scorecardresearch

പെങ്ങളുടെ പിന്നാലെ നടന്നാൽ തല്ലും കൊല്ലുമെന്ന് ഭീഷണി; ഷാരൂഖിനുണ്ടോ കുലുക്കം

"എന്റെ കാര്യത്തിൽ വിക്രാന്ത് വളരെ പൊസസീവ് ആയിരുന്നു, ഷാരൂഖ് എന്നെ നോക്കുമ്പോഴെല്ലാം അവന്റെ മനസ്സിൽ ഷാരൂഖിനെ കൊല്ലാനുള്ള ദേഷ്യമായിരുന്നു ” തന്റെ സഹോദരനും ഷാരൂഖും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തെ കുറിച്ച് ഗൗരി ഖാൻ

"എന്റെ കാര്യത്തിൽ വിക്രാന്ത് വളരെ പൊസസീവ് ആയിരുന്നു, ഷാരൂഖ് എന്നെ നോക്കുമ്പോഴെല്ലാം അവന്റെ മനസ്സിൽ ഷാരൂഖിനെ കൊല്ലാനുള്ള ദേഷ്യമായിരുന്നു ” തന്റെ സഹോദരനും ഷാരൂഖും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തെ കുറിച്ച് ഗൗരി ഖാൻ

author-image
Entertainment Desk
New Update
Gauri Khan Shah Rukh Khan

Express Photo by Prakash Yeram

ഏറെ എതിർപ്പുകൾക്കൊടുവിലായിരുന്നു ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹം. 1991 ഒക്ടോബർ 25ന് വിവാഹം കഴിക്കുന്നത് വരെ ഷാരൂഖും ഗൗരിയും കുടുംബാംഗങ്ങളിൽ നിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നു. യാഥാസ്ഥിതിക ഹിന്ദു കുടുംബമായതിനാൽ തന്നെ ഗൗരിയുടെ വീട്ടുകാർക്ക് മകൾ ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ ആവുമായിരുന്നില്ല.  ഷാരൂഖ് തങ്ങളുടെ ‘നിഷ്കളങ്ക’യായ മകളെ പ്രണയത്തിൽ വീഴ്ത്തിയെന്ന മനോഭാവമായിരുന്നു ഗൗരിയുടെ കുടുംബാംഗങ്ങൾക്ക്,  ഷാരൂഖ്-ഗൗരി പ്രണയത്തെ ഗൗരവമായി അവർ എടുത്തിരുന്നില്ല.  ഗൗരിയുടെ സഹോദരൻ വിക്രാന്ത് ചിബ്ബറിനാവട്ടെ, 'തന്റെ പെങ്ങളെ പ്രണയിച്ചു വശീകരിച്ച' ഷാരൂഖിനെ കൊല്ലാൻ മാത്രം ദേഷ്യമുണ്ടായിരുന്നു താനും.

Advertisment

ഷാരൂഖുമായുള്ള പ്രണയത്തിനോട് തന്റെ കുടുംബം പ്രതികരിച്ചതിനെ കുറിച്ച് ഗൗരി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിക്രാന്ത് ഷാരൂഖിനെ ഓരോ തവണ കാണുമ്പോഴും കൂടുതൽ കൂടുതൽ വെറുക്കുകയായിരുന്നുവെന്ന് ഗൗരി പറയുന്നു.  "വിക്രാന്ത് പൊതുവിൽ വളരെ ശാന്തനായ ഒരു വ്യക്തിയാണ്, എന്നാൽ ഷാരൂഖിനെ കാണുമ്പോഴെല്ലാം അവൻ ചുവക്കാൻ തുടങ്ങും. എന്റെ കാര്യത്തിൽ വിക്രാന്ത് വളരെ പൊസസീവ് ആയിരുന്നു, ഷാരൂഖ് എന്നെ നോക്കുമ്പോഴെല്ലാം അവന്റെ മനസ്സിൽ ഷാരൂഖിനെ കൊല്ലാനുള്ള ദേഷ്യമായിരുന്നു ” 1994ൽ ഫിലിംഫെയറിനു നൽകിയ പഴയൊരു അഭിമുഖത്തിൽ ഗൗരി വെളിപ്പെടുത്തിയതിങ്ങനെ. 

ഗൗരിയേക്കാൾ ഒന്നര വയസ്സ് മാത്രം പ്രായ കൂടുതൽ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും സഹോദരിയുടെ കാര്യത്തിൽ ഏറെ കരുതലുള്ള വിക്രാന്ത്, തന്റെ സഹോദരിയുടെ ചുറ്റുവട്ടത്ത് കണ്ടാൽ തല്ലുമെന്ന് ഷാരൂഖിനെ ഭീഷണിപ്പെടുത്തി. എന്നാൽ, ഗൗരിയുടെ സഹോദരനാണെന്ന പരിഗണനയുള്ളതിനാൽ ഷാരൂഖ് ഒരിക്കലും ആ ഭീഷണികളോട് പ്രതികരിച്ചിരുന്നില്ല. "വിക്രാന്ത് അലറിവിളിക്കും, 'ഞാൻ നിന്നെ പൾപ്പ് ആക്കും, ഞാൻ നിന്നെ തല്ലും,' എന്നൊക്കെ അലറും. ഭീഷണികൾ ഷാരൂഖിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം, പക്ഷേ  എന്റെ സഹോദരനായതിനാൽ ഷാരൂഖ് എല്ലാം തലയാട്ടി കേട്ടു, 'അതെ, അതെ നിങ്ങൾ എന്ത് പറഞ്ഞാലും' സാരമില്ലെന്ന ഭാവത്തോടെ," ഗൗരി പറയുന്നു. 

“ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാരൂഖിനെ കാണുന്നത്, വിക്രാന്ത് അന്ന് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. അതേ വർഷം അതേ മാസം തന്നെ വിക്രാന്ത് തന്റെ കാമുകിയെ കണ്ടുമുട്ടി. വിക്രാന്തിനെ സംബന്ധിച്ച് ആളൊരു പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നത് ശരിയായിരുന്നു, പക്ഷേ എനിക്ക് ഷാരൂഖിനെ ഇഷ്ടപ്പെടാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. ഷാരൂഖിനെ അംഗീകരിക്കാൻ വിക്രാന്ത് നാല് വർഷമെടുത്തു…” ഗൗരി ഓർത്തു.

Advertisment

കാലക്രമേണ, വിക്രാന്തും ഷാരൂഖും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. വിക്രാന്ത് തന്റെ സഹോദരിയുടെ കല്യാണം പോലും ആഘോഷിച്ചു. 26 വയസ്സുള്ള ഷാരൂഖിനെ വിവാഹം കഴിക്കുമ്പോൾ ഗൗരിക്ക് 22 വയസ്സായിരുന്നു പ്രായം. 

ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായപ്പോൾ തന്നെ ഇരുവരും ഒരു തീരുമാനമെടുത്തു, തങ്ങൾ രണ്ടു മതങ്ങളും ആഘോഷിക്കുമെന്ന് ഉറപ്പാക്കുകയും കുട്ടികളെ  മതേതര രീതിയിൽ വളർത്തുമെന്നും.  1991-ൽ വിവാഹിതരായ ഷാരൂഖ്- ഗൗരി ദമ്പതികൾക്ക് ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഉള്ളത്.

Read More Entertainment Stories Here

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: