scorecardresearch

സലാറിലെ ലോകം ഗെയിം ഓഫ് ത്രോൺസ് പോലെയാണ്: പൃഥ്വിരാജ്

കെജിഎഫ് 2മായി താരതമ്യം നടക്കുമെങ്കിലും ചിത്രം തുടങ്ങിയാൽ 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർ അതെല്ലാം മറക്കുമെന്നും, 'കെജിഎഫ് 2'നെക്കാൾ വലിയ ചിത്രമായിരിക്കും സലാറെന്നും നടൻ പൃഥ്വിരാജ്.

കെജിഎഫ് 2മായി താരതമ്യം നടക്കുമെങ്കിലും ചിത്രം തുടങ്ങിയാൽ 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർ അതെല്ലാം മറക്കുമെന്നും, 'കെജിഎഫ് 2'നെക്കാൾ വലിയ ചിത്രമായിരിക്കും സലാറെന്നും നടൻ പൃഥ്വിരാജ്.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Salaar new

ഡിസംബർ 22നാണ് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്. (ഫൊട്ടോ: ഫേസ്ബുക്ക്/ ഹോംബാലെ ഫിലിംസ്)

ഇന്ത്യൻ ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ.' പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനായ രാജ്കുമാർ ഹീരാനി ചിത്രം 'ഡുങ്കി'ക്കൊപ്പം ക്രിസ്മസ് റിലീസായാണ് സലാർ തീയറ്ററുകളിലെത്തുന്നത്. സംവിധായകന്റെ മുൻ ചിത്രമായ 'കെജിഎഫ് 2'നെക്കാൾ വലിയ ചിത്രമായിരിക്കും സലാറെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Advertisment

പ്രേക്ഷകർ കെജിഎഫുമായി സലാറിനെ താരതമ്യം ചെയ്യുമെന്നും എന്നാൽ ചിത്രം തുടങ്ങി 10 മിനിറ്റിനുള്ളിൽ അതെല്ലാം മറക്കുമെന്നും പൃഥ്വിരാജ് പറയുന്നു. "കെജിഎഫും, സലാറുമായി താരതമ്യം നടക്കുമെന്ന് എനിക്കറിയാം. ഞാൻ ഒരു വലിയ പ്രശാന്ത് നീൽ ആരാധകനാണ്. അതുകൊണ്ട് തന്നെ കെജിഎഫ് 2ന് ശേഷമുള്ള അദ്ദേഹത്തിന്റെ അടുത്ത ചിത്രം ആംസ്റ്റർഡാമിലെ തുലിപ് ഫീൽഡിൽ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകർ ചിത്രം തുടങ്ങി 10 മിനിറ്റിനുള്ളിൽ അതെല്ലാം മറക്കും," പൃഥ്വിരാജ് പറഞ്ഞു.

“കെജിഎഫ് 2നേക്കാൾ വലുതും ഗംഭീരവുമാണ് സലാർ. ചിത്രത്തിന്റെ സ്കെയിൽ വളരെ വലുതാണ്, അതിന് കെ‌ജി‌എഫ് 2നെ പോലും ചെറുതാക്കാൻ കഴിയും, ”അദ്ദേഹം കൂട്ടിച്ചേർത്തു, “സലാറിന്റെ സെറ്റിലുടെ നടന്നപ്പോൾ കെജിഎഫ് അക്ഷരാർത്ഥത്തിൽ ചെറുതായി തോന്നി. തിയേറ്ററുകളിൽ സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും ഇതേ ഫീൽ ലഭിക്കുമെന്ന് കരുതുന്നു. സലാറിന്റെ ലോകം മുഴുവൻ ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് ഞാൻ പ്രശാന്തിനോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഡ്രാമയും, കഥാപാത്രത്തിന്റെ ചലനാത്മകതയും, ധാരാളം ആക്ഷനും ചിത്രത്തിലുണ്ട്.”

"അടിസ്ഥാനപരമായി ഗംഭീരമായ ആക്ഷൻ സീക്വൻസുകളും മികച്ച ഹീറോ എലവേഷൻ മുഹൂർത്തങ്ങളുമുള്ള ഒരു ആക്ഷൻ എന്റർടെയ്‌നറാണ് ചിത്രം. എന്നാൽ സിനിമയിൽ വേറിട്ടുനിൽക്കുന്നതായി എനിക്ക് തോന്നിയത് സിനിമയെ ഒരുമിച്ച് നിർത്തുന്ന ഡ്രാമയാണ്" പൃഥ്വിരാജ് പറഞ്ഞു.

Advertisment

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിൻഹ, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീതം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി തുടങ്ങിയവർ കൈകാര്യം ചെയ്യുന്നു. ഡിസംബർ 22നാണ് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

Read More Entertainment Stories Here

Prabhas Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: