/indian-express-malayalam/media/media_files/2025/05/02/yOmj2jZSB0vzVXCBaFkN.jpg)
ചിത്രം: ഫേസ്ബുക്ക്
തെന്നിന്ത്യൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ.' രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനനായകനുണ്ട്. അതുകൊണ്ടു തന്നെ ജനനായകന്റെ ഒരോ അപ്ഡേറ്റുകളും ആഘോഷമാക്കുകയാണ് ദളപതി ആരാധകർ.
ചിത്രത്തിൽ റാപ്പർ ഹനുമാൻകൈൻഡ് ഒരു ഗാനം പാടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജനനായകനിൽ താൻ ഗാനം ആലപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനുമാൻകൈൻഡ്. "അനിരുദ്ധ് രവിചന്ദർ സംഗീതത്തിൽ ജനനായകനിൽ ദളപതി വിജയ്ക്കുവേണ്ടി ഒരു റാപ്പ് ഗാനം ഞാൻ ആലപിച്ചിട്ടുണ്ട്," ആനന്ദ വികടനുമായുള്ള ചാറ്റ് ഷോയിൽ ഹനുമാൻകൈൻഡ് പറഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ "ബിഗ് ഡോഗ്സ്" എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടും ശ്രദ്ധനേടിയ റാപ്പറാണ് ഹനുമാൻകൈൻഡ്. അടുത്തിടെ പുറത്തിറങ്ങിയ "റൺ ഇറ്റ് അപ്പ്" എന്ന ഗാനവും വലിയ സ്വീകാര്യത നേടി. റൺ ഇറ്റ് അപ്പിലൂടെ ഇന്ത്യയുടെ പരമ്പരാഗത ആയോധനകലകൾ ലോകത്തിനു പരിചയപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും താരത്തിനു ലഭിച്ചിരുന്നു.
അതേസമയം, സതുരംഗ വേട്ടൈ (2014), തീരൻ അധികാരം ഒണ്ട്രു (2017), നേർകൊണ്ട പാർവൈ (2019), വാലിമൈ (2022) , തുനിവ് (2023) എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ജനനായകൻ. അനിരുദ്ധ് രവിചന്ദർ സംഗാതം നിർവ്വഹിക്കുന്ന ചിത്രത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് അറിവ് ആണ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവ്വഹിക്കുന്നു. ജന നായകൻ 2026 ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും.
Read More
- ബോളിവുഡ് താരങ്ങൾ സമ്പാദ്യം ഇരട്ടിപ്പിക്കുന്നതെങ്ങനെ?
- Bromance OTT: പറഞ്ഞതിലും ഒരു ദിവസം മുൻപെയെത്തി; ബ്രോമാൻസ് ഇപ്പോൾ ഒടിടിയിൽ കാണാം
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.