/indian-express-malayalam/media/media_files/M6T8rbPhHraBgFp80ks7.jpg)
Suriya, Jyothika: നടൻ ശിവകുമാർ, ഭാര്യ, മക്കളും അഭിനേതാക്കളുമായ സൂര്യ, കാർത്തി, അവരുടെ കുടുംബങ്ങൾ - ഇങ്ങനെ ഒരു വലിയ കൂട്ടുകുടുംബമായി താമസിച്ചിരുന്ന ഇടത്ത് നിന്നുമാണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് മാറുന്നത്. മക്കളുടെ പഠനം ഉൾപ്പടെ മുംബൈയിലേക്ക് മാറ്റിയ അവർ മുംബൈയിൽ ഒരു ബംഗ്ളാവ് വാങ്ങി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂട്ടുകുടുംബമായി താമസിച്ചിരുന്ന താമസിച്ചിരുന്ന വേളയിൽ കുടുംബത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ആണ് ഇവരുടെ മുംബൈയിലേക്കുള്ള മാറ്റത്തിന് നയിച്ചത് എന്ന് തമിഴത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ആ ഗോസിപ്പുകളെ അഡ്രസ് ചെയ്യുകയാണ് ജ്യോതിക തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ.
"കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല, കാരണം അപ്പോൾ ഫ്ലൈറ്റ് ഇല്ല. അപ്പോഴാണ് ഞാൻ ഇരുന്നു ആലോചിച്ചത്. വിവാഹം കാരണം മാത്രമല്ല, ഞാൻ ചെന്നൈയിൽ എത്തിയിട്ട് 25-27 വർഷമായി. എന്റെ അച്ഛനമ്മമാരിൽ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുത് എന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ, അവർക്കൊപ്പം ചെലവഴിക്കാൻ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി. വിവാഹത്തിന് ശേഷം നമ്മൾ ഒരിക്കലും പെൺകുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. വീടിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിപ്പോകാൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന ഒരു സമയം അവൾ മിസ് ചെയ്തു പോകുന്നുണ്ട്. ആ ഒരു പേടി കോവിഡ് സമയത്ത് എനിക്ക് വളരെ കൂടുതലായി തോന്നി. പോയി അവർക്കൊപ്പം നിൽക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നിൽക്കാനുള്ള തീരുമാനം എടുത്തു.
താത്കാലിക മാറ്റം
ഇതൊരു താത്കാലിക മാറ്റം മാത്രമാണ്. കുട്ടികളുടെ സ്കൂൾ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങൾക്ക് വീടുണ്ട്. സൂര്യ വളരെ സപ്പോർട്ടീവ് ആയ ഭർത്താവാണ്. ഞാൻ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങൾ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്. പുള്ളി ആ വലിയ പിക്ച്ചർ ആണ് കാണുന്നത്. ഇങ്ങനെ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നൊരു ചെറിയ മൈൻഡ്സെറ്റ് പുള്ളിയ്ക്കില്ല.
സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോൾ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു പ്രാവശ്യം ഞാൻ അമ്മയോട് പറഞ്ഞു, ഈ ദീപാവലി ഞാൻ മുംബൈയിൽ എന്റെ അച്ഛനമ്മമാരോടൊപ്പം ചെലവിടാൻ തീരുമാനിച്ചു എന്ന്. എത്രയോ വർഷങ്ങളായി ദീപാവലിക്ക് ഞാൻ എന്റെ വീട്ടിൽ പോയിട്ട് എന്നൊക്കെ പറഞ്ഞു. അവർ വളരെ സങ്കടത്തോടെ,'ശരി, പക്ഷേ നിങ്ങൾ ആരും ഇല്ലാതെ ഈ വീട്ടിൽ എങ്ങനെ ദീപാവലി നടക്കും?' എന്ന് ചോദിച്ചു.
മുംബൈയിൽ ചെന്നപ്പോൾ എന്റെ വീട്ടുകാർ ഓരോരുത്തർക്കും അവരവരുടെ പ്ലാൻസ് ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചെന്നൈയിൽ വിളിച്ച് 'അമ്മേ, ഞാൻ അങ്ങോട്ട് വരാം' എന്ന് പറഞ്ഞു. അങ്ങനെ ഈ ദീപാവലി ചെന്നൈയിൽ ആയിരുന്നു. ഞങ്ങൾ തമ്മിൽ bonding അതുപോലെ തന്നെയുണ്ട്. എല്ലാവരെയും മിസ് ചെയ്യാറുമുണ്ട്. പതിനഞ്ചു വർഷം ഒരുമിച്ചു താമസിച്ചവരാണ്," ജ്യോതിക പറഞ്ഞു.
Read Here
- മോളേ അച്ചൂ നമുക്ക് മലയാളം മതി; ഇംഗ്ളീഷിൽ 'കടുക് വറുത്ത്' മീര ജാസ്മിനും പേളിയും; വീഡിയോ
- സലാറിലെ ലോകം ഗെയിം ഓഫ് ത്രോൺസ് പോലെയാണ്: പൃഥ്വിരാജ്
- ഞങ്ങൾ കുത്തക സൃഷ്ടിച്ചിട്ടുണ്ട്, അത് പുതിയ ആളുകൾക്ക് അവസരം നൽകില്ല, ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണിത്: പ്രകാശ് രാജ്
- 16 വർഷമായുള്ള കാഴ്ചക്കുറവിനു വിട; ലേസർ സർജറി വിജയകരമായ സന്തോഷം പങ്കിട്ട് അഹാന
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദിക്- ഐശ്വര്യ വിവാഹം: അജിത്തിന് എത്താൻ പറ്റിയില്ല, പകരം മകളെയും കൂട്ടി ശാലിനിയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.