scorecardresearch

സിനിമയിൽ 50 വർഷം പിന്നിട്ട് ശബാന ആസ്മി; പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ

ഇരട്ടിമധുരവുമായി ഷബാന ആസ്മിയുടെ ജന്മദിനാഘോഷം... ആഘോഷമാക്കി വിദ്യാ ബാലനും ദിയ മിർസയും ഊർമിള മട്ടോണ്ട്കറും

ഇരട്ടിമധുരവുമായി ഷബാന ആസ്മിയുടെ ജന്മദിനാഘോഷം... ആഘോഷമാക്കി വിദ്യാ ബാലനും ദിയ മിർസയും ഊർമിള മട്ടോണ്ട്കറും

author-image
Entertainment Desk
New Update
Inside Shabana Azmi 74th birthday party Photos

നടി ഷബാന ആസ്മി ബുധനാഴ്ച തൻ്റെ 74-ാം ജന്മദിനം ആഘോഷിച്ചു.  വിദ്യാ ബാലൻ, ദിയാ മിർസ, ഊർമിള മട്ടോണ്ട്കർ, അഞ്ജലി ആനന്ദ് എന്നിങ്ങനെ നിരവധി താരങ്ങൾ ശബാന ആസ്മിയുടെ ജന്മദിനം ആഘോഷമാക്കാൻ എത്തിയിരുന്നു. ശബാനയുടെ ജന്മദിനാഘോഷത്തിനൊപ്പം തന്നെ, താരത്തിന്റെ ഇന്ത്യൻ സിനിമയിലെ 50 വർഷത്തെ ആഘോഷം കൂടിയായിരുന്നു എന്നതാണ് ശ്രദ്ധേയം.  ശബാന ആസ്മിയുടെ കരിയറിലെ ഈ നാഴികക്കല്ല് 3 ടയർ കേക്ക് ഒരുക്കിയാണ് കൂട്ടുകാരികൾ ആഘോഷമാക്കിയത്.

Advertisment

ഫറാ ഖാനൊപ്പം റിച്ച ഛദ്ദയും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ശബാന ആസ്മിയുടെ സിസ്റ്റൻ ഇൻ ലോ ആയ തൻവി ആസ്മി, മരുമകൾ ഷിബാനി ദണ്ഡേക്കർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. 

“ജന്മദിനാശംസകൾ ഷബാന അമ്മ! നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം, ഞങ്ങളുടെ ചിയർ ലീഡർ, ഞങ്ങളെ ഒരുമിച്ച് നിർത്തുന്ന പശ. നിങ്ങളെ ഞങ്ങളുടെ സ്വന്തം എന്ന് വിളിക്കാൻ കഴിയുന്ന ഞങ്ങൾ ഭാഗ്യവാന്മാർ. ഈ മാസം നിങ്ങൾ സിനിമയിൽ 50 വർഷം പൂർത്തിയാകുന്ന വേളയിൽ, നിങ്ങൾ ഞങ്ങൾക്കെത്ര പ്രിയപ്പെട്ടവളാണെന്ന് ഓർമ്മപ്പെടുത്തുന്നു. ഏറ്റവും മികച്ചതായതിന് നന്ദി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു!" എന്നാണ് ദിയ മിർസ കുറിച്ചത്.  

Advertisment

റോക്കി ഔർ റാണി കി പ്രേം കഹാനി, ഘൂമർ എന്നീ ചിത്രങ്ങളിലാണ് ഷബാന ആസ്മി അവസാനമായി അഭിനയിച്ചത്. ബൺ ടിക്കി,  ലാഹോർ 1947 എന്നിവയാണ് ശബാന ആസ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. 

Read More Entertainment Stories Here

    Shabana Azmi Shabana Azami

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: