scorecardresearch

എആർഎമ്മിൽ കൃതിയ്ക്ക് ഡബ്ബ് ചെയ്തത് ഈ നടി

അജയന്റെ രണ്ടാം മോഷണത്തിൽ കൃതി ഷെട്ടിയ്ക്ക് ശബ്ദം നൽകിയത് ആരെന്ന് വെളിപ്പെടുത്തി ടൊവിനോ തോമസ്

അജയന്റെ രണ്ടാം മോഷണത്തിൽ കൃതി ഷെട്ടിയ്ക്ക് ശബ്ദം നൽകിയത് ആരെന്ന് വെളിപ്പെടുത്തി ടൊവിനോ തോമസ്

author-image
Entertainment Desk
New Update
Krithi Shetty Mamitha Baiju

ടൊവിനോ തോമസ് നായകനായി അഭിനയിച്ച‘അജയന്റെ രണ്ടാം മോഷണം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്  എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തിയത്.

Advertisment

‘അജയന്റെ രണ്ടാം മോഷണ'ത്തിൽ നടി മമിത ബൈജുവും ഉണ്ട് എന്നതാണ് ഒരു കൗതുകം. ശബ്ദസാന്നിധ്യമായാണ് മമിത ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ചിത്രത്തിലെ നായികമാരിൽ ഒരാളായ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിതയാണ്. 

കൃതിയ്ക്ക് ശബ്ദം നൽകിയത് മമിതയാണെ കാര്യം അടുത്തിടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് ടൊവിനോ. യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിനിടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. 

"ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു."

Advertisment

നേരത്തെ, 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിൽ മമിത ടൊവിനോയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ടൊവിനോയുടെ സഹോദരിയുടെ വേഷമായിരുന്നു മമിതയ്ക്ക്.

Read More Entertainment Stories Here

    Mamitha Baiju Tovino Thomas

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: