scorecardresearch

അനുശ്രീയെ കൊണ്ട് കാറ് തള്ളിച്ച ഒരേ ഒരാൾ ഞാനാണ്: സൗഹൃദനിമിഷങ്ങൾ പങ്കിട്ട് അനുശ്രീയും ഹരി പത്തനാപുരവും

"എനിക്ക് അന്ന് എവിടെയെങ്കിലും പോവണമെങ്കിൽ അന്ന് ഹരിച്ചേട്ടന്റെ വണ്ടിയേ ഉള്ളൂ. എന്റെ വീട്ടിൽ കാറൊന്നുമില്ല" 

"എനിക്ക് അന്ന് എവിടെയെങ്കിലും പോവണമെങ്കിൽ അന്ന് ഹരിച്ചേട്ടന്റെ വണ്ടിയേ ഉള്ളൂ. എന്റെ വീട്ടിൽ കാറൊന്നുമില്ല" 

author-image
Entertainment Desk
New Update
Anusree  | Hari

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം.  ഒരേ നാട്ടുകാരും അയൽക്കാരും വർഷങ്ങളായി സുഹൃത്തുക്കളുമൊക്കെയാണ് ഹരിയും നടി അനുശ്രീയും. അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് അനുശ്രീയും ഹരിയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

അനുശ്രീയുടെ  ചാനൽ അഭിമുഖത്തിനിടെ സർപ്രൈസ് ആയിട്ടായിരുന്നു ഹരി പത്തനാപുരത്തിന്റെ എൻട്രി. അൽപ്പം മുൻപു കൂടി ചാറ്റ് ചെയ്ത ആൾ പെട്ടെന്ന് ഫ്ളോറിലേക്ക് കയറിവന്നപ്പോഴുള്ള അമ്പരപ്പായിരുന്നു അനുശ്രീയുടെ മുഖത്ത്.

"എന്തു കള്ളത്തരമാണെങ്കിലും പ്രശ്നമാണെങ്കിലുമൊക്കെ അതു അതുപോലെ വന്നു തുറന്നു പറയുന്നൊരു സുഹൃത്താണ് അനുശ്രീ," എന്ന മുഖവുരയോടെയാണ് തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഹരി പത്തനാപുരം സംസാരിച്ചു തുടങ്ങിയത്. 

"ഞങ്ങൾ തമ്മിലുള്ളത് സിനിമയിൽ വന്നതിനു ശേഷമുള്ള ബന്ധമൊന്നുമല്ല. പത്തനാപുരം കണക്ഷനാണ് അത്. അവിടെ ഞങ്ങളുടെ മറ്റൊരു ലോകമാണ്. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഞാൻ ആദ്യം പറയുന്നത് ഹരി ചേട്ടന്റെ അടുത്താവും. ഇപ്പോഴല്ലേ, ഹരി ചേട്ടൻ ജ്യോത്സ്യനൊക്കെയായത്. അന്ന് ചേട്ടന് ജ്യോതിഷമൊന്നുമില്ല. ഞാനതു പറഞ്ഞ് ഇപ്പോഴും കളിയാക്കും. ആളുകൾ ചേട്ടന്റെ  അപ്പോയിന്റ്മെന്റ് എടുക്കാൻ ക്യൂ ആണ്. പക്ഷേ എനിക്ക് ചേട്ടനെ ജ്യോത്സ്യൻ ആയി അങ്ങ് കാണാനേ പറ്റുന്നില്ല. ഞങ്ങൾ അത്തരം കാര്യങ്ങൾ സംസാരിക്കാറുമില്ല. ആരെങ്കിലും ഹരി ചേട്ടനെ കണക്റ്റ് ചെയ്തുതരുമോ എന്നൊക്കെ പറയുമ്പോൾ എനിക്ക് ശരിക്കും കോൺഫിഡൻസ് ഇല്ല, ഞാൻ ഹരിചേട്ടനെ വിളിച്ചു ചോദിക്കും, "സത്യം പറ, നിങ്ങൾക്ക് ഇതിനുള്ള പ്രതിവിധി അറിയാമോ?" എന്ന്. 'നിനക്കെന്നെ ഒരു വിലയില്ലല്ലോ, പുച്ഛമാണല്ലോ' എന്നു ഹരിച്ചേട്ടൻ പറയും," ചിരിയോടെ അനുശ്രീ പറഞ്ഞു. 

