scorecardresearch

മഴയെ വകവെക്കാതെ ഹനീഫിനെ അവസാനമായി ഒരു നോക്കു കാണാൻ മമ്മൂട്ടി എത്തി; വീഡിയോ

പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി കാണാൻ  മമ്മൂട്ടി നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു

പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി കാണാൻ  മമ്മൂട്ടി നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു

author-image
Entertainment Desk
New Update
Kalabhavan Haneef | Mammootty

വിട ഹനീഫ്! സഹപ്രവർത്തകന് വിട നൽകി മമ്മൂട്ടി

ഓരോരുത്തരായി അരങ്ങൊഴിയുമ്പോൾ മലയാള സിനിമയ്ക്ക് ഇത് സങ്കടങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. നിരവധി ഹാസ്യവേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാഭവൻ ഹനീഫും വിട പറഞ്ഞിരിക്കുകയാണ്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

Advertisment

സിനിമാ-സീരിയൽ രംഗത്തുള്ള നിരവധി പേരാണ് കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ നേർന്നത്. പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി കാണാൻ  മമ്മൂട്ടിയും നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടിലെത്തി. ഹനീഫിന്റെ മകനെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.

തുറുപ്പുഗുലാൻ, ഫയർമാൻ, പുള്ളിക്കാരൻ സ്റ്റാറാ, പുഴു തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് ഹനീഫ്. "മമ്മൂക്കയ്ക്ക് എന്നെ അറിയാം. അത് എന്റെ വലുപ്പം കൊണ്ടല്ല. സിനിമയില്‍ മാത്രമല്ല, സീരിയലില്‍ വരെ വരുന്ന ആര്‍ട്ടിസ്റ്റുകളെ ശ്രദ്ധിക്കുകയും അവരെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. എന്റെ ഉമ്മയുടെ നാടും ചെമ്പാണ്. വീട്ടു പേരൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അറിയാം," മമ്മൂട്ടിയെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഹനീഫ് പറഞ്ഞതിങ്ങനെ.

150ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കലാകാരനാണ് കലാഭവൻ ഹനീഫ്.  നാടക വേദികളിലും സജീവമായിരുന്നു.  ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു. മിമിക്രി താരമായിട്ടായിരുന്നു ഫനീഫ് തന്റെ കരിയർ ആരംഭിച്ചത്.  1990ല്‍ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 

Advertisment

Kalabhavan Haneef | Mammootty

എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്ത് തന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.

ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം. 2023ൽ പുറത്തിറങ്ങിയ 2018 എവരിവൺ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. സന്ദേശം, ഗോഡ്ഫാദർ, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ, അമർ അക്ബർ ആന്റണി, ദൃശ്യം, ഉസ്താദ് ഹോട്ടൽ, സൌണ്ട് തോമ, പത്തേമാരി എന്നിവയാണ് ഏറെ ശ്രദ്ധേയമായ മലയാള സിനിമകൾ.

Check out More Entertainment Stories Here 

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: