/indian-express-malayalam/media/media_files/UxGwNUYwB9wWnBdTwgeV.jpg)
2022 നവംബർ ആറിനാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ഒരു മകൾ പിറന്നത്. റാഹ എന്നാണ് മകൾക്ക് താരദമ്പതികൾ പേരു നൽകിയിരിക്കുന്നത്. എന്നാൽ, ഇതുവരെ മകളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങളൊന്നും ആലിയയും രൺബീറും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. മാത്രമല്ല, മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് ആലിയയും രൺബീറും പാപ്പരാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, റാഹയെ ഒന്നു കാണാനുള്ള ആഗ്രഹം പലപ്പോഴും ആരാധകർ ആലിയയുടെയും രൺബീറിന്റെയും പോസ്റ്റുകൾക്കു താഴെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ക്രിസ്മസ് ദിനത്തിൽ ലോകത്തിനു മുന്നിൽ മകളെ പരിചയപ്പെടുത്തുകയാണ് ആലിയയും രൺബീറും.
സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർത്ഥം. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് കണ്ടുപിടിച്ചതെന്നും ആലിയ പറഞ്ഞിരുന്നു.
അമ്മ ആലിയയുടെ കാർബൺ കോപ്പിയാണ് റാഹ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എന്തായാലും ക്രിസ്മസ് ദിനത്തിൽ കുഞ്ഞു റാഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
Read More Entertainment Stories Here
- ആലിയയെ ചേർത്തുപിടിച്ച് രൺബീർ; ക്യൂട്ട് കപ്പിൾ എന്ന് ആരാധകർ
- മക്കളുമൊത്ത് കൊച്ചിയിലെത്തി നയന്‍താര, ഇവിടെ എല്ലാം സ്പൈസി എന്ന് വിഗ്നേഷ്; ചിത്രങ്ങള്‍
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഊഞ്ഞാലാ ഊഞ്ഞാലാ, കുസൃതിയുമായി അംബിക; വാവാച്ചി വീഴല്ലേ എന്ന് ആരാധകർ
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.