scorecardresearch

Jai Ganesh Movie Review: നന്മ നിറഞ്ഞ ഒരു ത്രില്ലർ; റിവ്യൂ

Jai Ganesh Movie Review: ഒരർത്ഥത്തിൽ ഉണ്ണിമുകുന്ദന്റെ കഥാപാത്രമായ ഗണേഷ് സു സു സുധി വാത്മീകത്തിലെ സുധിയുടെയും രാമന്റെ ഏദൻ തോട്ടത്തിലെ മാലിനിയുടെയും ഞാൻ മേരികുട്ടിയിലെ മേരികുട്ടിയുടെയുമെല്ലാം തുടർച്ചയാണ്

Jai Ganesh Movie Review: ഒരർത്ഥത്തിൽ ഉണ്ണിമുകുന്ദന്റെ കഥാപാത്രമായ ഗണേഷ് സു സു സുധി വാത്മീകത്തിലെ സുധിയുടെയും രാമന്റെ ഏദൻ തോട്ടത്തിലെ മാലിനിയുടെയും ഞാൻ മേരികുട്ടിയിലെ മേരികുട്ടിയുടെയുമെല്ലാം തുടർച്ചയാണ്

author-image
Entertainment Desk
New Update
Jai Ganesh Movie Review

Jai Ganesh Movie Review

Jai Ganesh Movie Review: സൂപ്പർ ഹീറോ സിനിമകൾ മലയാള സിനിമാ മേഖലയിൽ അത്രയധികം സജീവമായ ഒന്നല്ല. മിന്നൽ മുരളിക്ക് ശേഷം അത്തരമൊരു സാധ്യത ഉപയോഗിക്കാനുള്ള ശ്രമം എന്ന നിലയിലാണ് ജയ് ഗണേഷ് ആദ്യം ശ്രദ്ധ നേടിയത്. പക്ഷെ ആ സാധ്യതയെ ഇടയ്ക്ക് എവിടെയോ ഉപേക്ഷിച്ച്, രഞ്ജിത്ത് ശങ്കർ രീതിയിൽ സ്ഥിരം അതിജീവന ശ്രമത്തിനുള്ള സാധ്യതയെ ഉപയോഗിക്കാൻ ശ്രമിച്ച സിനിമയാണ് ജയ് ഗണേഷ്. ഭിന്നശേഷിക്കാരനായ ഊർജസ്വലനായ ഗണേഷ് എന്ന കഥാപാത്രം ( ഉണ്ണിമുകുന്ദൻ) സു സു സുധി വാത്മീകത്തിലെ സുധിയുടെയും രാമന്റെ ഏദൻ തോട്ടത്തിലെ മാലിനിയുടെയും ഞാൻ മേരികുട്ടിയിലെ മേരികുട്ടിയുടെയുമെല്ലാം തുടർച്ചയാണ്. 

Advertisment

ഒന്ന് കൂടി വിശദമായി പറഞ്ഞാൽ സമൂഹമോ ശരീരമോ മനസോ ഒക്കെ നിർമിച്ച പരിമിതികളോട് പൊരുതുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്നവരാണ് പല കാലത്തായി വന്ന രഞ്ജിത് ശങ്കർ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങൾ. ആ സിനിമകളിലെ കഥാപാത്ര നിർമിതിയുടെ തുടർച്ചയാണ് ജയ് ഗണേശിലെ ഗണേഷും. മനുഷ്യരുടെ മനസും ഊർജവുമാണ് സൂപ്പർ പവർ എന്ന മോട്ടിവേഷൻ മാതൃകയാണ് ഈ സിനിമയുടെയും മുഖമുദ്ര. 

ജയ് ഗണേഷ് എന്ന പേരിനെ ചുറ്റിപ്പറ്റിയാണ് ആദ്യഘട്ടം സിനിമയെ ചുറ്റിപ്പറ്റി ചർച്ചയുണ്ടായത്. സമൂഹ മാധ്യമ രാഷ്ട്രീയ പരിപേക്ഷ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഇടപെടലുകളും രഞ്ജിത്ത് ശങ്കറിന്റെ ചില പോസ്റ്റുകളുമൊക്കെ ഈ വിവാദത്തിന് ആക്കം കൂട്ടി. അതിന്റെ സാധ്യതകളിൽ ആ പേര് നില നിന്നു. ഇന്ത്യൻ സൂപ്പർ ഹീറോകൾ തുടങ്ങിയ ചില പരാമർശത്തിലൂടെ ആ സാധ്യതയുടെ മാർക്കറ്റിനെ നന്നായി സിനിമ ഉപയോഗിക്കുന്നുണ്ട്. പക്ഷെ അതിനപ്പുറം ജയ് ഗണേഷ് ഒരു ഭക്തി സിനിമയോ  പ്രൊപ്പഗണ്ട സിനിമയോ അല്ല. 

ത്രില്ലർ സ്വഭാവമാണ് സിനിമയുടെ കഥാഗതിയ്ക്ക്. പക്ഷെ അതിലേക്ക് എത്താൻ സിനിമ സമയമെടുക്കുന്നു. ത്രില്ലർ സിനിമക്ക് മോട്ടിവേഷൻ സിനിമയുടെ പേസ് ഗുണം ചെയ്യുമോ എന്നത് സംശയമാണ്. പലപ്പോഴും ഈ രണ്ട് ഗണങ്ങളും ചേർന്ന് ക്ലംസിയായ ഒരനുഭവം ജയ് ഗണേഷ് തരുന്നുണ്ട്. മോട്ടിവേഷൻ സിനിമയുടെ ചില ചേരുവകൾ ത്രില്ലർ സിനിമകൾക്ക് ചേരില്ല എന്ന് പലയിടത്തും തോന്നി. നന്മ വല്ലാതെ നിറഞ്ഞ ഡയലോഗുകളും ചിലപ്പോൾ രസംകൊല്ലിയായി തോന്നി. 

Advertisment

ഉണ്ണി മുകുന്ദൻ അനായാസമായി ഗണേശിന്റെ റോൾ ചെയ്യുന്നുണ്ട്. അശോകൻ, മഹിമ നമ്പ്യാർ തുടങ്ങി കൂടെ ഉണ്ടായിരുന്ന താരങ്ങൾ എല്ലാവരും സ്വന്തം സ്പേസ് അറിഞ്ഞു കൊണ്ട് തന്നെ സ്‌ക്രീനിൽ വന്ന് പോയി. പക്ഷെ പല കഥാപാത്രങ്ങളും വളരെ ചെറിയ ഇടങ്ങളിൽ ചുരുങ്ങി പോയി. 

പ്രതീക്ഷിച്ചത് പോലെ തന്നേ ഒരു ഫ്രാഞ്ചൈസി സാധ്യത നൽകിയാണ് ജയ് ഗണേഷ് അവസാനിപ്പിച്ചത്. അങ്ങനെയൊരു ചിത്രം വന്നാൽ, മോട്ടിവേഷണൽ സാധ്യതകൾ വിട്ട് പിടിച്ച് ഇതിൽ കാണിച്ച ത്രില്ലർ സാധ്യതകൾ ഉപയോഗിച്ചാൽ നല്ലൊരു ചിത്രമായി മാറാനുള്ള സാധ്യതയുണ്ട്. 

Read More Entertainment Stories Here

Unni Mukundan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: