/indian-express-malayalam/media/media_files/e6Y4i0Du9qG8UjDgIXvV.jpg)
(ഫോട്ടോ: ദീപിക പദുക്കോൺ/ഇൻസ്റ്റാഗ്രാം)
ഏറെ ആരാധകരുള്ള ബോളിവുഡ് താരജോഡികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. 2012 മുതൽ രഹസ്യമായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും 2018ൽ വിവാഹിതരായി. അടുത്തിടെ ദീപിക ജീവിതത്തിൽ ഒരു കുഞ്ഞു വേണമെന്ന തന്റെ ആഗ്രഹത്തെപറ്റി തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വോഗിന് നൽകിയ അഭിമുഖത്തിൽ, ജനിക്കുന്ന കുഞ്ഞിന് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന മൂല്യങ്ങളെ കുറിച്ചും സംസാരിച്ചു.
"രൺവീറും ഞാനും കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞങ്ങളുടേതായ ഒരു കുടുംബം ആരംഭിക്കുന്നതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. എന്റെ ബന്ധുക്കളെ കാണുമ്പോൾ അവർ എപ്പോഴും പറയുന്നത്, എനിക്ക് ഒരു മാറ്റവും ഇല്ലെന്നാണ്, അവർ എന്നെ വളർത്തിയ കാര്യങ്ങളും പറയാറുണ്ട്."
"ഈ മേഖലയിൽ, പ്രശസ്തിയും സമ്പത്തും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. എന്നാൽ എന്റെ വീട്ടിൽ ആരും എന്നെ ഒരു സെലിബ്രിറ്റി ആയി കാണാറില്ല. ഞാൻ എപ്പോഴും അവരുടെ മകളും സഹോദരിയുമൊക്കെ ആയിരിക്കും, അത് മാറാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. എന്റെ കുടുംബം എനിക്ക് നൽകിയതു പോലുള്ള മൂല്യങ്ങൾ ഞങ്ങൾക്കുണ്ടാകുന്ന കുട്ടികളിലും വളർത്തിയെടുക്കാനാണ് ഞാനും രൺവീറും ആഗ്രഹിക്കുന്നത്." ദീപിക പറഞ്ഞു.
വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം തന്നെ ദീപികയും രൺവീറും കുട്ടികൾക്കായുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു. കൂടാതെ സമൂഹം ദമ്പതികൾക്കുമേൽ കെട്ടിയേൽപ്പിക്കുന്ന പ്രതീക്ഷകളെയും താരം വിമർശിച്ചിരുന്നു. "ഞങ്ങൾ കുട്ടികൾക്കായി ആഗ്രഹിക്കുമ്പോൾ ഞങ്ങൾ അതിനായി തയ്യാറെടുത്തിരിക്കും, ഇപ്പോൾ പൂർണ്ണ ശ്രദ്ധ കരിയറിലാണ്. ഈ സമയം കുട്ടികൾ എന്നത് നല്ല ഒരു ആശയമായി തോന്നുന്നില്ല," എച്ച്ടി കഫേയുമായുള്ള സംഭാഷണത്തിൽ ദീപിക വ്യക്തമാക്കിയിരുന്നു.
ദീപിക നിലവിൽ സിദ്ധാർതഥ് ആനന്ദ് ചിത്രമായ ഫൈറ്റർ റീലീസിനായി കാത്തിരിക്കുയാണ്. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജനുവരി 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താൻ, ജവാൻ എന്നീ ഹീറ്റ് ചിത്രങ്ങളിലും ദീപിക അഭിനയിച്ചിരുന്നു.
Read More Entertainment Stories Here
- പെങ്ങളുടെ പിന്നാലെ നടന്നാൽ തല്ലും കൊല്ലുമെന്ന് ഭീഷണി; ഷാരൂഖിനുണ്ടോ കുലുക്കം
- ഷാരൂഖ് ഒരു വർക്ക്ഹോളിക്കാണ്, വേണേൽ 24 മണിക്കൂറും ജോലി ചെയ്തു കളയും: സഹതാരം പറയുന്നു
- മകൾ അഭിനയം തുടങ്ങിയത് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കി: ഷാരുഖ് ഖാൻ
- വെറും കൈയ്യോടെ ഡൽഹിയിൽ നിന്നെത്തി, ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.