഇവിടെ എല്ലാം സ്പൈസി എന്ന് വിഗ്നേഷ്; ചിത്രങ്ങള്
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഊഞ്ഞാലാ ഊഞ്ഞാലാ, കുസൃതിയുമായി അംബിക; വാവാച്ചി വീഴല്ലേ എന്ന് ആരാധകർ
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.