Advertisment

"ഞാൻ സിനിമയിലും റിയാലിറ്റി ഷോയിലുമൊക്കെ വരുന്നതിനു മുൻപ് നാട്ടിൽ ജിസിഎൻ എന്നു പറഞ്ഞൊരു ചാനൽ ഉണ്ട്. ഞങ്ങൾ പത്തനാപുരംകാരുടെ ഏഷ്യാനെറ്റ് ആയിരുന്നു അത്. അന്ന് വാർത്ത വയ്ക്കുന്നത് ഹരിച്ചേട്ടനാണ്. ടിവിയിലൊക്കെ വരുന്നതിനാൽ ചേട്ടൻ അന്നേ നാട്ടിൽ സ്റ്റാറാണ്," അനുശ്രീ കൂട്ടിച്ചേർത്തു. 

"അനുശ്രീയെ കൊണ്ട് കാറു തള്ളിപ്പിച്ചിട്ടുള്ള ഒരേ ഒരാൾ ഞാനാണ്," എന്നാണ് ചിരിയോടെ ഹരി പറയുന്നത്. "അക്കാലത്ത്  എനിക്ക് ഒരു ഓൾട്ടോയുണ്ട്. എന്റെ കാറിനൊരു പ്രശ്നമുണ്ട്, അതിന്റെ സൈഡിലെ ഡോർ അകത്തു നിന്നു തുറക്കാൻ പറ്റില്ല. പുറത്തുനിന്ന് തുറന്നുകൊടുക്കണം. അനു ബിഗ് ബ്രേക്ക് റിയാലിറ്റി ഷോ ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു സ്കൂളിലെ പരിപാടിയ്ക്ക് വിളി വന്നു. ഞാൻ അനുശ്രീയെ ഡ്രോപ്പ് ചെയ്യാൻ പോയതായിരുന്നു. ഡോർ തുറക്കാത്തതു കൊണ്ട് പുറത്തിറങ്ങി ഡോർ തുറന്നുകൊടുക്കുകയാണ്.  കാറിന്റെ കുഴപ്പം ടീച്ചർമാർക്ക് അറിയില്ലല്ലോ. അവർ അതുകണ്ട്, എന്തൊരു അഹങ്കാരമാണെന്നു നോക്കണേ, "ആ ഹരിയെ കൊണ്ട് കാറിന്റെ ഡോറൊക്കെ തുറപ്പിക്കുന്നു" എന്ന് മൂക്കത്തു വിരൽ വയ്ക്കുന്നത് കാണാമായിരുന്നു."

"എനിക്ക് അന്ന് എവിടെയെങ്കിലും പോവണമെങ്കിൽ അന്ന് ഹരിച്ചേട്ടന്റെ വണ്ടിയേ ഉള്ളൂ. എന്റെ വീട്ടിൽ കാറൊന്നുമില്ല. ചെറിയ പരിപാടികളൊക്കെ വരുമ്പോൾ  ഞാൻ ചേട്ടന്റെ  വണ്ടി ചോദിക്കും. അന്ന് ഹരിച്ചേട്ടന്റെ ശകടമായിരുന്നു എന്റെ രക്ഷ. നാട്ടിൽ പുതിയ ഏതെങ്കിലും റെസ്റ്റോറന്റ് തുടങ്ങിയാൽ ഞങ്ങൾ ഒന്നിച്ച് അവിടെ ഫുഡ് അടിക്കാൻ പോവും, ഇപ്പോഴും ആ ശീലത്തിനു മാറ്റമില്ല, "  അനുശ്രീ പറയുന്നു. 

Read More Entertainment Stories Here

,

Actress Anusree

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: