scorecardresearch
Latest News

2022 OTT Release: 2022 ൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ

2022 OTT Release: 2022ൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം

Ott 2022, Malayalam release, Hit movies

വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞും വിസ്‌മയിപ്പിച്ചും മലയാള സിനിമ വിജയം കൊയ്തൊരു വർഷമാണ് കടന്നു പോയത്. തിയേറ്ററുകളിൽ നിന്ന് മാത്രമല്ല മാറുന്ന കാലത്തിനനുസരിച്ച് പ്രചരണത്തിൽ വന്ന ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമകളെത്തി. തിയേറ്ററിൽ ഇറങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ വരുകയും, ചില ചിത്രങ്ങൾ നേരിട്ട് ഒടിടിയിലെത്തുകയും ചെയ്തു. എന്നാൽ ഏതൊക്കെ ചിത്രങ്ങൾ ഏതിലൊക്കെയാണ് കാണാനാവുന്നതെന്ന സംശയം പലർക്കുമുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ടസ്റ്റാർ, സോണി ലിവ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ 2022 ൽ എത്തിയ സിനിമകൾ ഏതെല്ലാമാണെന്ന് നോക്കാം.

ആമസോൺ പ്രൈമിൽ കാണാവുന്ന ചിത്രങ്ങൾ

Yashoda OTT: യശോദ

ഹരി ശങ്കർ- ഹരിഷ് നാരായണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘യശോദ’. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, ശരത് കുമാർ, റാവു രമേഷ്, മുരളി ശർമ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Ottu OTT: ഒറ്റ്

ഫെലിനി സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നടന്‍ ആര്യയും, ഷാജി നടേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

Kotthu OTT: കൊത്ത്

സിബി മലയിലിൻെറ സംവിധാനത്തിൽ ഒരുങ്ങിയ രാഷ്ട്രീയം പശ്ചാത്തലമാക്കിയുളള ചിത്രമാണ് കൊത്ത്. ഹേമന്ത് കുമാർ തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ്.

Pathonpatham Noottandu OTT : പത്തൊമ്പതാം നൂറ്റാണ്ട്

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണികരുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സിജു വിത്സനാണ്‌ വേലായുധ പണിക്കരുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Kantara OTT: കാന്താര

മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ബോക്സ് ഓഫീസ് വിജയവും കൈവരിച്ച ചിത്രമാണ് കാന്താര. ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും.

Sabaash Chandrabose OTT: സഭാഷ് ചന്ദ്രബോസ്

വി സി അഭിലാഷ് സംവിധാനം ചെയ്ത ഫുൾ ഓൺ കോമഡി ചിത്രമാണ് സഭാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻറണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Panthrand OTT: പന്ത്രണ്ട്

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പന്ത്രണ്ട്. ലിയോ സംവിധാനം ചെയ്ത ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സ്കൈപാസ് എൻറർടേയിൻമെൻറ്സാണ്.

Mike OTT: മൈക്ക്

നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രമാണ് ‘മൈക്ക്’.അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശിവപ്രസാദാണ്.

Padma OTT:പത്മ

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ്’പത്മ’. ജൂലൈ 15ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.

Jack N Jill OTT : ജാക്ക് ആന്റ് ജിൽ

മഞ്ജുവാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജിൽ.

Jo and Jo OTT : ജോ ആന്റ് ജോ

നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Naaradan OTT: നാരദൻ

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Oru Thathvika Avalokanam OTT: ഒരു താത്വിക അവലോകനം

ജോജു ജോർജിനെ നായകനാക്കി നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണിത്.

Aviyal OTT: അവിയൽ

ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, ആത്മീയ രാജന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രമാണ് അവിയൽ. ഷാനില്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

Sreedhanya Catering Service OTT: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

Kooman OTT: ‘കൂമൻ

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലർ ചിത്രമാണ് ‘കൂമൻ’. ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ബൈജു, ബാബുരാജ്, ഹന്ന റെജി കോശി, ജയൻ ചേർത്തല, പോളി വിൽസൻ, മേഘനാഥൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Pada OTT: പട

യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം ഒരുക്കിയ ചിത്രമാണ് പട.

Sita Ramam OTT: സീതാരാമം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രമാണ് ‘സിതാരാമം’.1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.

Sita Ramam, Sita Ramam OTT, Sita Ramam Movie OTT Release, Sita Ramam OTT platform, Sita Ramam OTT Release Amazon Prime Video

Veyil OTT: വെയിൽ

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വെയിൽ.ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

No Way Out OTT: നോ വേ ഔട്ട്

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നോ വേ ഔട്ട്’. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് നിർമ്മിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.

Kaduva OTT: കടുവ

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്‌റോയ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് കടുവ. 90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.

Meow OTT:മ്യാവൂ

യുഎഇയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മനോഹരമായ ഒരു കുടുംബചിത്രമാണ് ലാൽജോസിന്റെ ‘മ്യാവൂ’. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് ‘മ്യാവൂ’.

Malayankunju OTT: മലയൻകുഞ്ഞ്

നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തത്. ഫഹദ് നായകനാവുന്ന ഈ ചിത്രം ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ്.

KGF2 OTT: കെ ജി എഫ്2

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഡബ്ബ് ചെയ്ത ചിത്രം സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമായിരുന്നു. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്.

Meppadiyan OTT:മേപ്പടിയാൻ

ഉണ്ണി മുകുന്ദന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാവും.

4 Years OTT:4 ഇയേഴ്‌സ്

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘4 ഇയേഴ്സ്’.നവംബർ 25 നു തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.

Ponniyin Selvan 1 OTT: പൊന്നിയിൻ സെൽവൻ

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’.ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്റ്റംബർ 30നാണ് തിയേറ്ററുകളിലെത്തുന്നത്.

ponniyin selvan 1, oomai rani, mandakini devi, who is oomai rani, aishwarya rai

Gold OTT:ഗോൾഡ്

ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’.പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്.

Archana 31 Not Out OTT: അര്‍ച്ചന 31 നോട്ട് ഔട്ട്‌

സംവിധായകന്‍ അഖില്‍ അനില്‍ കുമാറിന്റെ കന്നി ചിത്രത്തില്‍ അര്‍ച്ചന എന്ന പ്രധാന കഥാപാത്രത്തില്‍ എത്തുന്നത് ഐശ്വര്യാ ലക്ഷ്മിയാണ്‌. അഖിൽ അനിൽകുമാർ, വിവേക് ​​ചന്ദ്രൻ, അജയ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്‌സിൽ കാണാവുന്ന ചിത്രങ്ങൾ

Kuttavum Shikshayum OTT: കുറ്റവും ശിക്ഷയും

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘കുറ്റവും ശിക്ഷയും’.ആസിഫ് അലി നായകനാകുന്ന ചിത്രം കാസർഗോഡ് ജില്ലയിൽ നടന്ന ഒരു സ്വർണാഭരണ മോഷണ കേസന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.

Dear Friend OTT: ഡിയർ ​ഫ്രണ്ട്

ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

Jana Gana Mana OTT: ജനഗണമന

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Teacher OTT:ടീച്ചർ

കരുത്തുറ്റ സ്ത്രീവേഷങ്ങൾ ഒട്ടനവധി തവണ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അമല പോൾ. ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ടീച്ചർ’ എന്ന ചിത്രവും വളരെ ഗൗരവമുള്ളൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

Padavettu OTT:പടവെട്ട്

നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘പടവെട്ട്’. തെക്കന്‍ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Kumari OTT:കുമാരി

ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്.

Ariyippu OTT:അറിയിപ്പ്

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ മഹേഷ് നാരായണൻ ചിത്രമാണ് ‘അറിയിപ്പ്’.കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Thekkan thallu case OTT: ഒരു തെക്കന്‍ തല്ല് കേസ്

തിരക്കഥാകൃത്ത് ആയ ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ, റോഷൻ മാത്യൂസ്, പദ്മപ്രിയ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

CBI 5 OTT:സിബിഐ 5

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

Thallumaala OTT: തല്ലുമാല

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘തല്ലുമാല’. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തല്ലുമാല.’

Vaashi OTT: വാശി

ടൊവിനൊ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. കീർത്തിയും ടൊവിനോയും വക്കീലന്മാരായി എത്തുന്ന ചിത്രമാണ് വാശി.

Night Drive OTT:നൈറ്റ് ഡ്രൈവ്

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ‘പോക്കിരിരാജ’, ‘പുലിമുരുഗൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ വൈശാഖ് ഒരുക്കിയ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.

Attention Please OTT: അറ്റെൻഷൻ പ്ലീസ്

തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചേഴ്‌സ് ബാന്നറിൽ പുറത്തിറക്കിയ ചിത്രമാണ് അറ്റെൻഷൻ പ്ളീസ്. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത സിനിമ 25 ആം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു

Love Today OTT:ലവ് ടുഡേ

പ്രദീപ് രംഗനാഥന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോളിവുഡിൽ ഹിറ്റായി മാറിയ ചിത്രമാണ് ‘ലവ് ടുഡേ’. വലിയ താരനിര ഒന്നും തന്നെയില്ലായിരുന്ന ചിത്രം 70 കോടിയാണ് കളക്ഷൻ നേടിയത്. അഞ്ച് കോടി ചെലവിൽ നിർമ്മിച്ച ചിത്രം ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

സീ 5ൽ കാണാവുന്ന സിനിമകൾ

Ini Utharam OTT:ഇനി ഉത്തരം

നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം അപർണ ബാലമുരളി പ്രധാന വേഷത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. ഒക്ടോബർ 7 നാണ് ചിത്രം റിലീസിനെത്തിയത്.

Kochaal OTT:കൊച്ചാൾ

ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘കൊച്ചാൾ’.പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന, ഉയരം കുറഞ്ഞ ശ്രീക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.

Chup OTT:ചുപ്

ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ‘ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. ഒരു ത്രില്ലർ ചിത്രമായ ചുപ് സെപ്തംബർ 23 നാണ് തിയേറ്ററുകളിലെത്തിയത്.

Paappan OTT:പാപ്പൻ

നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോഷി ചിത്രമാണ് പാപ്പൻ. ജൂലൈ 29നായിരുന്നു പാപ്പൻ തിയേറ്ററുകളിലെത്തിയത്.

Mei Hoom Moosa OTT:മേ ഹും മൂസ

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘മേ ഹും മൂസ. ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

Prakashan Parakkatte OTT:പ്രകാശൻ പറക്കട്ടെ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’.

Pathrosinte Padappukal OTT: പത്രോസിന്റെ പടപ്പുകൾ

നവാഗതനായ അഫ്സല്‍ അബ്ദുള്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

Super Sharanya OTT:സൂപ്പർ ശരണ്യ

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ശരണ്യ’ പറയുന്നതും ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്.

Super Sharanya, Super Sharanya release, Super Sharanya review, Super Sharanya rating, Super Sharanya full movie, Super Sharanya full movie download, Super Sharanya malayalam review, Anaswara Rajan, Super Sharanya Review Rating, Arjun Ashokan, സൂപ്പർ ശരണ്യ, സൂപ്പർ ശരണ്യ റിവ്യൂ

Member Rameshan 9aam Ward OTT:മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്

നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്’ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു നർമ്മചിത്രമാണ്.

സൺ നെക്സ്റ്റിൽ കാണാവുന്ന ചിത്രങ്ങൾ

Aanaparambile World Cup OTT:’ആനപ്പറമ്പിലെ വേൾഡ് കപ്പ്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്ത ചിത്രമാണ്’ആനപ്പറമ്പിലെ വേൾഡ് കപ്പ്’. ഫുട്‌ബോൾ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്.

King Fish OTT:കിങ് ഫിഷ്

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കിങ് ഫിഷ്. കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തിയ കിങ് ഫിഷിൽ അനൂപ് മേനോനെ കൂടാതെ നിരഞ്ജന അനൂപ്, സംവിധായകൻ രഞ്ജിത്ത്, ദുർഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Peace OTT:പീസ്

നവാഗതനായ സൻഫീർ സംവിധാനം ചെയ്യുന്ന ഈ സിനിമ ആദ്യം ശ്രദ്ധിക്കപ്പെട്ടത് വലിയ താര നിര കൊണ്ടാണ്. ജോജു ജോർജ്, രമ്യ നമ്പീശൻ, ആശ ശരത്, അദിതി രവി, അനിൽ നെടുമങ്ങാട്, മാമുക്കോയ, വിജിലേഷ്, അർജുൻ സിംഗ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു

Kuri OTT: കുറി

കെ ആർ പ്രവീൺ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ എന്നിവർ ചിത്രത്തിൽ ഒപ്പം ചേരുന്നു.

Sayana varthakal OTT: സായാഹ്ന വാർത്തകൾ

നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് സായാഹ്ന വാർത്തകൾ . ഡെന്നിസ് എന്ന ഇൻഡിപെൻഡന്റ് ജേർണലിസ്റ്റിനെ ചുറ്റി നടക്കുന്ന സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷുമാണ്.

Viruman OTT: വിരുമൻ

മുത്തയ്യ സംവിധാനം ചെയ്ത വിരുമൻ എന്ന തമിഴ് ചിത്രത്തിൽ കാർത്തിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു യുവാവ് തന്റെ പിതാവിനോട് പ്രതികാരം ചെയ്യാൻ പുറപ്പെടുന്നതാണ് കഥ.

Thiruchitrambalam OTT:തിരുച്ചിദ്രമ്പലം

ധനുഷ് – നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തിരുച്ചിദ്രമ്പലം. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം നൂറു കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

ഹോട്ട്സ്റ്റാറിൽ കാണാവുന്ന ചിത്രങ്ങൾ

Jaya Jaya Jaya Jaya Hey OTT:ജയ ജയ ജയ ജയഹെ

ഗൗരവകരമായ വിഷയത്തെ, കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു എന്നിടത്താണ് ജയ ജയ ജയ ജയഹെ വേറിട്ടു നിന്നത്. വിപിൻ മോഹനാണ് ചിത്രത്തിന്റെ സംവിധായകൻ.

Monster OTT:മോൺസ്റ്റർ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.

Rorschach OTT:റോഷാക്ക്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു.

Brahmastra OTT: ബ്രഹ്മാസ്ത്ര

ആയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ബ്രഹ്‌മാസ്ത്ര’. സ്റ്റാര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്.

Palthu Janwar OTT: പാല്‍തു ജാന്‍വര്‍

ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് പാൽതു ജാൻവർ. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Nna Than Case Kodu OTT:ന്നാ താൻ കേസ് കൊട്

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

Nna Than Case Kodu, Nna Than Case Kodu OTT, Nna Than Case Kodu Movie OTT Release, Nna Than Case Kodu OTT platform, Nna Than Case Kodu OTT Release Disney + Hotstar

Theerppu OTT:തീർപ്പ്

കമ്മാരസംഭവ’ത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘തീര്‍പ്പ്’. അക്കാഡിയോ സാകേത് (Accadio Saket) എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’ പറയുന്നത്.

19 (1)(a) OTT:19 വൺ എ

വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 19 1 എ.

Meri Awas Suno OTT:മേരി ആവാസ് സുനോ

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെന്‍ ആണ്

21 Grams OTT:21 ഗ്രാംസ്

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്‍ത മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ’21 ഗ്രാംസ് .

Bheeshma Parvam OTT:ഭീഷ്മപര്‍വ്വം

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ‘ഭീഷ്മപര്‍വ്വം’. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Lalitham Sundaram OTT:ലളിതം സുന്ദരം

നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രം.

സോണി ലിവിൽ കാണാവുന്ന സിനിമകൾ

Appan OTT:അപ്പൻ

സണ്ണി വെയ്നും അലൻസിയറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ്’അപ്പൻ’. മജു സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയായിരുന്നു.

Wonder Women OTT:വണ്ടർ വുമൺ

പാർവതി തിരുവോത്ത്, പത്മ പ്രിയ, നിത്യ മേനൻ, സയനോര, നദിയ മൊയ്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് വണ്ടർ വുമൺ.

Eesho OTT:ഈശോ

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് ‘ഈശോ’.വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രം വന്നു പോവുന്ന ഈശോയുടെ ദൈർഘ്യം ഒന്നേ മുക്കാൽ മണിക്കൂറാണ്.

Aavaasavyuham OTT:ആവാസവ്യൂഹം

മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ആവാസവ്യൂഹം.

Sundari gardens OTT: സുന്ദരി ഗാർഡൻസ്

അപർണ ബലമുരളിയും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് സുന്ദരി ഗാർഡൻസ്. സലിം ആഹ്മെദ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാർളി ഡേവിസാണ്.

Gargi OTT:ഗാർഗി

സായി പല്ലവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഗാർഗി.കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച തമിഴ് ചിത്രമെന്നാണ് നിരൂപകർ ചിത്രത്തെ വിശേഷിപ്പിച്ചത്.

Innale Vare OTT:ഇന്നലെ വരെ

സിഫ്, നിമിഷ സജയൻ, ആന്റണി വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇന്നലെ വരെ’.

Puzhu OTT:പുഴു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് പുഴു. രത്തീന പി.ടിയാണ് സംവിധാനം.

Puzhu trailer, Puzhu release, Puzhu release date, Puzhu ott

Antakshari OTT:അന്താക്ഷരി

സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി വിപിൻദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘അന്താക്ഷരി’ ഒരു പരീക്ഷണചിത്രമാണ്. വേറിട്ട വഴികളിലൂടെയാണ് ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ സഞ്ചാരം.

Salute OTT:സല്യൂട്ട്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട് ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോവുന്നത്.

മനോരമ മാക്സിൽ കാണാവുന്ന ചിത്രങ്ങൾ

Solamante Theneechakal OTT:സോളമന്റെ തേനീച്ചകൾ

നായികനായകൻ റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Priyan ottathilaanu OTT: പ്രിയൻ ഓട്ടത്തിലാണ്

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തിയ പ്രിയൻ ഓട്ടത്തിലാണ് ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടി. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ദാസ്, നൈല ഉഷ, ബിജു സോപാനം എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 2022 ott release netflix amazon sonyliv manorama max hotstar