scorecardresearch

മകൾ അഭിനയം തുടങ്ങിയത് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കി: ഷാരുഖ് ഖാൻ

മക്കളുടെ കരിയറിൽ ഇടപെടാറില്ലെന്നും, മകൾ സുഹാനാ ഖാൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കിയെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു.

മക്കളുടെ കരിയറിൽ ഇടപെടാറില്ലെന്നും, മകൾ സുഹാനാ ഖാൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കിയെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു.

author-image
Entertainment Desk
New Update
Shah Rukh Khan And Family

സുഹാന, ഗൗരി, ആര്യൻ, അബ്രാം, സവിത ചിബ്ബർ എന്നിവർക്കൊപ്പം ഷാരൂഖ് ഖാൻ (ഫോട്ടോ: വരീന്ദർ ചൗള)

ഗംഭീര ബോക്സ് ഓഫീസ് വിജയങ്ങളാണ് 2023 ഷാരൂഖ് ഖാന് സമ്മാനിച്ചത്. പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്കു പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാജ് കുമാര്‍ ഹിരാനി ചിത്രം ഡങ്കിയും മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നേടുന്നത്. ചാറ്റ് ഷോയിൽ മക്കളുടെ ഭാവിയെപ്പറ്റി ഷാരൂഖ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കരിയറിൽ എന്തായി തീരണമെന്ന് തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വതന്ത്ര്യം മക്കൾക്ക് കൊടുത്തിട്ടുണ്ടെന്നും, മകൾ സുഹാന ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത് ഇരട്ടി സമ്മർദ്ദമാണുണ്ടാക്കുന്നതെന്നും ഷാരൂഖ് വെളിപ്പെടുത്തി.

Advertisment

“മകൾ സിനിമാ മേഖലയിലെത്തിയത് ഇരട്ട സമ്മർദ്ദമാണ് ഉണ്ടാക്കിയത്. നമുക്ക് കാത്തിരിക്കാനും ഉത്കണ്ഠപ്പെടാനും നിരവധി വെള്ളിയാഴ്ചകളുണ്ട്, ബോക്‌സോഫീസിന്റെ  ത്രില്ലുകളും വേവലാതികളും ഉണ്ട്. എന്നാലും എനിക്ക് വളരെ സന്തോഷമുണ്ട്," ഷാരൂഖ് പറഞ്ഞു. 

“അവർ തന്നെയാണ് സിനിമയിൽ എത്തണം എന്ന തീരുമാനം എടുത്തത്, അതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു കുടുംബമെന്ന നിലയിൽ  ഞാനും ഗൗരിയും അവരോട് ഒരിക്കലും ഇത് അല്ലെങ്കിൽ അത് ചെയ്യൂ എന്ന് പറഞ്ഞിട്ടില്ല. അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്റെ മകൾ അഭിനേതാവാകാൻ തീരുമാനിച്ചു, മകൻ സംവിധാനം പഠിക്കാൻ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ഇരുവരും സിനിമയിലേക്കാണ് എത്തുന്നത്," ഷാരൂഖ് കൂട്ടിച്ചേർത്തു.

Advertisment

ഷാരൂഖ് ഖാന്റെ മകൾ സുഹാന, ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നെറ്റഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം സോയ അക്തറാണ് സംവിധാനം ചെയ്തത്. സ്റ്റാർഡം എന്ന വെബ് സീരീസ് സംവിധാനം ചെയ്ത് ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് ആര്യൻ ഖാൻ.

Suhana Khan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: