scorecardresearch

എന്താ ഒരു സ്വാഗ്, ഇത് പഴയ ജ്യോതിർമയി തന്നെയോ?; അമ്പരപ്പോടെ പ്രേക്ഷകർ

'സ്തുതി' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. ഗാനരംഗത്തിൽ ചാക്കോച്ചന്റെ ഡാൻസിനൊപ്പം തന്നെ ജ്യോതിർമയിയുടെ സ്വാഗും ശ്രദ്ധ നേടുകയാണ്

'സ്തുതി' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. ഗാനരംഗത്തിൽ ചാക്കോച്ചന്റെ ഡാൻസിനൊപ്പം തന്നെ ജ്യോതിർമയിയുടെ സ്വാഗും ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്‍വില്ല'യിലെ പ്രൊമോ ഗാനമാണ് ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുന്നത്.  'സ്തുതി' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. യൂട്യൂബ് ട്രെൻഡിംഗിൽ മൂന്നാം സ്ഥാനത്താണ് ഈ ഗാനമിപ്പോൾ.

Advertisment

കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും ഡാൻസ് പെർഫോമൻസാണ് വീഡിയോയിൽ കാണാനാവുക. ചാക്കോച്ചന്റെ ഡാൻസിനൊപ്പം തന്നെ ജ്യോതിർമയിയുടെ സ്വാഗും ശ്രദ്ധ നേടുകയാണ്. വേറിട്ട ലുക്കിലാണ് ജ്യോതിർമയി എത്തുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്.

 'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗയ്ന്‍വില്ല'. ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരും ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.  

Read More Entertainment Stories Here

    Amal Neerad Kunchacko Boban

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: