scorecardresearch

New OTT Release: നവംബറിൽ ഒടിടിയിലെത്തിയ പുതിയ മലയാളം ചിത്രങ്ങൾ

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി നവംബറിൽ റിലീസിനെത്തിയ ഏറ്റവും പുതിയ മലയാളം സിനിമകൾ

New OTT Release: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി നവംബറിൽ റിലീസിനെത്തിയ ഏറ്റവും പുതിയ മലയാളം സിനിമകൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
OTT Release

കണ്ണൂർ സ്ക്വാഡ്,  അടി, കുടുക്ക്, ചാവേർ, ധൂമം, വാലാട്ടി.... നവംബറിൽ ഒടിടിയിലെത്തിയ ചിത്രങ്ങൾ

New OTT Release: ഒരു പിടി മലയാളം ചിത്രങ്ങൾ കൂടി ഒടിടി റിലീസിനെത്തുകയാണ്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡ്,  ഷൈൻ ടോം ചാക്കോയുടെ ‘അടി’, ബിലഹരിയുടെ ‘കുടുക്ക്', ചാക്കേച്ചൻചിത്രം ചാവേർ, ഫഹദ് ഫാസിൽ ചിത്രം ധൂമം എന്നിവയാണ് നവംബറിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്കു  മുന്നിലെത്തുന്നത്.

Advertisment

ഫ്രൈഡേ ഫിലിം ഹൗസിന്റെ കോമഡി എന്റർടെയ്നർ ‘വാലാട്ടി’ ഈ മാസം ആദ്യത്തിൽ തന്നെ ഒടിടിയിൽ എത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Kudukku 2025: കുടുക്ക് 2025
നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുക്ക് ഒടിടിയിലേക്ക്.  2022 ഓ​ഗസ്റ്റ് 25നാണ് കുടുക്ക് തിയേറ്ററുകളിലെത്തിയത്. ഒരു വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ് എന്നതും ഒരു സവിശേഷതയാണ്.  ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. സൈന പ്ലേയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Chaaver OTT: ചാവേർ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ അഞ്ചിന് ആണ്  തീയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം  അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണിത്. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Advertisment

നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  കണ്ണൂരിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനങ്ങളും ദുരഭിമാനക്കൊലയുമൊക്കെയാണ് ചിത്രം പറയുന്നത്. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Adi OTT: അടി 
പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയിൽ അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  രതീഷ് രവി തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നീണ്ട നാലു വർഷങ്ങൾക്കു ശേഷം അഹാന ബിഗ് സ്ക്രീനിലേക്കെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'അടി'യ്ക്കുണ്ട്. ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിച്ചിരിക്കുന്നു. നവംബർ 24ന് ഒടിടി പ്ലാറ്റ്ഫോമായ സീ 5ൽ ആണ് അടി റിലീസ് ചെയ്യുക 

Kannur Squad  OTT: കണ്ണൂർ സ്ക്വാഡ്

ബോക്സോഫീസിൽ വൻവിജയം നേടിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിലേക്ക്. ആഗോളതലത്തിൽ ചിത്രം 100 കോടി കളക്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒടിടി റിലീസ്. മമ്മൂട്ടിയെ കൂടാതെ റോണി ഡേവിഡ് രാജ് , അസീസ് നെടുമങ്ങാട് , ശബരീഷ് വർമ്മ , കിഷോർ , വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതിയനിയമം , ദി ഗ്രേറ്റ് ഫാദർ , ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രഹൻ റോബി വർഗീസ് രാജിന്റെ സംവിധാനത്തിലേയ്ക്കുള്ള ആദ്യ ചുവടു വയ്പ്പ് കൂടിയായിരുന്നു  'കണ്ണൂർ സ്ക്വാഡ്'.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. നവംബർ 17നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. 

Dhoomam OTT: ധൂമം
ഫഹദ് ഫാസിലിനെ നായകനാക്കി പ്രമുഖ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച ധൂമം ഒടിടിയിലേക്ക്.   ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ എത്തിയ ആദ്യ മലയാള ചിത്രമാണ് ‘ധൂമം. പവന്‍ കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി ആയിരുന്നു നായികയായി എത്തിയത്. റോഷന്‍ മാത്യു, അച്യുത് കുമാര്‍, വിനീത്, അനു മോഹന്‍, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരായിരുന്നു മറ്റു താരങ്ങൾ.  ജൂണ്‍ 23ന് തിയേറ്ററില്‍ എത്തിയ ചിത്രം അഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്.  ചിത്രം ആമസോണ്‍ പ്രൈമില്‍ ആണ് സ്ട്രീം ചെയ്യുക. ഉടനെ ആമസോണിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ കൃത്യമായ തീയതി ഇതുവരെ ആമസോൺ പ്രഖ്യാപിച്ചിട്ടില്ല. 

Check out More Entertainment Stories Here 

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: