/indian-express-malayalam/media/media_files/uw8tqNksoeZfVQUmCs7z.jpg)
മാധവിയും മക്കളും
മലയാളികൾക്ക് മറക്കാനാവാത്തൊരു നായികയാണ് മാധവി. ആ പേരു കേൾക്കുമ്പോൾ ആകാശദൂത്, ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മലയാളികളുടെ മനസ്സിലേക്ക് ഓടി വരിക. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് കുടുംബജീവിതം നയിക്കുകയാണ് മാധവി ഇപ്പോൾ.
വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറഞ്ഞ മാധവി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയാണ് മാധവിയുടെ ജീവിതപങ്കാളി. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം ഇടയ്ക്ക നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ക്രിസ്മസ് ആഘോഷചിത്രങ്ങളാണ് മാധവി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്ത മൂന്നു പെൺകുട്ടികളിൽ ഒരാൾ കാഴ്ചയിൽ മാധവിയെ ഓർമ്മിപ്പിക്കുന്നുണ്ട്.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന മാധവിയുടെ രണ്ടു ചിത്രങ്ങളാണ് ആകാശദൂതും ഒരു വടക്കൻ വീരഗാഥയും.
Read More Entertainment Stories Here
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഛായാഗ്രാഹകൻ ജോമോൻ വിവാഹിതനായി; ബോളിവുഡിൽ നിന്നും ആശംസകളുമായി രൺവീർ സിംഗ്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.