scorecardresearch

അറിയാലോ മമ്മൂട്ടിയാണ്; ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി: Mammootty owns the iPhone 16 Pro Max

Mammootty owns the iPhone 16 Pro Max: പതിവു തെറ്റിക്കാതെ മമ്മൂട്ടി, കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കിയതിനു പിന്നാലെ മമ്മൂട്ടിയുടെ കളക്ഷനിലേക്ക് ഐഫോണ്‍ 16 പ്രോ മാക്‌സും എത്തിയിരിക്കുകയാണ്

Mammootty owns the iPhone 16 Pro Max: പതിവു തെറ്റിക്കാതെ മമ്മൂട്ടി, കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കിയതിനു പിന്നാലെ മമ്മൂട്ടിയുടെ കളക്ഷനിലേക്ക് ഐഫോണ്‍ 16 പ്രോ മാക്‌സും എത്തിയിരിക്കുകയാണ്

author-image
Entertainment Desk
New Update
Mammootty iphone 16 Pro Max

Mammootty with his new iPhone 16 Pro Max : മൊബൈല്‍ കിങ് എംഡി  മുഹമ്മദ് ഫയാസിൽ നിന്നും ഐഫോണ്‍ 16 പ്രോ മാക്‌സ് ഏറ്റുവാങ്ങി മമ്മൂട്ടി

Mammootty with his new iPhone 16 Pro Max: ടെക്നോളജിയോടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. ഫോണുകൾ, ക്യാമറകൾ, കാറുകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. 

Advertisment

സാങ്കേതികവിദ്യകളെ കുറിച്ച് അപ്ഡേറ്റായി ഇരിക്കുക എന്നത് മമ്മൂട്ടിയുടെ ശീലമാണ്.  ടെക് ലോകത്തെ മാറ്റങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നതും താരത്തിന്റെ പതിവാണ്. അതിനാൽ തന്നെ പലപ്പോഴും, പുത്തൻ ഫോണുകൾ ആദ്യം സ്വന്തമാക്കുന്നൊരാൾ കൂടിയാണ് മമ്മൂട്ടി. കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 മമ്മൂട്ടി സ്വന്തമാക്കിയത് അടുത്തിടെയാണ്.

സാംസങ് ഫോൾഡ് 6നു പിന്നാതെ, ഐഫോണ്‍ 16 പ്രോ മാക്‌സും സ്വന്തമാക്കിയിരിക്കുകയാണ് താരം.  സെപ്റ്റംബർ 10നാണ് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ആപ്പിളിന്റെ ഗ്ലോടൈം ഇവന്റിൽ അവതരിപ്പിക്കപ്പെട്ടത്. പുതിയ മോഡൽ അവതരിപ്പിക്കപ്പെട്ടതിനു പിന്നാലെ  ദിവസങ്ങൾക്കുള്ളിൽ തന്നെ ഐഫോണ്‍ 16 പ്രോ മാക്‌സ് ഉടമയായി മാറിയിരിക്കുകയാണ് മമ്മൂട്ടി. 

ആപ്പിള്‍ ഇന്റലിജന്റ്‌സിനായി എ18 പ്രോ ചിപ്, വലിയ ഡിസ്‌പ്ലേ, ക്യാമറ നിയന്ത്രണം, ഗെയിമിങിനുള്ള അതിശയകരമായ ഗ്രാഫിക്‌സ്, ക്വാഡ്-പിക്‌സല്‍ സെന്‍സറുള്ള ഒരു പുതിയ 48MP ഫ്യൂഷന്‍ ക്യാമറ ഫീച്ചര്‍ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഐഫോണ്‍ പ്രോ മോഡലുകളെത്തിയത്. 

Advertisment

പതിവുപോലെ, മൊബൈല്‍ കിങ് എംഡി  മുഹമ്മദ് ഫയാസിൽ നിന്നുമാണ് മമ്മൂട്ടി ഐഫോണ്‍ 16 പ്രോ മാക്‌സ് ഏറ്റുവാങ്ങിയത്.  

Read More Entertainment Stories Here

    Mammootty Iphone

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: