/indian-express-malayalam/media/media_files/8Vp5eYU9pOON1CQXsFee.jpg)
Photo. Pearly Maany/Instagram
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിൽ ഉർവ്വശിയും മീരാ ജാസ്മിനും ചേർന്ന് അവതരിപ്പിച്ച 'കടുക് വറ, കടുക് വറ' സീൻ. ഉർവ്വശിയുടെ ഹൃദയഹാരിയായ അഭിനയത്തിനു ഒപ്പം പിടിച്ച് മീരാ ജാസ്മിനും പെർഫോം ചെയ്തപ്പോൾ അത് മലയാള സിനിമയിലെ തന്നെ മികച്ച, സ്വാഭാവിക അഭിനയ മുഹൂർത്തങ്ങളിൽ ഒന്നായി.
അതിൽ ഒരു ഡയലോഗ് ഉണ്ട്, ഇംഗ്ളീഷ് പറയുന്ന അമ്മയോട് അച്ചു ചോദിക്കുകയാണ്, ഇതാരാ ക്വീൻ എലിസബത്തോ എന്ന്? ആ ചോദ്യത്തിന് മറ്റൊരു തരത്തിൽ പ്രസക്തി വന്നിരിക്കുന്ന ഒരു സമയത്താണ് മീര ജാസ്മിൻ ഈ രംഗം വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഉർവ്വശിയ്ക്ക് പകരം പേളി മാണിയാണ് എന്നതാണ് വ്യത്യാസം. മീരാ ജാസ്മിൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്വീൻ എലിസബത്ത്.' 'അച്ചുവിന്റെ അമ്മ'യിൽ മീരയുടെ നായകനായിരുന്ന നരേൻ ആണ് പുതിയ ചിത്രത്തിലേയും നായകൻ.
ക്വീൻ എലിസബത്ത്
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്വീൻ എലിസബത്ത്.' ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡിസംബർ 29ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
'പടച്ചോനെ നിങ്ങള് കാത്തോളീ', വെള്ളം' തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീർ സേട്ട്. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിക്കുന്നു.
Read Here
- സലാറിലെ ലോകം ഗെയിം ഓഫ് ത്രോൺസ് പോലെയാണ്: പൃഥ്വിരാജ്
- ഞങ്ങൾ കുത്തക സൃഷ്ടിച്ചിട്ടുണ്ട്, അത് പുതിയ ആളുകൾക്ക് അവസരം നൽകില്ല, ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണിത്: പ്രകാശ് രാജ്
- 16 വർഷമായുള്ള കാഴ്ചക്കുറവിനു വിട; ലേസർ സർജറി വിജയകരമായ സന്തോഷം പങ്കിട്ട് അഹാന
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദിക്- ഐശ്വര്യ വിവാഹം: അജിത്തിന് എത്താൻ പറ്റിയില്ല, പകരം മകളെയും കൂട്ടി ശാലിനിയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.