/indian-express-malayalam/media/media_files/F2zwfZMVf1W18kEsmofp.jpg)
/indian-express-malayalam/media/media_files/ikhkybPGk3tQY35BfiJq.jpg)
ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും പ്രൊഡ്യൂസറും ഡിസൈനറുമായ അൻസു എൽസ വർഗീസും വിവാഹിതരായി. "എന്റെ പ്രതീക്ഷയും വീടും," എന്നാണ് വിവാഹ ചിത്രങ്ങള്‍ ഷെയർ ചെയ്ത് ജോമോന് കുറിച്ചത്.
/indian-express-malayalam/media/media_files/dCYt6Fy814GyJ0COB1PO.jpg)
ബീച്ച് സൈഡിൽ ഒരുക്കിയ വിവാഹമണ്ഡപത്തിൽ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
/indian-express-malayalam/media/media_files/uABN7VTR3HsrAnKNMXyk.jpg)
ജോമോന്റെ രണ്ടാം വിവാഹമാണിത്. 2014ലായിരുന്നു നടി ആൻ അഗസ്റ്റിനും ജോമോനും വിവാഹിതരായത്. 2020ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
/indian-express-malayalam/media/media_files/wOjFEMUqnni81kZr50Kd.jpg)
ബോളിവുഡ് താരമായ രൺവീർ സിംഗ്, മേതിൽ ദേവിക, അർച്ചന കവി, ബേസിൽ ജോസഫ്, അഭയ ഹിരൺമയി, ഷംന കാസിം, അമൃത സുരേഷ് തുടങ്ങി നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
/indian-express-malayalam/media/media_files/QwsuvZA856ax7GUcSKqI.jpg)
"അഭിനന്ദനങ്ങൾ ജോ, അന്ന. സ്നേഹവും വെളിച്ചവും അനുഗ്രഹവും എന്നേക്കും," എന്നാണ് രൺവീർ കുറിച്ചത്.
/indian-express-malayalam/media/media_files/Pa9xX7J6HzNFsvpfYLYL.jpg)
രൺവീറിന്റെ സിമ്പ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു ജോമോൻ.
/indian-express-malayalam/media/media_files/rie5sMITw0QNEEcnydQG.jpg)
‘ചാപ്പ കുരിശ്’ എന്ന സിനിമയിലൂടെയായിരുന്നു ജോമോന്റെ സിനിമാ അരങ്ങേറ്റം. ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർലി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിർവ്വഹിച്ചത് ജോമോൻ ആണ്.
/indian-express-malayalam/media/media_files/XCt4ll5S0AcHh7EHXlzO.jpg)
നീന, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമോട്ടോഗ്രാഫി പുരസ്കാരവും നേടി.
/indian-express-malayalam/media/media_files/AKkRbEqJr6aifpWONktq.jpg)
മലയാളത്തിനു പുറമെ ബോളിവുഡിലും ശ്രദ്ധേയനാണ് ജോമോൻ. ഗോൽമാൽ എഗെയ്ൻ, സിംമ്പ, സൂര്യവൻശി എന്നീ ചിത്രങ്ങളുടെ സിനിമോട്ടോഗ്രാഫറും ജോമോൻ ആയിരുന്നു.
/indian-express-malayalam/media/media_files/zBpmxBD5zcyT7cgc2YVJ.jpg)
നിർമ്മാണരംഗത്തും സജീവമാണ് ജോമോൻ. തണ്ണീർമത്തൻ ഡെയ്സ്, ഇരുൾ, കോൾഡ് കേസ്, വിശുദ്ധ മെജോ തുടങ്ങിയ ചിത്രങ്ങളിൽ ജോമോനും നിർമാണ പങ്കാളി ആയിരുന്നു. അൻസു എൽസ വർഗീസിന്റെ പ്രൊഫൈലിൽ ജോമോൻ ഉൾപ്പെടുന്ന പ്ലാൻ ജെ സ്റുഡിയോസിന്റെ സഹ സ്ഥാപക എന്നാണ് കുറിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us