/indian-express-malayalam/media/media_files/ivps0zLswZhXtQZLLnZD.jpg)
ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ ആരാണ്? (ചിത്രം: ഇൻസ്റ്റാഗ്രാം)
Bollywood: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ചലച്ചിത്ര മേഖലയാണ് ബോളിവുഡ്. കോടികളുടെ വ്യവസായം ഓരോ നിമിഷവും നടക്കുന്ന ബോളിവുഡിൽ, അതിസമ്പന്നരായ താരങ്ങൾ നിരവധിയാണ്. അഭിനയത്തിനു പുറമെ, ബിസ്നസ്, ബ്രാൻഡ് അംഗീകാരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്ന് കോടികളാണ് ഓരോ താരങ്ങളും സമ്പാദിക്കുന്നത്.
/indian-express-malayalam/media/media_files/cXjjhl3nP5c5HoIwTOoO.jpg)
വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റി ജോഡികൾ അവരുടെ സാമ്പത്തിക വിജയത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ, ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ എന്ന പദവിയിൽ ഇവർ ആരും ഇല്ലാ എന്നതാണ് കൗതുകം.
ജിക്യു നൽകിയ റിപ്പോർട്ടുകൾ പ്രകാരം, 32 വർഷമായി ദാമ്പത്യം പങ്കിടുന്ന ഷാരൂഖ് ഖാനും ഗൗരി ഖാനുമാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ. മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവർ അടങ്ങുന്ന കിങ്ങ് ഖാൻ ഫാമിലിയുടെ മൊത്തം ആസ്തി 8096 കോടി രൂപയാണ്.
ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഷാരൂഖ്
ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഷാരൂഖ് തന്റെ സമീപകാല ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ 'പത്താൻ,' 'ജവാൻ' എന്നീ ചിത്രങ്ങൾക്ക് 100 കോടിയോളം രൂപ പ്രതിഫലവും, ആറ്റ്ലീ ചിത്രത്തിന്റെ 60 ശതമാനം ലാഭവിഹിതവും വാങ്ങിയെന്നാണ് ലൈഫ്‌സ്റ്റൈൽ ഏഷ്യ വെളിപ്പെടുത്തുന്നത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ഉടമകൾ കൂടിയാണ് ഈ ഡയനാമിക് കപ്പിൾസ്.
നിർമ്മാതാവെന്നതിൽ ഉപരി, ഗൗരി ഖാൻ ഒരു പ്രമുഖ സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർ കൂടിയാണ്. ഡിസൈൻ സ്റ്റുഡിയോ ആയ ഗൗരി ഖാൻ ഡിസൈൻസിന്റെ ഉടമ കൂടിയാണ് ഇവർ. കൂടാതെ താരജോഡികളുടെ പ്രശസ്തമായ കുടുംബ വീടായ 'മന്നത്തിന്റെ' മൂല്യം 200 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
സമ്പന്നതയിൽ ഷാരൂഖിനും ഗൗരിക്കും തൊട്ടു പിന്നിലായി, റാണി മുഖർജിയും ആദിത്യ ചോപ്രയുമാണുള്ളത്. ദമ്പതികളുടെ ആസ്തി 7400 കോടി രൂപയാണെന്നാണ് കരുതുന്നത്. മൂന്നാം സ്ഥാനത്ത് 4900 കോടി രൂപയുമായി ദമ്പതികളായ സോനം കപൂറും ആനന്ദ് അഹൂജയും ആണ്.
ബോളിവുഡിലെ നിറസാനിധ്യമായ താരജോഡികളായ ദീപിക പദുകോണിന്റെയും രൺവീർ സിങ്ങിന്റെയും ആസ്തി 744 കോടി രൂപയാണ്. മറ്റൊരു പ്രശസ്ത താരജോഡികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും സമ്പാദ്യം 720 കോടി രൂപയാണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.
Read Here
- സൂര്യയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടോ, മുംബൈയിലേക്ക് താമസം മാറിയതെന്തിന്?; ജ്യോതിക വെളിപ്പെടുത്തുന്നു
- മോളേ അച്ചൂ നമുക്ക് മലയാളം മതി; ഇംഗ്ളീഷിൽ 'കടുക് വറുത്ത്' മീര ജാസ്മിനും പേളിയും; വീഡിയോ
- സലാറിലെ ലോകം ഗെയിം ഓഫ് ത്രോൺസ് പോലെയാണ്: പൃഥ്വിരാജ്
- ഞങ്ങൾ കുത്തക സൃഷ്ടിച്ചിട്ടുണ്ട്, അത് പുതിയ ആളുകൾക്ക് അവസരം നൽകില്ല, ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണിത്: പ്രകാശ് രാജ്
- 16 വർഷമായുള്ള കാഴ്ചക്കുറവിനു വിട; ലേസർ സർജറി വിജയകരമായ സന്തോഷം പങ്കിട്ട് അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.