scorecardresearch

തിരുപ്പതി ലഡു വിവാദം; പവൻ കല്യാണിന്റെ വിമർശനത്തിനു പിന്നാലെ മാപ്പുപറഞ്ഞു കാർത്തി

ലഡുവിനെ കുറിച്ച് കാർത്തി നടത്തിയ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് തെലങ്കാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ രംഗത്തെത്തിയിരുന്നു

ലഡുവിനെ കുറിച്ച് കാർത്തി നടത്തിയ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് തെലങ്കാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ രംഗത്തെത്തിയിരുന്നു

author-image
Entertainment Desk
New Update
Karthi apologises to Pawan Kalyan

ചിത്രം: ഇൻസ്റ്റഗ്രാം

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നൽകിയെന്ന ആരോപണം രാജ്യവ്യാപകമായി ചർച്ചചെയ്യുകയാണ്. വിഷയത്തിൽ നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയുരുന്നു. സിനിമ പ്രമോഷനിടെ ലഡുവിനെ കുറിച്ച് പരാമർശം നടത്തിയ നടൻ കാർത്തയാണ് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നത്.

Advertisment

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സിനിമ പ്രെമോഷനിടെയാണ് നടൻ ലഡുവിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഇതിനു പിന്നാലെ കാർത്തിക്കെതിരെ വിമർശനവുമായി തെലങ്കാന ഉപമുഖ്യമന്ത്രി പവൻ കല്യാൺ രംഗത്തെത്തി. സംഭവം ചർച്ചയായതോടെ വിഷയത്തിൽ മാപ്പു പറഞ്ഞ് പോസ്റ്റു പങ്കുവച്ചിരിക്കുയാണ് കാർത്തി.

"പ്രിയ പവൻ കല്യാൺ സർ, നിങ്ങളോട് ആദരവോടെ, ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാൻ്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു." കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

'മെയ്യഴകൻ' എന്ന പുതിയ ചിത്രത്തിന്റെ പ്രെമോഷനായാണ് കാർത്തി ഹൈദരാബാദിലെത്തിയത്. പരാപാടിയിൽ 'ലഡു സെൻസിറ്റീവ് വിഷയമാണെന്നും, അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടെന്നു'മായിരുന്നു നടന്റെ പരാമർശം. അതേസമയം, തിരുപ്പതി ലഡ്ഡുവിനെ പരിഹസിക്കാനോ അത് സെൻസിറ്റീവ് വിഷയമാണെന്ന് പറയാനോ പാടില്ലായിരുന്നു എന്നാണ് വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പവൻ കല്യാൺ പ്രതികരിച്ചത്.

Read More Entertainment Stories Here

    Karthi thirupathi temple

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: