/indian-express-malayalam/media/media_files/N3M7CKPMDAuRfxaK0zqM.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ജാൻവി കപൂർ, ശിഖർ പഹാരിയ
ബോളിവുഡിൽ, മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂർ. അതുകൊണ്ട് തന്നെ താരത്തിന്റെ ജിവിതത്തിലെ പല സംഭവങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്. അടുത്തിടെ ജാൻവി കപൂർ പോളോ പ്ലയറും പരിസ്ഥിതി പ്രവർത്തകരുമായും ശിഖർ പഹാരിയുമായി ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ കണക്കുകൂട്ടലുകൾക്ക് ശക്തിപകർന്ന് ജാൻവിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിഖർ പഹാരിയ ജന്മദിനാശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഇരുവരും കുറച്ചുകാലമായി അടുപ്പത്തിലാണെന്ന റൂമറുകൾ ബോളിവുഡിൽ നിറഞ്ഞിരുന്നെങ്കിലും അടുത്തിടെ ഇരുവരും പിരിഞ്ഞതായും കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും താരങ്ങൾ ഒന്നിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അഭ്യൂഹങ്ങൾ ശരീവച്ച് ജാൻവിയും ശിഖർ പഹാരിയയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുണ്ടുടുത്ത ശിഖറിനൊപ്പം ട്രെഡീഷണൽ സാരിയിലാണ് ജാൻവി ക്ഷേത്രത്തിലെത്തിയത്.
ജാൻവി കപൂറുമായി ഡേറ്റിംഗിലാണെന്ന് ആരാധകർ കരുതുന്ന ശിഖർ പഹാരിയ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ ചെറുമകനാണ്. കൂടാതെ നിരവധി രാജ്യാന്തര ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള തകർപ്പൻ പോളോ കളിക്കാരൻ കൂടിയാണ് ശിഖർ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാറുള്ള താരം വിവിധ പരിസ്ഥിതി പ്രവർത്തകരും എൻജിഒകളുമായും അടുത്ത് പ്രവർത്തിക്കുന്നുമുണ്ട്.
അടുത്തിടെ, ഹോളിഡേ ട്രിപ്പിനായ എയർപോർട്ടിൽ എത്തിയ ജാൻവിക്കും അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷി കപൂറിനും ഒപ്പം, ശിഖർ പഹാരിയയും കണ്ടിരുന്നു.
Read More Entertainment Stories Here
- കഥ വീണ്ടും ഗ്രാമത്തെ തേടി ചെല്ലുമ്പോൾ; 'പേരില്ലൂർ പ്രീമിയം ലീഗ്' റിവ്യൂ
- അനിമലിൽ രൺബീറിന്റെ വീട്; യഥാർത്ഥത്തിൽ ഈ താരത്തിന്റെ ബംഗ്ലാവാണ്
- ത്രിപ്തി ദിമ്രിയുടെ 'പോപ്പുലാരിറ്റി'ക്ക് കാരണം അനിമലിലെ ചൂടൻ രംഗങ്ങളോ?
- 'സ്ത്രീകളോട് ഷൂ നക്കാൻ പറയുന്ന ചിത്രം ഹിറ്റാകുന്നത് അപകടം;' അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ
- ഭാര്യ ഭാര്യയാണ്, കാമുകി കാമുകിയും; തൃപ്തിയ്ക്ക് വേണ്ടി രശ്മികയെ ഒതുക്കാൻ ശ്രമിച്ചോ? നിർമാതാവിന്റെ മറുപടി
- ജനുവരിയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.